വാങ്ങാന്‍ ആളുകളുടെ നീണ്ട ക്യൂ, 650 സിസി ബൈക്കുകളുടെ ഉത്പാദനം റോയല്‍ എന്‍ഫീല്‍ഡ് കൂട്ടി

പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകളെ കിട്ടാന്‍ ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ക്ക് ഒരുവര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പിറന്ന ബൈക്കുകള്‍ 2018 നവംബറിലാണ് ഇന്ത്യന്‍ തീരത്തെത്തിയത്. കരുതിയതുപോലെ കോണ്‍ടിനന്റല്‍ ജിടി 650 -യും ഇന്റര്‍സെപ്റ്റര്‍ 650 -യും രാജ്യത്ത് വലിയ ഹിറ്റായിക്കഴിഞ്ഞു.

വാങ്ങാന്‍ ആളുകളുടെ നീണ്ട ക്യൂ, 650 സിസി ബൈക്കുകളുടെ ഉത്പാദനം റോയല്‍ എന്‍ഫീല്‍ഡ് കൂട്ടി

നിലവില്‍ നാലു മുതല്‍ ആറു മാസം വരെ കാത്തിരിക്കണം 650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ബുക്ക് ചെയ്താല്‍ കൈയ്യില്‍ കിട്ടാന്‍. കൂട്ടത്തില്‍ ഇന്റര്‍സെപ്റ്റര്‍ 650 മോഡലിനാണ് ആവശ്യക്കാര്‍ കൂടുതല്‍. എന്നാല്‍ ബുക്കിങ്ങിന് ആനുപാതികമായി ബൈക്കുകള്‍ പുറത്തിറക്കാന്‍ കമ്പനി ബദ്ധപ്പെടുകയാണ് ഇപ്പോള്‍.

വാങ്ങാന്‍ ആളുകളുടെ നീണ്ട ക്യൂ, 650 സിസി ബൈക്കുകളുടെ ഉത്പാദനം റോയല്‍ എന്‍ഫീല്‍ഡ് കൂട്ടി

ഫെബ്രുവരിയില്‍ ചെന്നൈ ശാലയില്‍ തൊഴിലാളികള്‍ പണിമുടക്ക് നടത്തിയത് ബൈക്കുകളുടെ ഉത്പാദനത്തെ സാരമായി ബാധിച്ചു. എന്തായാലും മോഡലുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ റോയല്‍ എന്‍ഫീല്‍ഡ് എടുത്തിരിക്കുകയാണ്. ചെന്നൈ ശാലയില്‍ 650 സിസി ബൈക്കുകളുടെ ഉത്പാദനം കമ്പനി കൂട്ടി.

വാങ്ങാന്‍ ആളുകളുടെ നീണ്ട ക്യൂ, 650 സിസി ബൈക്കുകളുടെ ഉത്പാദനം റോയല്‍ എന്‍ഫീല്‍ഡ് കൂട്ടി

ഇതുവരെ 2,500 യൂണിറ്റുകള്‍ പ്രതിമാസം പുറത്തിറക്കിയ റോയല്‍ എന്‍ഫീല്‍ഡ്, ഇനി ബുക്കിങ് അടിസ്ഥാനപ്പെടുത്തി 4,000 മുതല്‍ 5,000 യൂണിറ്റുകള്‍ വരെ ഓരോ മാസവും ഉത്പാദിപ്പിക്കും. ബൈക്കുകളുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാന്‍ ഈ നടപടി ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Most Read: കുത്തൊഴുക്കുള്ള പുഴയ്ക്ക് മുന്നിലും മുട്ടുമടക്കാതെ മഹീന്ദ്രഥാർ — വീഡിയോ

വാങ്ങാന്‍ ആളുകളുടെ നീണ്ട ക്യൂ, 650 സിസി ബൈക്കുകളുടെ ഉത്പാദനം റോയല്‍ എന്‍ഫീല്‍ഡ് കൂട്ടി

വില്‍പ്പനയ്ക്ക് വന്നതുമുതല്‍ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളുടെ വില്‍പ്പന ഉയരുകയാണ്. നവംബറില്‍ ഇരു ബൈക്കുകളും ചേര്‍ന്ന് 325 യൂണിറ്റുകളുടെ വില്‍പ്പന കുറിച്ചപ്പോള്‍ ഡിസംബറില്‍ വില്‍പ്പന 629 യൂണിറ്റുകളിലെത്തി. ജനുവരിയില്‍ വില്‍പ്പന 1,069 യൂണിറ്റുകളായി ഉയര്‍ന്നു. ഫെബ്രുവരിയില്‍ 1,445 യൂണിറ്റുകള്‍ കമ്പനി വില്‍ക്കുകയുണ്ടായി.

വാങ്ങാന്‍ ആളുകളുടെ നീണ്ട ക്യൂ, 650 സിസി ബൈക്കുകളുടെ ഉത്പാദനം റോയല്‍ എന്‍ഫീല്‍ഡ് കൂട്ടി

ഇന്ത്യയ്ക്ക് പുറമെ യുകെ, അമേരിക്ക, തായ്‌ലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകളെ കമ്പനി അണിനിരത്തുന്നുണ്ട്. 650 സിസി ഇന്റര്‍സെപ്റ്ററും കോണ്‍ടിന്റല്‍ ജിടിയും ലഭിച്ചവര്‍ മികച്ച അഭിപ്രായമാണ് മോഡലുകളെ കുറിച്ച് രേഖപ്പെടുത്തുന്നത്.

വാങ്ങാന്‍ ആളുകളുടെ നീണ്ട ക്യൂ, 650 സിസി ബൈക്കുകളുടെ ഉത്പാദനം റോയല്‍ എന്‍ഫീല്‍ഡ് കൂട്ടി

മറ്റു ഇരട്ട സിലിണ്ടര്‍ ബൈക്കുകളെ അപേക്ഷിച്ച് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ മെയിന്റനന്‍സ് ചിലവുകള്‍ നാമമാത്രമാണെന്നതും ശ്രദ്ധേയം. 2,500 രൂപയില്‍ താഴെ മാത്രമേയുള്ളൂ ഇരു ബൈക്കുകളുടെയും ആദ്യ സര്‍വീസ് ചിലവ്. 500 കിലോമീറ്ററില്‍ ബൈക്കുകള്‍ ആദ്യം സര്‍വീസിന് കൊണ്ടുചെല്ലണം.

Most Read: പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

വാങ്ങാന്‍ ആളുകളുടെ നീണ്ട ക്യൂ, 650 സിസി ബൈക്കുകളുടെ ഉത്പാദനം റോയല്‍ എന്‍ഫീല്‍ഡ് കൂട്ടി

പതിനായിരം കിലോമീറ്ററില്‍ മോഡലുകളുടെ രണ്ടാം സര്‍വീസും നടത്തണം. പണത്തിനൊത്ത മൂല്യമാണ് കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകളുടെ മുഖ്യാകര്‍ഷണം. റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 -ക്ക് വില 2.50 ലക്ഷം രൂപ. 2.65 ലക്ഷം രൂപയ്ക്കാണ് കോണ്‍ടിനന്റല്‍ ജിടി 650 ഷോറൂമുകളിലെത്തുന്നത്.

വാങ്ങാന്‍ ആളുകളുടെ നീണ്ട ക്യൂ, 650 സിസി ബൈക്കുകളുടെ ഉത്പാദനം റോയല്‍ എന്‍ഫീല്‍ഡ് കൂട്ടി

ഇരു ബൈക്കുകളിലുമുള്ള 648 സിസി പാരലല്‍ ട്വിന്‍ എഞ്ചിന് 47 bhp കരുത്തും 52 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്.

Most Read Articles

Malayalam
English summary
Royal Enfield 650-Twins Waiting Period Crosses 5 Months. Read in Malayalam.
Story first published: Monday, April 15, 2019, 13:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X