നാല്‍പ്പതുകളുടെ പ്രൗഢിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

റെട്രോ ക്ലാസിക്ക് ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ആരാധകരേറെയാണ്. ഇതുവരെ റോയല്‍ എന്‍ഫീല്‍ഡ് മാത്രമായിരുന്നു ബജറ്റ് വിലയില്‍ ക്ലാസിക്ക് തനിമയുള്ള ബൈക്കുകള്‍ അണിനിരത്തിയത്. ഇപ്പോള്‍ ജാവയുമുണ്ട് ക്ലാസിക്ക് മോഡലുകളുമായി കളത്തില്‍. എന്നാല്‍ റെട്രോ ക്ലാസിക്കെന്ന് വിശേഷിപ്പിക്കുമ്പോഴും കമ്പനികള്‍ സമകാലിക ബൈക്ക് സങ്കല്‍പ്പങ്ങള്‍ മുറുക്കെപ്പിടിക്കുന്നു.

നാല്‍പ്പതുകളുടെ പ്രൗഢിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

ഫലമോ, ക്ലാസിക്ക് മോഡലുകള്‍ക്ക് ആധുനികച്ചുവ അനുഭവപ്പെടുകയാണ്. ഒരുവിഭാഗം വാഹന പ്രേമികള്‍ ഇതില്‍ തൃപ്തരല്ല. കമ്പനികളുടെ ചട്ടക്കൂടില്‍ നിന്നും ബൈക്കുകളെ പുറത്തുകൊണ്ടുവരാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. അടുത്തിടെ രൂപംമാറിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ക്ലാസിക്ക് ബൈക്ക് ആരാധകരുടെ മനസ്സിനെ തൊട്ടുണര്‍ത്തുകയാണ്.

നാല്‍പ്പതുകളുടെ പ്രൗഢിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

നാല്‍പ്പതുകളിലെ ഐതിഹാസിക ഫ്‌ളൈയിങ് ഫ്‌ളീ മോഡലാണ് ബുള്ളറ്റിന്റെ ഭാവപ്പകര്‍ച്ചയ്ക്ക് അസ്ഥിത്വം നല്‍കുന്നത്. രണ്ടാംലോക മഹായുദ്ധ കാലത്ത് റോയല്‍ എന്‍ഫീല്‍ഡ് ബ്രിട്ടീഷ് സൈന്യത്തിനായി നിര്‍മ്മിച്ച 125 സിസി ബൈക്കാണ് ഫ്‌ളൈയിങ് ഫ്‌ളീ.

Most Read: കയറ്റത്തില്‍ കിതച്ച് ഫോര്‍ഡ് എന്‍ഡവര്‍, ഉയരം കീഴടക്കി ടൊയോട്ട ഫോര്‍ച്യൂണറും മഹീന്ദ്ര ഥാറും — വീഡിയോ

നാല്‍പ്പതുകളുടെ പ്രൗഢിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

ഭാരക്കുറവ് ഫ്‌ളൈയിങ് ഫ്‌ളീയുടെ പ്രചാരമുയര്‍ത്തി. സൈനികര്‍ക്ക് ചുമലിലെടുത്ത് കൊണ്ടുപോകാന്‍ തക്ക ഭാരമേ ബൈക്കിനുണ്ടായിരുന്നുള്ളൂ. റേഡിയോ ബന്ധമില്ലാത്ത സ്ഥലങ്ങളില്‍ സന്ദേശമെത്തിക്കാനായിരുന്നു ഫ്‌ളൈയിങ് ഫ്‌ളീ ബൈക്കുകളെ ബ്രിട്ടീഷ് സേന കൂടുതലായും ആശ്രയിച്ചത്. ഇപ്പോള്‍ ഫ്‌ളൈയിങ് ഫ്‌ളീയുടെ ഇതേ പ്രൗഢി ബുള്ളറ്റിലേക്ക് ആവാഹിക്കാന്‍ ശ്രമിച്ചിരിക്കുകയാണ് ഒരു ഉടമ.

നാല്‍പ്പതുകളുടെ പ്രൗഢിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

ഇതിനായി ബൈക്ക് അടിമുടി പൊളിച്ചെഴുതപ്പെട്ടു. മുന്നിലെ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഗിര്‍ഡര്‍ ടൈപ്പ് സസ്‌പെന്‍ഷന് വഴിമാറി. ഗിര്‍ഡര്‍ സസ്‌പെന്‍ഷന്റെ പശ്ചാത്തലത്തില്‍ ഹെഡ്‌ലാമ്പിന് സ്ഥാനചലനം സംഭവിച്ചു. ഹെഡ്‌ലാമ്പിനൊപ്പം സ്പീഡോമീറ്ററും മുന്നോട്ട് നീങ്ങി. ഹെഡ്‌ലാമ്പിന് മുകളിലാണ് ഹൈ ബീ/ലോ ബീം സ്വിച്ച് ഒരുങ്ങുന്നത്.

നാല്‍പ്പതുകളുടെ പ്രൗഢിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

പരന്ന ക്ലാസിക്ക് സീറ്റും സാഡില്‍ ബാഗുകളും ബുള്ളറ്റിന്റെ പരിണാമം പൂര്‍ത്തിയാക്കും. മറൂണ്‍ സീറ്റുകളും സാഡില്‍ ബാഗുകളും തുകല്‍ നിര്‍മ്മിതിയാണ്. ഷാര്‍ക്ക് ഫിന്‍ ശൈലിയുള്ള സൈലന്‍സര്‍ മോഡലില്‍ പ്രത്യേകം പരാമര്‍ശിക്കണം. ടിയര്‍ഡ്രോപ് ആകാരമാണ് ഇന്ധനടാങ്കിന്. മോഡിഫിക്കേഷന്‍ നടപടികളുടെ ഭാഗമായി ബൈക്കിന്റെ ഇന്ധനശേഷി കൂടിയിട്ടുണ്ട്.

നാല്‍പ്പതുകളുടെ പ്രൗഢിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

എഞ്ചിനും സ്‌പോക്ക് വീലുകള്‍ക്കുമുള്ള കറുപ്പഴക്, ക്ലാസിക്ക് തനിമ വര്‍ധിപ്പിക്കുന്നു. കസ്റ്റം നിര്‍മ്മിത എക്‌സ്‌ഹോസ്റ്റ് സംവിധാനം ബൈക്കിന് കൂടുതല്‍ ശബ്ദഗാംഭീര്യത സമര്‍പ്പിക്കുന്നുണ്ട്. യഥാര്‍ത്ഥ ഫ്‌ളൈയിങ് ഫ്‌ളീയില്‍ 125 സിസി എഞ്ചിനാണ് തുടിച്ചിരുന്നത്. എന്നാല്‍ ഇവിടെ 346 സിസി എഞ്ചിന്‍ ബൈക്കില്‍ തുടരുന്നു.

Most Read: പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

രണ്ടുമാസം കൊണ്ടാണ് ബുള്ളറ്റിനെ ഫ്‌ളൈയിങ് ഫ്‌ളീയായി ഉടമ പുനരാവിഷ്‌കരിച്ചത്. മോഡിഫിക്കേഷന്‍ നടപടികള്‍ക്കുള്ള ചിലവ് എത്രയാണെന്ന് വ്യക്തമല്ല.

Source: Vamp Video

Most Read Articles

Malayalam
English summary
Royal Enfield Bullet Modification. Read in Malayalam.
Story first published: Tuesday, April 16, 2019, 16:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X