ബുള്ളറ്റ് 350 X-നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

റോയൽ എൻഫീൽഡ് ബുള്ളറ്റുകളെ കൂടുതൽ ജനപ്രിയമാക്കുന്നതനായി കമ്പനി അടുത്തിടെ വില കുറഞ്ഞ ബുള്ളറ്റ് 350 X മോഡലുകൾ വിപണിയിലെത്തിച്ചിരുന്നു. നിരവധി റോയൽ എൻഫീൽഡ് പ്രേമികളാണ് വിലകുറഞ്ഞ ഈ മോഡൽ വിപണിയിലെത്താൻ കാത്തിരുന്നത്.

ബുള്ളറ്റ് 350 X-നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

മറ്റ് ഇരുചക്രവാഹന നിർമ്മാതാക്കളെപ്പോലെ തന്നെ വിപണിയിൽ മാന്ദ്യം നേരിടുകയാണ് റോയൽ എൻഫീൽഡും. ഈ തകർച്ചയെ നേരിടാൻ പുതിയ ബുള്ളറ്റ് 350 X സഹായിച്ചേക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടലുകൾ. പുതിയ ബുള്ളറ്റിനെ കുറിച്ച് നിങ്ങളറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

ബുള്ളറ്റ് 350 X-നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. വില

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 X ന് 1.12 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. കൂടാതെ സാധാരണ കിക്ക് സ്റ്റാർട്ട് മോഡലും ഇലക്ട്രിക്ക് സ്റ്റാർട്ട് മോഡലും ബൈക്കിൽ ലഭ്യമാകും. എന്നാൽ ഇലക്ട്രിക്ക് പതിപ്പിന് 1.26 ലക്ഷം രൂപയാണ് ഷോറൂം വില.

ബുള്ളറ്റ് 350 X-നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2. മാറ്റങ്ങൾ

ചിത്രങ്ങളിൽ കാണുന്നതുപോലെ ക്ലാസിക്ക് ബുള്ളറ്റുകളുമായി ഒട്ടേറെ സാദൃശ്യം പുതിയ ബുള്ളറ്റ് 350 X പങ്കിടുന്നുണ്ട്. എങ്കിലും പുതിയ മോഡലിനെ വ്യത്യസ്തമാക്കുന്ന നിരവധി കാര്യങ്ങളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് 350 X -ന്റെ കളർ ഓപ്ഷനുകൾ തണ്ടർബേർഡ് X ശ്രേണിക്ക് സമാനമാണ്.

ബുള്ളറ്റ് 350 X-നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കൂടാതെ ബുള്ളറ്റ് X-ന്റെ ഇന്ധനടാങ്കിലെ ഗ്രാഫിക്സ് യുദ്ധാനന്തര കാലഘട്ടത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ES-X മോഡലിന് മികച്ച സ്പർശം നൽകാനായി 3D ബാഡ്ജുകൾ വാഗ്ദാനം ചെയ്യുന്നു.

ബുള്ളറ്റ് 350 X-നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

3. കളർ ഓപ്ഷനുകൾ

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 X ആറ് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. എന്നാൽ രണ്ട് മോഡലിനും മൂന്ന് വീതം വ്യത്യസ്ത കളർ ഓപ്ഷനുകളാണ് നൽകിയിരിക്കുന്നത്.

ബുള്ളറ്റ് 350 X-നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ബുള്ളറ്റ് 350 X വാങ്ങുന്നവർക്ക് സിൽവർ, സഫയർ ബ്ലൂ, മാജിക്ക് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാകുമ്പോൾ ഉയർന്ന ES-X 350 ക്ക് റീഗൽ റെഡ്, റോയൽ ബ്ലൂ, ജെറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളുമാണ് നൽകിയിരിക്കുന്നത്.

Most Read: ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്

ബുള്ളറ്റ് 350 X-നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4. എഞ്ചിൻ

റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ മറ്റ് 350 മോഡലുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അതേ 346 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ബുള്ളറ്റ് 350X ലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പരമാവധി 19.8 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കും.

Most Read: കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്

ബുള്ളറ്റ് 350 X-നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പുതിയ മോഡലിന്റെ മുന്നിൽ ഡിസ്ക് ബ്രേക്കുകളും പിന്നിൽ ഡ്രം യൂണിറ്റുമാണ് റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സിംഗിൾ ചാനൽ എബിഎസും പിൻവീലിൽ ലിഫ്റ്റ് ഓഫ് പ്രൊട്ടക്ഷനും (RPL) ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read: ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

ബുള്ളറ്റ് 350 X-നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

5. എതിരാളികൾ

പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 X ന് വിപണിയിൽ നേരിട്ട് എതിരാളികളില്ലെങ്കിലും വിലയെ അടിസ്ഥാനമാക്കി നോക്കുമ്പോൾ നിരവധി എതിരാളികളുമായി മത്സരം നേരിടേണ്ടി വരുന്നുണ്ട്. ടിവിഎസ് അപ്പാച്ചെ RTR 200, ബജാജ് പൾസർ NS 200 എന്നീ കരുത്തേറിയ ബൈക്കുകളാണ് പ്രധാന എതിരാളികൾ.

ബുള്ളറ്റ് 350 X-നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

എന്നാൽ റോയൽ എൻഫീൽഡിനെ ഒഴിവാക്കി ഒരു ക്ലാസിക്ക് മോട്ടോർസൈക്കിൾ വേണമെന്നാണെങ്കിൽ പുതിയ ജാവ ശ്രേണിയെ ആശ്രയിക്കാം. എന്നാൽ ഇതിന് വില അധികം നൽകേണ്ടി വരും. അതിനാൽ 1932 മുതലുള്ള ക്ലാസിക്ക് രൂപവും, സ്വഭാവ സവിശേഷതകളും, വില കുറവും ബുള്ളറ്റിന്റെ എൻട്രി ലെവൽ മോട്ടോർസൈക്കിളിനെ എതിരാളികളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

Most Read Articles

Malayalam
English summary
Royal Enfield Bullet 350 X – five Things To Know. Read more Malayalam
Story first published: Saturday, August 17, 2019, 11:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X