ആറ് മാസത്തിനിടെ 24500 യൂണിറ്റ് ഉത്പാദനവുമായി റോയൽ എൻഫീൽഡ് ഇരട്ടകൾ

റോയൽ എൻഫീൽഡിന്റെ ഇരട്ട മോഡലുകളായ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ ഉത്പാദനം 24500 യൂണിറ്റുകൾ പിന്നിട്ടതായി പ്രഖ്യാപിച്ച് കമ്പനി. പുറത്തിറങ്ങി ആറ് മാസത്തിനുള്ളിലാണ് ഈ രണ്ട് മോട്ടോർസൈക്കിളുകളുടെയും ഉത്പാദനത്തിൽ പുതിയ നാഴികക്കല്ല് പിന്നിടാൻ റെട്രോ ക്ലാസിക്ക് നിർമ്മാതാക്കൾക്ക് സാധിച്ചത്.

ആറ് മാസത്തിനിടെ 24500 യൂണിറ്റ് ഉത്പാദനവുമായി റോയൽ എൻഫീൽഡ് ഇരട്ടകൾ

മിഡ് കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തിലേക്കുള്ള ബ്രാൻഡിന്റെ പ്രവേശനം അതിവേഗമാണ് വിജയകരമായി മാറിയത്. റോയൽ എൻ‌ഫീൽഡിൽ നിന്നുള്ള ആക്രമണാത്മകമായ വില നിർണയവും രണ്ട് മോട്ടോർ സൈക്കിളുകളിലുമുള്ള സ്വീറ്റ് സൗണ്ടിംഗ് പാരലൽ ഇരട്ട സിലിണ്ടർ എഞ്ചിൻ മോട്ടോർസൈക്കിളുകളിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ആറ് മാസത്തിനിടെ 24500 യൂണിറ്റ് ഉത്പാദനവുമായി റോയൽ എൻഫീൽഡ് ഇരട്ടകൾ

കഴിഞ്ഞ മാസം റോയൽ എൻഫീൽഡ് 3,993 മോട്ടോർസൈക്കിളുകൾ നിർമ്മിക്കുകയും അതിൽ 2,137 യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയും ചെയ്തു. ശേഷിക്കുന്ന 1,856 യൂണിറ്റുകൾ ആഭ്യന്തര വിപണിക്കായി നീക്കിവച്ചിട്ടുണ്ട്.

ആറ് മാസത്തിനിടെ 24500 യൂണിറ്റ് ഉത്പാദനവുമായി റോയൽ എൻഫീൽഡ് ഇരട്ടകൾ

അടുത്ത മാസങ്ങളിൽ 650 ഇരട്ടകളുടെ കയറ്റുമതി ശതമാനം 53.52 ശതമാനമായി രേഖപ്പെടുത്തിയേക്കുമെന്നാണ് പ്രതീക്ഷ. ഇത് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ ആവശ്യകത വർധിച്ചതായി സൂചിപ്പിക്കുന്നു.

ആറ് മാസത്തിനിടെ 24500 യൂണിറ്റ് ഉത്പാദനവുമായി റോയൽ എൻഫീൽഡ് ഇരട്ടകൾ

എന്നിരുന്നാലും രാജ്യത്തെ വാഹന വിപണിയെ ബാധിച്ചിരിക്കുന്ന മാന്ദ്യം 650 ഇരട്ടകളുടെ മൊത്ത വിൽപ്പനയിൽ ബാധിച്ചു. അതിനാൽ രണ്ട് ബൈക്കുകളുടെയും കഴിഞ്ഞ മാസത്തെ വിൽപ്പന ഗണ്യമായി കുറഞ്ഞു. 2019 ഓഗസ്റ്റിൽ റോയൽ എൻഫീൽഡ് മൊത്തം 4,571 യൂണിറ്റുകൾ ഉത്പാദിപ്പിച്ചു. ഇത് സെപ്റ്റംബറിനേക്കാൾ 578 യൂണിറ്റ് വർധനവാണ്.

ആറ് മാസത്തിനിടെ 24500 യൂണിറ്റ് ഉത്പാദനവുമായി റോയൽ എൻഫീൽഡ് ഇരട്ടകൾ

ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയ്ക്ക് കരുത്തേകുന്നത് 649 സിസി, എയർ / ഓയിൽ-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ്. ഇത് 47 bhp കരുത്തിൽ 52 Nm torque ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡായി സ്ലിപ്പർ ക്ലച്ചും രണ്ട് മോഡലുകളിലും വാഗ്ദാനം ചെയ്യുന്നു.

ആറ് മാസത്തിനിടെ 24500 യൂണിറ്റ് ഉത്പാദനവുമായി റോയൽ എൻഫീൽഡ് ഇരട്ടകൾ

സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും രണ്ട് ബൈക്കിലും ഉണ്ട്. ഇന്റർസെപ്റ്റർ 650, കോണ്ടിനെറ്റൽ ജിടി 650 മോട്ടോർസൈക്കിളുകൾക്ക് യഥാക്രമം 2.51 ലക്ഷം മുതൽ 2.71 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

Most Read: ചേതക് ഇലക്ട്രിക്കിന്റെ വില്‍പ്പന കെടിഎം ഡീലര്‍ഷിപ്പ് വഴി

ആറ് മാസത്തിനിടെ 24500 യൂണിറ്റ് ഉത്പാദനവുമായി റോയൽ എൻഫീൽഡ് ഇരട്ടകൾ

അടുത്തിടെ റോയൽ എൻഫീൽഡ് ഇരട്ടകളിൽ ചെറിയ മാറ്റം കമ്പനി വരുത്തിയിട്ടുണ്ട്. വാഹനങ്ങളുടെ നിലവിലെ ഹെഡ്‌ലാമ്പിലെ ലെന്‍സ് മാറ്റി പകരം ക്ലിയര്‍ ലെന്‍സ് വാഹനത്തിന് നല്‍കിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രാത്രി യാത്രകളില്‍ മികച്ച രീതിയിലുള്ള കാഴ്ച പ്രധാനം ചെയ്യുന്നതിനായാണ് ചെറിയ പരിഷ്ക്കരണം നടപ്പിലാക്കിയത്.

Most Read: ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്

ആറ് മാസത്തിനിടെ 24500 യൂണിറ്റ് ഉത്പാദനവുമായി റോയൽ എൻഫീൽഡ് ഇരട്ടകൾ

അതോടൊപ്പം സുരക്ഷയ്ക്കായി ബൈക്കുകളുടെ ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളില്‍ റിഫ്‌ലക്ടറുകള്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് ഈ ചെറിയ മാറ്റങ്ങള്‍ ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് റോയൽ എൻഫീൽഡ് അറിയിച്ചു.

Most Read: യുഎം മോട്ടോർസൈക്കിൾ ഇന്ത്യ പ്രശ്നത്തിൽ നോട്ടീസ് അയച്ച് ഡീലേഴ്സ് അസോസിയേഷൻ

ആറ് മാസത്തിനിടെ 24500 യൂണിറ്റ് ഉത്പാദനവുമായി റോയൽ എൻഫീൽഡ് ഇരട്ടകൾ

ചെറിയ നവീകരണങ്ങൾ ഉൾപ്പെടുത്തിയ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ പുതിയ പതിപ്പ് ബൈക്കുകള്‍ ഡീലര്‍ഷിപ്പില്‍ എത്തിയതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Royal Enfield 650 Twins Production Crosses 24500 Units. Read more Malayalam
Story first published: Tuesday, October 29, 2019, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X