ബുള്ളറ്റ് 350X-ന്റെ വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്

റെട്രോ ക്ലാസിക്ക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് പുതുതായി അവതരിപ്പിച്ചതും അവരുടെ ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്നതുമായ ബുള്ളറ്റ് 350 മോഡലുകളുടെ വില വർധിപ്പിച്ചു.

ബുള്ളറ്റ് 350X-ന്റെ വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്

സിംഗിൾ-ചാനൽ എബിഎസ് സജ്ജീകരിച്ച ബുള്ളറ്റ് 350 മോഡലുകൾക്ക് 3,000 രൂപയുടെ വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കിക്ക്-സ്റ്റാർട്ട് പതിപ്പിന് 1.12 ലക്ഷം രൂപയും ഇലക്ട്രിക്-സ്റ്റാർട്ട് പതിപ്പിന് 1.27 ലക്ഷം രൂപയുമാണ് നിലവിലെ വില. എന്നാൽ വർധിപ്പിച്ച വില പ്രാഭല്യത്തിൽ വരുമ്പോൾ ഇത് യഥാക്രമം 1.14 ലക്ഷം രൂപയും 1.30 ലക്ഷം രൂപയുമായി ഉയരും.

ബുള്ളറ്റ് 350X-ന്റെ വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്

വില വർധനവ് ഉണ്ടായിരുന്നിട്ടും, ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന റോയൽ എൻഫീൽഡ് ബൈക്കാണ് ബുള്ളറ്റ് 350. ബുള്ളറ്റ് മോഡലുകൾ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളായി മാത്രമല്ല, ഏറ്റവും ഐതിഹാസിക മോഡലുകളിലൊന്നായും അറിയപ്പെടുന്നു.

ബുള്ളറ്റ് 350X-ന്റെ വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്

ഓഗസ്റ്റിലാണ് കമ്പനി ബുള്ളറ്റിന്റെ താങ്ങാനാവുന്ന പതിപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പഴയ ബുള്ളറ്റ് സ്റ്റാൻഡേർഡ് 350 എബിഎസിന്റെ വില 1.22 ലക്ഷം രൂപയായി ഇപ്പോഴും തുടരുന്നു.

ബുള്ളറ്റ് 350X-ന്റെ വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്

J പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് 350X ന്റെ നിര്‍മ്മാണം റോയൽ എൻഫീൽഡ് പൂർത്തിയാക്കിയിരിക്കുന്നത്. ബുള്ളറ്റ് X, ബുള്ളറ്റ് ES-X എന്നീ രണ്ട് വകഭേദങ്ങളാണ് പുതിയ ബുള്ളറ്റ് 350X-നുള്ളത്. ഉയര്‍ന്ന പതിപ്പ് ഇലക്ട്രിക്ക് സ്റ്റാര്‍ട്ട് വാഗ്ദാനം ചെയ്യും. മാത്രമല്ല വളരെയധികം ഇഷ്ടപ്പെടുന്ന ജെറ്റ് ബ്ലാക്ക് പെയിന്റ് ഓപ്ഷനില്‍ ലഭ്യമായ ഒരേയൊരു ട്രിമ്മും ഇതാണ്.

ബുള്ളറ്റ് 350X-ന്റെ വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്

കമ്പനിയുടെ നിരയിലെ മറ്റ് 350 മോഡലുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അതേ 346 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ബുള്ളറ്റ് 350X ലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Most Read: പത്ത് ദിവസത്തിനുള്ളിൽ 1,200 ബുക്കിംഗുകൾ പിന്നിട്ട് ബെനലി ഇംപെരിയാലെ 400

ബുള്ളറ്റ് 350X-ന്റെ വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്

ഇത് 5,250 rpm-ൽ 19.8 bhp കരുത്തും 4,000 rpm-ൽ 28 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. മുന്നിൽ ഡിസ്ക് ബ്രേക്കുകളും പിന്നിൽ ഡ്രം യൂണിറ്റുമാണ് റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സിംഗിൾ ചാനൽ എബിഎസും പിൻവീലിൽ ലിഫ്റ്റ് ഓഫ് പ്രൊട്ടക്ഷനും (RPL) ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read: ആറ് മാസത്തിനിടെ 24500 യൂണിറ്റ് ഉത്പാദനവുമായി റോയൽ എൻഫീൽഡ് ഇരട്ടകൾ

ബുള്ളറ്റ് 350X-ന്റെ വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്

ഓരോ വകഭേദവും മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാകും. ബുള്ളറ്റ് സില്‍വര്‍, സഫയര്‍ ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങള്‍ X വാഗ്ദാനം ചെയ്യുമ്പോള്‍ ഉയര്‍ന്ന മോഡലായ ES-X ല്‍ റീഗല്‍ റെഡ്, റോയല്‍ ബ്ലൂ, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ വിപണിയിലെത്തുന്നു.

Most Read: ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്

ബുള്ളറ്റ് 350X-ന്റെ വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്

എൻഫീൽഡ് നിരയിലെ മോഡലുകളെല്ലാം ബിഎസ്-VI ലേക്ക് പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി. ക്ലാസിക്ക് 350, 500, തണ്ടർബേർഡ് 350, 500 എന്നിവയുടെ പരീക്ഷണ ഓട്ടം കമ്പനി അടുത്തിടെ ഇന്ത്യൻ നിരത്തുകളിൽ നടത്തിയിരുന്നു. പുതിയ മലിനീകരണ നിരേധന ചട്ടം നിലവിൽ വരുന്ന 2020 ഏപ്രിൽ ഒന്നിനു മുമ്പായി പുതിയ ബിഎസ്-VI മോഡലുകളെ കമ്പനി വിപണിയിലെത്തിക്കും.

Most Read Articles

Malayalam
English summary
Royal Enfield Bullet 350X prices hiked. Read more Malayalam
Story first published: Wednesday, November 13, 2019, 16:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X