ഇന്ത്യയ്ക്ക് പ്രിയം 650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളോട്, കെടിഎം 390 ഡ്യൂക്ക് കാഴ്ച്ചക്കാരന്‍

രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പ്രീമിയം ബൈക്കുകളായി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 -യും കോണ്‍ടിനന്റല്‍ ജിടി 650 -യും. ഇരു ബൈക്കുകളും ചേർന്ന് കഴിഞ്ഞ അഞ്ചുമാസംകൊണ്ട് നേടിയത് 5,168 യൂണിറ്റുകളുടെ വില്‍പ്പന. കെടിഎം 390 ഡ്യൂക്ക്, ഹോണ്ട CB300R, ബജാജ് ഡോമിനാര്‍, ബിഎംഡബ്ല്യു G310R, G310 GS, ടിവിഎസ് അപാച്ചെ RR 310 തുടങ്ങിയ എതിരാളികള്‍ ഇന്റര്‍സെപ്റ്ററിനും കോണ്‍ടിനന്റല്‍ ജിടിക്കും ഏറെ പിന്നിലാണ്.

ഇന്ത്യയ്ക്ക് പ്രിയം 650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളോട്, കെടിഎം 390 ഡ്യൂക്ക് കാഴ്ച്ചക്കാരന്‍

വിപണിയില്‍ ഇരു റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്കും ഡിമാന്‍ഡ് ക്രമാതീതമായി തുടരുന്നു. നിറം അടിസ്ഥാനപ്പെടുത്തി ബുക്ക് ചെയ്താല്‍ നാലു മുതല്‍ ആറുമാസം വരെ കാത്തിരിക്കേണ്ട സ്ഥിതി വിശേഷമാണ് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍. ഇതേസമയം ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ഉത്പദാനം ഇരട്ടിയാക്കി ബൈക്കുകളുടെ കാത്തിരിപ്പു സമയം കുറയ്ക്കാന്‍ കമ്പനി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് പ്രിയം 650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളോട്, കെടിഎം 390 ഡ്യൂക്ക് കാഴ്ച്ചക്കാരന്‍

ഇന്ത്യയ്ക്ക് പുറമെ രാജ്യാന്തര വിപണിയിലും പുത്തന്‍ 650 സിസി ഇരട്ട സിലിണ്ടര്‍ ബൈക്കുകള്‍ മികച്ച അഭിപ്രായമാണ് നേടുന്നത്. നിലവില്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് വരുന്ന ഏറ്റവും വിലകുറഞ്ഞ ഇരട്ട സിലിണ്ടര്‍ ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 -യും കോണ്‍ടിനന്റല്‍ ജിടി 650 -യും.

Most Read: ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ — ടാറ്റയ്ക്ക് നന്ദിയറിയിച്ച് ഉടമ

ഇന്ത്യയ്ക്ക് പ്രിയം 650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളോട്, കെടിഎം 390 ഡ്യൂക്ക് കാഴ്ച്ചക്കാരന്‍

2.37 ലക്ഷം രൂപ മുതല്‍ ഇന്റര്‍സെപ്റ്റര്‍ 650 -ക്ക് വില ആരംഭിക്കും. കെടിഎം 390 ഡ്യൂക്ക്, ബിഎംഡബ്ല്യു G310 R തുടങ്ങിയ ഒറ്റ സിലിണ്ടര്‍ പ്രീമിയം ബൈക്കുകളെക്കാള്‍ കുറഞ്ഞ വിലയിലാണ് ഇന്റര്‍സെപ്റ്റര്‍ വരുന്നതെന്ന കാര്യം ശ്രദ്ധേയം. ഇതേസമയം, കോണ്‍ടിനന്റല്‍ ജിടി 650 കുറച്ചുകൂടി ഉയര്‍ന്ന വില കുറിക്കും.

ഇന്ത്യയ്ക്ക് പ്രിയം 650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളോട്, കെടിഎം 390 ഡ്യൂക്ക് കാഴ്ച്ചക്കാരന്‍

2.49 ലക്ഷം രൂപയ്ക്കാണ് മോഡല്‍ ഷോറൂമില്‍ അണിനിരക്കുന്നത്. വിലയില്‍ വ്യത്യാസമുണ്ടെങ്കിലും ഇരു മോഡലുകളും ഒരേ അടിത്തറയും എഞ്ചിനുമാണ് പങ്കിടുന്നത്. സ്ട്രീറ്റ് ബൈക്ക് ശൈലിയാണ് ഇന്റര്‍സെപ്റ്റര്‍ 650 -ക്ക്. കോണ്‍ടിനന്റല്‍ ജിടി 650 റെട്രോ കഫെ റേസര്‍ ഗണത്തില്‍പ്പെടും.

ഇന്ത്യയ്ക്ക് പ്രിയം 650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളോട്, കെടിഎം 390 ഡ്യൂക്ക് കാഴ്ച്ചക്കാരന്‍

ഇരു ബൈക്കുകളിലും കമ്പനി പുതുതായി വികസിപ്പിച്ച 647 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് തുടിക്കുന്നത്. എയര്‍ കൂളിങ്, ഓയില്‍ കൂളിങ് സംവിധാനങ്ങള്‍ എഞ്ചിനിലുണ്ട്. 47 bhp കരുത്തും 52 Nm torque ഉം എഞ്ചിനില്‍ പരമാവധി സമന്വയിക്കും. ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും കരുത്തുറ്റ എഞ്ചിന്‍ യൂണിറ്റാണിത്.

Most Read: വാങ്ങാന്‍ ആളില്ലെന്ന് കരുതി ബജാജ് ഡോമിനാര്‍ മോശം ബൈക്കല്ല: രാജീവ് ബജാജ്

ഇന്ത്യയ്ക്ക് പ്രിയം 650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളോട്, കെടിഎം 390 ഡ്യൂക്ക് കാഴ്ച്ചക്കാരന്‍

താഴ്ന്ന ആര്‍പിഎമ്മില്‍ കൂടുതല്‍ ടോര്‍ഖ് ഉറപ്പുവരുത്താന്‍ 27 ഡിഗ്രി ചെരിവുള്ള ക്രാങ്ക്‌കേസ് എഞ്ചിന്റെ ഭാഗമാവുന്നു. സിംഗിള്‍ ഓവര്‍ഹെഡ് കാംഷാഫ്റ്റില്‍ നാലു വാല്‍വ് ഹെഡുകളാണ് ഒരുങ്ങുന്നത്. ഒപ്പം ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം എഞ്ചിന്റെ പ്രകടനക്ഷമതയെ സ്വാധീനിക്കും.

ഇന്ത്യയ്ക്ക് പ്രിയം 650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളോട്, കെടിഎം 390 ഡ്യൂക്ക് കാഴ്ച്ചക്കാരന്‍

സ്ലിപ്പര്‍ ക്ലച്ചുള്ള ആറു സ്പീഡ് ഗിയര്‍ബോക്‌സ് ഇരു ബൈക്കുകളില്‍ ഇടംപിടിക്കുന്നുണ്ട്. ബുള്ളറ്റുകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ചടുലമായ ശബ്ദം പുറപ്പെടുവിക്കാന്‍ എക്‌സ്‌ഹോസ്റ്റിന് കഴിയും. മറ്റു ഇരട്ട സിലിണ്ടര്‍ ബൈക്കുകളെ അപേക്ഷിച്ച് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ മെയിന്റനന്‍സ് ചിലവുകള്‍ നാമമാത്രമാണെന്നതും ഇവിടെ സൂചിപ്പിക്കണം. 2,500 രൂപയില്‍ താഴെ മാത്രമേയുള്ളൂ ഇരു ബൈക്കുകളുടെയും ആദ്യ സര്‍വീസ് ചിലവ്. 500 കിലോമീറ്ററില്‍ ബൈക്കുകള്‍ ആദ്യം സര്‍വീസിന് കൊണ്ടുചെല്ലണം.

Most Read Articles

Malayalam
English summary
Royal Enfield 650-Twins Sales — Outsells Competition By A Mile! Read in Malayalam.
Story first published: Monday, April 22, 2019, 12:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X