ഈ ബുള്ളറ്റിന് മൈലേജ് 70 കിലോമീറ്റർ, കാരണമിതാണ്

കാലങ്ങളേറെയായി ഇന്ത്യക്കാരുടെ മനസില്‍ റോയല്‍ എന്‍ഫീലിനോടുള്ള ഇഷ്ടം കയറിക്കൂടിയിട്ട്. ബുള്ളറ്റ് ബൈക്കുകളുടെ പ്രകടനക്ഷമതയോ സാങ്കേതികതയോ അല്ല പലരും ഈ ബൈക്കുകള്‍ തിരഞ്ഞെടുക്കാന്‍ കാരണമാവുന്നത്. കാഴ്ചയില്‍ ആരുടെയും മനം കവര്‍ന്നെടുക്കുന്ന ബുള്ളറ്റ് ബൈക്കുകളുടെ രൂപകല്‍പ്പനയാണ് പലരെയും ഇത് സ്വന്തമാക്കാന്‍ പ്രേരിപ്പിക്കുന്നത്. റെട്രോ-മോഡേണ്‍ ഭാവത്തിലുള്ള ബുള്ളറ്റ് ബൈക്കുകള്‍ നിരത്തില്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ വളരെ മുന്നിലാണ്.

ഈ ബുള്ളറ്റിന് മൈലേജ് 70 കിലോമീറ്റർ, കാരണമിതാണ്

ബുള്ളറ്റ് ബൈക്കുകളുടെ ഫീച്ചറുകള്‍ നോക്കുമ്പോള്‍ നമുക്ക് മനസിലാക്കാന്‍ കഴിയുക ഇത് ഒരു രീതിയിലും ഫുഡ് ഡെലിവറിയ്ക്ക് അനുയോജ്യമായ ബൈക്കല്ലെന്നാണ്. സാധാരണഗതിയില്‍ ആളുകള്‍ കമ്മ്യൂട്ടര്‍ ബൈക്കുകളാണ് ഫുഡ് ഡെലിവറിയ്ക്ക് ഉപയോഗിക്കുക.

ഈ ബുള്ളറ്റിന് മൈലേജ് 70 കിലോമീറ്റർ, കാരണമിതാണ്

ഇപ്പോഴത്തെ ഇന്ധന വിലയ്ക്ക് കമ്മ്യൂട്ടര്‍ ബൈക്കുകളാണ് ഇതിന് അനുയോജ്യകരവും. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ചിന്തിച്ചിരിക്കുകയാണൊരു മനുഷ്യന്‍. ഫുഡ് ഡെലിവറിയ്ക്കായി ബുള്ളറ്റ് ബൈക്ക് ഉപയോഗിക്കുന്ന വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്.

ഈ ബുള്ളറ്റിന് മൈലേജ് 70 കിലോമീറ്റർ, കാരണമിതാണ്

താരതമ്യേന കുറഞ്ഞ മൈലേജ് നല്‍കുന്ന ബുള്ളറ്റ് പോലുള്ള ബൈക്കുകള്‍ ഫുഡ് ഡെലിവറി ചെയ്യാനായി ഉപയോഗിക്കുമ്പോള്‍ ഇതിലെന്ത് ലാഭമാണ് ബൈക്കുടമയ്ക്ക് ലഭിക്കുക എന്നായിരിക്കും മിക്കവരും ചിന്തിക്കുക.

Most Read:മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി വില്‍ക്കാനാവില്ല, പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്

ലിറ്ററിന് 37 കിലോമീറ്ററാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 -യുടെ മൈലേജെന്ന് ARAI പോലും തിട്ടപ്പെടുത്തിയതാണ്. എന്നാല്‍ ഈ ബൈക്കില്‍ ലിറ്ററിന് 70 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുന്നതിനാല്‍ തൊഴില്‍ നഷ്ടങ്ങളൊന്നും കൂടാതെ മുന്നോട്ട് പോവുന്നു എന്ന് ബുള്ളറ്റ് ഉടമ പറയുന്നു.

ഇത് എങ്ങനെ സാധ്യമാകുന്നു എന്നതാണ് ബുള്ളറ്റ് ഉടമ രണ്ടാമത്തെ വീഡിയോയില്‍ വിവരിക്കുന്നത്. ഇതിലൊരു രഹസ്യവുമില്ലെന്നാണ് ബൈക്കുടമ പറയുന്നത്. ബുള്ളറ്റില്‍ മെക്കാനിക്കല്‍ മാറ്റങ്ങളോ മറ്റ് പരിഷ്‌കരണങ്ങളോ ഒന്നും വരുത്തിയിട്ടെല്ലെന്നും ഇദ്ദേഹം പറയുന്നു.

ഈ ബുള്ളറ്റിന് മൈലേജ് 70 കിലോമീറ്റർ, കാരണമിതാണ്

വേഗം കുറച്ച് ഓടിക്കുകയാണെങ്കില്‍ കൂടുതല്‍ മൈലേജ് ലഭിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ഇത് തെളിയിക്കാനായി രണ്ട് മൈലേജ് പരീക്ഷണ ഓട്ടങ്ങള്‍ ബുള്ളറ്റില്‍ ഇദ്ദേഹം നടത്തുന്നതായും വീഡിയോയില്‍ കാണാം. 100 ml പെട്രോളാണ് ഇരു പരീക്ഷണ ഓട്ടത്തിലും ഉപയോഗിച്ചത്.

ഈ ബുള്ളറ്റിന് മൈലേജ് 70 കിലോമീറ്റർ, കാരണമിതാണ്

ആദ്യം 80 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്കോടിച്ചപ്പോള്‍ 3.7 കിലോമീറ്ററാണ് 100 ml പെട്രോളില്‍ സഞ്ചരിക്കാനായത്. അതായത് 1 ലിറ്ററില്‍ 37 കിലോമീറ്റര്‍. രണ്ടാമത് ഇതേ അളവിലുള്ള പെട്രോളില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലാണ് ഇദ്ദേഹം ബൈക്കോടിച്ചത്.

Most Read:റോള്‍സ് റോയ്‌സ് കലിനന്‍ ഗരാജിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഈ ബുള്ളറ്റിന് മൈലേജ് 70 കിലോമീറ്റർ, കാരണമിതാണ്

എന്നാല്‍ ഇത്തവണ ഏഴ് കിലോമീറ്ററാണ് ബൈക്ക് സഞ്ചരിച്ചത്. അതായത് 1 ലിറ്ററില്‍ 70 കിലോമീറ്റര്‍ വരുമിത്. യാത്രയ്ക്കിടയില്‍ ആക്‌സലറേറ്റര്‍ കൂട്ടുകയോ ഇടയ്ക്കിടെ ബ്രേക്കിടുകയോ ചെയ്യാതെയാണ് ഈ മൈലേജ് ലഭ്യമാവുന്നതെന്നും ഇദ്ദേഹം പറയുന്നു.

ഈ ബുള്ളറ്റിന് മൈലേജ് 70 കിലോമീറ്റർ, കാരണമിതാണ്

346 സിസി കാര്‍ബറേറ്റഡ് എയര്‍കൂളിംഗ് എഞ്ചിനാണ് ബുള്ളറ്റ് 350 -യിലുള്ളത്. ഇത് 19.8 bhp കരുത്തും 28 Nm torque ഉം നല്‍കും. അഞ്ച് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനമാരംഭിച്ച് ഇന്ന് ബൈക്ക് നിര്‍മ്മാണം തുടര്‍ന്ന് കൊണ്ട് പോവുന്ന ചുരുക്കം ചില ബ്രാന്‍ഡുകളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ്. വിപണിയില്‍ ഇന്നും മികച്ച ഡിമാന്‍ഡാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്കുള്ളത്.

Source: Auto Badshah

Most Read Articles

Malayalam
English summary
guy using royal enfield bullet 350 for delivering food: read in malayalam
Story first published: Wednesday, April 17, 2019, 17:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X