സെപ്റ്റംബറിലും മികച്ച വിൽപ്പന കൈവരിച്ച് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

റെട്രോ ക്ലാസിക്ക് ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് പ്രീമിയം മോട്ടോർ സൈക്കിൾ വിഭാഗത്തിലേക്ക് രണ്ട് പുതിയ മോഡലുകളെ കഴിഞ്ഞ വർഷം അവതരിപ്പിക്കുകയുണ്ടായി. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്ന രണ്ട് ബൈക്കുകൾക്കും വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം മോട്ടോർസൈക്കിളുകളായി റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

2019 സെപ്റ്റംബർ മാസത്തിൽ 650 ഇരട്ടകളുടെ 1,856 യൂണിറ്റ് വിൽപ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഓഫറുകളിലൊന്നായി രണ്ട് മോട്ടോർസൈക്കിളുകളും മാറി. അതിന്റെ എതിരാളികളെ ഗണ്യമായ വ്യത്യാസത്തിലാണ് രണ്ട് മോഡലുകളും മുന്നിട്ടു നിൽക്കുന്നത്.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം മോട്ടോർസൈക്കിളുകളായി റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

കെടിഎം ഡ്യൂക്ക് 390, ബജാജ് ഡൊമിനാർ 400, കവാസാക്കി നിഞ്ച 300, ടിവിഎസ് അപ്പാച്ചെ RR 310 എന്നിവയെ മറികടന്നാണ് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ ഈ നേട്ടം സ്വന്തമാക്കുന്നത്.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം മോട്ടോർസൈക്കിളുകളായി റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

സെപ്റ്റംബർ മാസത്തിൽ കെടിഎം ഡ്യൂക്ക്, ആർ‌സി 390 എന്നീ രണ്ട് മോഡലുകളുടെയും വിൽപ്പന വെറും 398 യൂണിറ്റുകൾ മാത്രമായിരുന്നു. ബജാജ് ഡൊമിനാർ 400 രജിസ്റ്റർ ചെയ്ത 828 യൂണിറ്റുകളും ടിവിഎസ് അപ്പാച്ചെ RR 310 ഉം 300 യൂണിറ്റ് വിൽപ്പനയും രേഖപ്പെടുത്തി.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം മോട്ടോർസൈക്കിളുകളായി റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

കവാസാക്കി നിഞ്ച 300, ഹോണ്ട CB300 R, യമഹ YFZ-R3 എന്നിവയുൾപ്പെടെയുള്ള വിഭാഗത്തിലെ മറ്റ് മോട്ടോർസൈക്കിളുകളും ഇതേ കാലയളവിൽ യഥാക്രമം 119, 96, 32 യൂണിറ്റുകളുടെ കുറഞ്ഞ വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം മോട്ടോർസൈക്കിളുകളായി റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

മിഡിൽ-വെയിറ്റ് മോട്ടോർസൈക്കിൾ വിഭാഗത്തിലും റോയൽ എൻഫീൽഡ് 650-ഇരട്ടകൾ ആധിപത്യം പുലർത്തുന്നു. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവ ഉയർന്ന വിഭാഗത്തിലെ ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് റോഡ്, സ്ട്രീറ്റ് 750 എന്നിവയോടും എതിരാളികളാണ്.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം മോട്ടോർസൈക്കിളുകളായി റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

റോയൽ എൻഫീൽഡിൽ നിന്നുള്ള രണ്ട് 650 സിസി മോഡലുകളും ഒരേ 649 സിസി പാരലൽ ട്വിൻ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 48 bhp കരുത്തിൽ 52 Nm torque ഉൽ‌പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർ‌ബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Most Read: 2019 EICMA മോട്ടോർഷോയിൽ നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി കെടിഎം

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം മോട്ടോർസൈക്കിളുകളായി റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

രണ്ട് മോട്ടോർസൈക്കിളുകളിലും ധാരാളം സാങ്കേതികവിദ്യയും സവിശേഷതകളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് അതിന്റെ വില പരിധിയിൽ വളരെ ആകർഷകമായ ഉൽ‌പ്പന്നമാക്കുന്നു.

Most Read: ലെക്ട്രോ ഇലക്ട്രിക്കിന്റെ നിർമ്മാണം പ്രാദേശികവൽക്കരിക്കാൻ ഹീറോ

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം മോട്ടോർസൈക്കിളുകളായി റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

ക്ലാസിക്ക് റെട്രോ ഡിസൈൻ, സുഖപ്രദമായ റൈഡിംഗ്, സ്ലിപ്പർ ക്ലച്ച്, ഡ്യുവൽ-ചാനൽ എബിഎസ്, പൈറെല്ലി ടയറുകൾ, പ്രീലോഡ് ക്രമീകരിക്കാവുന്ന റിയർ സസ്‌പെൻഷൻ, മുൻവശത്ത് 43 mm ടെലിസ്‌കോപ്പിക്ക് ഫോർക്കുകൾ എന്നിവ റോയൽ എൻഫീൽഡ് 650-ട്വിന്നുകളുടെ ചില സവിശേഷതകളിൽ ഉൾപ്പെടുന്നു.

Most Read: 302S-നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം മോട്ടോർസൈക്കിളുകളായി റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

ഇരട്ട മോഡലുകളായ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ ഉത്പാദനം 24500 യൂണിറ്റുകൾ പിന്നിട്ടതായി റോയൽ എൻഫീൽഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിപണിയിലെത്തി ആറ് മാസത്തിനുള്ളിലാണ് ഈ രണ്ട് മോട്ടോർസൈക്കിളുകളുടെയും ഉത്പാദനത്തിൽ പുതിയ നാഴികക്കല്ല് പിന്നിടാൻ റെട്രോ ക്ലാസിക്ക് നിർമ്മാതാക്കൾക്ക് സാധിച്ചതെന്നും ശ്രദ്ധേയമാണ്.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം മോട്ടോർസൈക്കിളുകളായി റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

ഇന്റർസെപ്റ്റർ 650, കോണ്ടിനെറ്റൽ ജിടി 650 മോട്ടോർസൈക്കിളുകൾക്ക് യഥാക്രമം 2.51 ലക്ഷം മുതൽ 2.71 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

Most Read Articles

Malayalam
English summary
Royal Enfield 650-Twins Becomes The Best-Selling Premium Motorcycles. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X