പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

ഇന്ത്യന്‍ വിപണിയില്‍ തകര്‍പ്പന്‍ വിജയമാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി ബൈക്കുകള്‍ സ്വന്തമാക്കിയത്.

പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

കരുത്തുറ്റ 650 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയുടെ വില്‍പന ഓഗസ്റ്റ് മാസത്തോടെ 15,000 യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചു.

പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

2018 നവംബറില്‍ വിപണിയിലെത്തിയ റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകള്‍ക്ക് ആരാധകര്‍ ഏറെയെന്നാണ് റിപ്പോര്‍ട്ട്. റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ കൊണ്ടുവരുന്ന ആദ്യ ആധുനിക ഇരട്ട സിലിണ്ടര്‍ ബൈക്കുകളെന്ന വിശേഷണം ഇരു മോഡലുകള്‍ക്കുമുണ്ട്.

പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

ഈ ശ്രേണിയിലോ, ഇതേ വില നിരവാരത്തിലോ ഉള്ള മറ്റു ബൈക്കുകള്‍ക്കൊന്നും ഈ കാലയളവിനുള്ളില്‍ ഇത്രയധികം യൂണിറ്റുകള്‍ വില്‍പന നടത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റോയല്‍ എന്‍ഫീല്‍ഡ് നിരകളില്‍ കാണുന്ന ബൈക്കുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കാണപ്പെടുന്ന ഇന്റര്‍സെപ്റ്റര്‍ 650 ഉപഭോക്തക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചു.

പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

കരുത്തുറ്റ ഒരു എഞ്ചിനില്‍ കോണ്ടിനെന്റല്‍ ജിടി 650 -നെ കൂടി വിപണിയില്‍ എത്തിയതോടെയാണ് ഇത്രയും ജനശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിച്ചതെന്നാണ് കമ്പനി പറയുന്നത്. തുടക്കം മുതല്‍ മികച്ച വില്‍പ്പനയായിരുന്നു ഇവയ്ക്ക് ലഭിച്ചിരുന്നത്. പ്രതിമാസം രണ്ടായിരത്തിലധികം യൂണിറ്റുകള്‍ നിരത്തിലെത്തി.

പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

ഓഗസ്റ്റ് മാസത്തില്‍ 2,172 യൂണിറ്റുകളാണ് വിപണിയില്‍ എത്തിയത്. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ മാസംതോറും 2500 യൂണിറ്റുണ്ടായിരുന്ന വില്‍പന 4000 മുതല്‍ 5000 യൂണിറ്റാക്കി കമ്പനി ഉയര്‍ത്തിയിരുന്നു. വിപണിയിലെത്തിയ ആദ്യം മാസം ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി വില്‍പന 325 യൂണിറ്റായിരുന്നു.

RE 650 Str 750 Jawa D390 D400 R3 N300 RR310
Nov-18 325 209 8 239 170 25 118 132
Dec-18 629 4 19 106 24 10 220 185
Jan-19 1,069 0 44 279 64 38 186 281
Feb-19 1,445 0 130 289 329 20 135 246
Mar-19 1,700 72 54 470 350 42 165 279
Apr-19 2,014 212 NA 507 1,346 40 95 183
May-19 2,427 242 NA 396 1,888 0 174 175
Jun-19 1,751 178 NA 355 2,044 0 110 338
Jul-19 2,225 104 NA 246 1,363 24 135 237
Aug-19 2,172 115 NA 409 927 36 117 290
പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

ഡിസംബറില്‍ ഇത് 629 യൂണിറ്റായി ഉയര്‍ന്നു. 2019 ജനുവരിയില്‍ യഥാക്രമം 1,069 യൂണിറ്റും ഫെബ്രുവരിയില്‍ 1,445 യൂണിറ്റും വിറ്റഴിച്ചു. മാര്‍ച്ചില്‍ 1,700 യൂണിറ്റും. ഏപ്രില്‍ മാസത്തില്‍ 2,014 യൂണിറ്റുകള്‍ നിരത്തിലെത്തിച്ചപ്പോള്‍ മെയ് മാസത്തില്‍ 2,427 യൂണിറ്റും ജൂണ്‍ മാസത്തില്‍ 1,751 യൂണിറ്റും കമ്പനി വിറ്റു തീര്‍ത്തു.

Most Read: നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

ജൂലൈ മാസത്തില്‍ ബൈക്കുകളുടെ വില്‍പ്പന 2,225 യൂണിറ്റിലേക്ക് ഉയര്‍ത്താനും കമ്പനിക്ക് സാധിച്ചു. കഫേ റേസര്‍ പതിപ്പായ കോണ്ടിനെന്റല്‍ ജിടിയെക്കാള്‍ ക്ലാസിക് റോഡ്സ്റ്ററായ ഇന്റര്‍സെപ്റ്ററിനാണ് ആവശ്യക്കാര്‍ കൂടുതല്‍.

Most Read: അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

47 bhp പവറും 52 Nm torque ഉം സൃഷ്ടിക്കുന്നതാണ് എന്‍ഫീല്‍ഡ് ഇരട്ടകളിലെ 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പ് അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

Most Read: ഇന്ത്യ മറന്ന റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍

പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

ഇന്റര്‍സെപ്റ്ററിന് 2.50 ലക്ഷം മുതലും കോണ്ടിനെന്റല്‍ ജിടി 650 -ക്ക് 2.65 ലക്ഷം രൂപ മുതലുമാണ് എക്‌സ്‌ഷോറൂം വില. സ്റ്റാന്റേര്‍ഡ്, ക്രോം, കസ്റ്റം എന്നീ മൂന്ന് വകഭേദങ്ങളാണ് രണ്ട് മോഡലിനുമുള്ളത്. പണത്തിനൊത്ത മൂല്യമാണ് കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകളുടെ മുഖ്യാകര്‍ഷണം.

പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ വരുന്നതുവരെ മൂന്നരലക്ഷം രൂപ ഓണ്‍റോഡ് വിലയ്ക്ക് താഴെയുള്ള ഇരട്ട സിലിണ്ടര്‍ ബൈക്കുകളെ കുറിച്ച് വിപണി ചിന്തിച്ചിരുന്നില്ല. എന്നാല്‍ വിലയില്‍ വിപ്ലവം കാട്ടി ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടിയെയും കമ്പനി അവതരിപ്പിച്ചു.

പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

വില കുറവാണെങ്കിലും കരുത്തിലും ഗുണമേന്മയിലും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഒട്ടും പിന്നിലല്ല. മാര്‍ക്ക് ത്രീ, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, ഓറഞ്ച് ക്രഷ്, റാവിഷിംഗ് റെഡ്, സില്‍വര്‍ സ്‌പെക്ടര്‍, ബേക്കര്‍ എക്‌സ്പ്രസ് നിറങ്ങള്‍ ഇന്റര്‍സെപ്റ്റര്‍ 650 -യിലുണ്ട്.

പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

ബ്ലാക് മാജിക്, വെന്റ്യൂറ ബ്ലൂ, മിസ്റ്റര്‍ ക്ലീന്‍, ഡോക്ടര്‍ മായെം, ഐസ് ക്വീന്‍ നിറങ്ങളില്‍ കോണ്‍ടിനന്റല്‍ ജിടി 650 -ഉം വിപണിയില്‍ ലഭ്യമാകും. കഴിഞ്ഞ കുറച്ച് നാളുകളായി വിപണിയില്‍ ഉണ്ടായിട്ടുള്ള മാന്ദ്യം ബൈക്കുകളെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്താന്‍ മോഡലുകള്‍ക്ക് സാധിച്ചു.

Most Read Articles

Malayalam
English summary
The Royal Enfield 650 Twins is the highest-selling motorcycle. Read more in Malayalam.
Story first published: Wednesday, September 18, 2019, 13:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X