കൂപ്പുകുത്തി റോയല്‍ എന്‍ഫീൽഡ് 500 സിസി വിപണി

വിപണിയില്‍ വന്‍ ഇടിവാണ് റോയല്‍ എന്‍ഫീല്‍ഡ് 500 സിസി മോട്ടോര്‍സൈക്കിളുകള്‍ക്ക് ഏറ്റു വാങ്ങേണ്ടി വന്നത്. ഏറ്റവുമധികം തിരിച്ചടി നേരിട്ടത് ക്ലാസിക്ക് 500 മോഡലിനാണ്. 74.16 ശതമാനം ഇടിവാണ് ക്ലാസിക്ക് 500 -ന്റെ വിപണിയില്‍ നേരിട്ടത്. മറ്റ് ബ്രാന്റുകളില്‍ നിന്നുള്ള മത്സരവും 650 ഇരട്ടകളില്‍ നിന്നുള്ള ആന്തരിക മത്സവുമാണ് വില്‍പ്പനയെ സാരമായി ബാധിച്ചത്.

കൂപ്പുകുത്തി റോയല്‍ എന്‍ഫീല്‍ഡ് 500 സിസി വിപണി

വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയിലുള്ളതും രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളില്‍ ഒന്നുമാണ് റോയല്‍ എന്‍ഫീല്‍ഡ്. കാലങ്ങളായി വളരെ പ്രാധമിക ഫീച്ചറുകള്‍ മാത്രമായിരുന്നു എന്‍ഫീല്‍ഡ് മൊട്ടോര്‍സൈക്കിളുകളില്‍ ഉണ്ടായിരുന്നത്. പക്ഷേ എന്നിട്ടും അവ വളരെയധികം വിറ്റഴിക്കപ്പെട്ടു.

കൂപ്പുകുത്തി റോയല്‍ എന്‍ഫീല്‍ഡ് 500 സിസി വിപണി

2018 -ലാണ് കോണ്ടിനെന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നീ മോഡലുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീള്‍ല്‍ഡ് ഒരു പുതിയ തലത്തിലേക്ക് ഉയര്‍ന്നത്. വളരെ ആകര്‍ഷകമായ വിലയിലാണ് 650 ഇരട്ടകളെ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയത്. മികച്ച രീതിയിലുള്ള നിര്‍മ്മാണവും ഫീച്ചറുകളും മുന്‍ രാജാക്കന്മാരായിരുന്ന 500 സിസി രംഗത്തിന് വലിയ തിരിച്ചടിയായി.

കൂപ്പുകുത്തി റോയല്‍ എന്‍ഫീല്‍ഡ് 500 സിസി വിപണി

ഹാര്‍ലി ഡേവിഡ്‌സണ്‍,ട്രയംഫ് എന്നിവയുടേയും എന്റ്രി ലെവല്‍ ബൈക്കുകളുടെ 50 ശതമാനത്തിന് താഴെ വിലയില്‍ അവ വാഗ്ദാനം ചെയ്യുന്ന അതേ ഗുണനിലവാരവും പെര്‍ഫോമന്‍സും 650 ഇരട്ടകള്‍ നല്‍കുന്നു എന്നത് വമ്പന്മാരുടെ വിപണിയിലും ഇടിവുണ്ടാക്കി.

Most Read: ഇന്ത്യക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് അഞ്ച് കാരണങ്ങള്‍

കൂപ്പുകുത്തി റോയല്‍ എന്‍ഫീല്‍ഡ് 500 സിസി വിപണി

2019 മെയ് മാസത്തിലെ വില്‍പ്പനയും 2018 മെയ് മാസ വില്‍പ്പനയും താരതമ്യം ചെയ്താല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ 500 സിസി മേഖലക്ക് വളരെ ദാരുണമായ അവസ്ഥയാണിപ്പോള്‍. 2018 -ല്‍ റോയല്‍ എന്‍ഫീല്‍ഡ് 383 യൂണിറ്റ് തണ്ടര്‍ബേര്‍ഡ് 500, 397 യൂണിറ്റ് ബുള്ളറ്റ് 500, 2,368 യൂണിറ്റ് ക്ലാസിക്ക് 500 എന്നിവ വിറ്റഴിച്ച സ്ഥാനത്ത് 2019 -ല്‍ 133 യൂണിറ്റ് തണ്ടര്‍ബേര്‍ഡ്, 140 യൂണിറ്റ് ബുള്ളറ്റ് 500, 612 യൂണിറ്റ് ക്ലാസിക്ക് 500 എന്നിവയാണ് വിറ്റഴിച്ചത്.

Most Read: ഇരട്ട ചാനല്‍ എബിഎസ് ബൈക്കുകളുടെ വിതരണം ഈ മാസം ആരംഭിക്കുമെന്ന് ജാവ

കൂപ്പുകുത്തി റോയല്‍ എന്‍ഫീല്‍ഡ് 500 സിസി വിപണി

തണ്ടര്‍ബേര്‍ഡിന്റെ വില്‍പ്പനയില്‍ 65.27 ശതമാനവും, ബുള്ളറ്റ് 500 -ന്റെ വില്‍പ്പനയില്‍ 64.74 ശതമാനവും, ക്ലാസിക്ക് 500 -ന്റെ വില്‍പ്പനയില്‍ 74.16 ശതമാനവും ഇടിവാണ് ഒരു വര്‍ഷത്തിനുള്ളില്‍ നേരിട്ടത്. വളരെ അടിസ്ഥാന ഫീച്ചറുകള്‍ മാത്രമായി ഒരുക്കിയിരുന്ന 500 സിസി മോട്ടോര്‍സൈക്കിളുകളില്‍ സര്‍ക്കാര്‍ ഉത്തരവ് നിര്‍ബന്ധമായതിനെ തുടര്‍നാനണ് എബിഎസ് പോലും കമ്പനി ഉള്‍പ്പെടുത്തിയത്.

Most Read: സ്കൂട്ടറുകളിൽ താരം ഹോണ്ട ആക്ടിവ

കൂപ്പുകുത്തി റോയല്‍ എന്‍ഫീല്‍ഡ് 500 സിസി വിപണി

മാറ്റങ്ങളൊന്നും വരുത്താത്ത പഴയ എഞ്ചിന്‍ തന്നെയാണ് നിലവിലും 500 സിസി മേഖലയില്‍ എന്‍ഫീല്‍ഡ് ഉപയോഗിക്കുന്നത്. 650 ഇരട്ടകളുടെ നൂതനവും സുഖമവുമായ എഞ്ചിനേക്കാള്‍ വളരെ വൈബ്രേഷനും ശബ്ദവും പുറപ്പെടുവിക്കുന്ന എഞ്ചിനാണിത്. പഴയ 500 സിസി എന്‍ഫീല്‍ഡിനെക്കാള്‍ മികവുറ്റ 650 ഇരട്ടകള്‍ക്ക് 50,000 രൂപ മാത്രമാണ് കൂടുതല്‍ എന്നതും 500 സിസിയുടെ പതനത്തിന് ഇടയാക്കും.

Most Read Articles

Malayalam
English summary
Royal Enfield 500cc Bikes See Massive Drop In Sales — The 650 Twins’ Effect. Read More Malayalam.
Story first published: Saturday, June 22, 2019, 18:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X