കുറഞ്ഞ വിലയ്ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്‌

ലോകത്തിലെ ഏറ്റവും പഴക്കമേറിയതും സ്വീകാര്യമുള്ളതുമായ ഇരുചക്ര വാഹന ബ്രാന്‍ഡുകളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ്. എങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളിലായി കമ്പനിയുടെ വില്‍പ്പനയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. ഇത് കമ്പനിയെ വിപണിയില്‍ കാര്യമായി ബാധിച്ചിട്ടുണ്ട്‌.

കുറഞ്ഞ വിലയ്ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്‌

എന്നാല്‍ 650 സിസിയിലില്‍ പുറത്തിറങ്ങിയ ഇന്റെര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ GT 650 എന്നീ മോഡലുകള്‍ അന്തര്‍ദേശീയ വിപണിയില്‍ വലിയ വിജയമാണ് നേടിയത്. എന്നാല്‍ വിലകൂടിയ ബൈക്കുകളായതിനാല്‍ അവയുടെ വില്‍പ്പന കാര്യമായ ചലങ്ങള്‍ സൃഷ്ടിച്ചില്ല.

കുറഞ്ഞ വിലയ്ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്‌

അതിനാല്‍ റോയല്‍ എന്‍ഫീല്‍ഡിനെ അടിസ്ഥാനമാക്കി ഒരു പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും ചിലവ് കുറഞ്ഞതും എന്‍ട്രി ലെവല്‍ മോഡലുമായിരിക്കും ഇത്.

കുറഞ്ഞ വിലയ്ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്‌

കൂടാതെ എന്‍ഫീല്‍ഡിന്റെ ക്ലാസിക്ക്, തണ്ടര്‍ബേര്‍ഡ് ബുള്ളറ്റുകളുടെ പുതുതലമുറ മോഡലുകളെ വിപണിയിലെത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി.

കുറഞ്ഞ വിലയ്ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്‌

റോയല്‍ എന്‍ഫീല്‍ഡിന്റെ ഈ നീക്കത്തിന് പിന്നിലെ കാരണം വളരെ വ്യക്തമാണ്. വില്‍പ്പന കണക്കുകള്‍ പ്രകാരം വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും 2019 ഏപ്രില്‍ 17% ഇടിവ് കമ്പനിക്ക് സംഭവിച്ചിട്ടുണ്ട്. മെയ് മാസത്തിലും ഇടിവ് സംഭവിച്ചു. ഇതാണ് വില കുറഞ്ഞ ബൈക്ക് എന്ന ആശയത്തിലേക്ക് റോയല്‍ എന്‍ഫീല്‍ഡിനെ എത്തിച്ചത്.

കുറഞ്ഞ വിലയ്ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്‌

ACI യുടെ റിപ്പോര്‍ട്ട് പ്രകാരം പുതിയ ശ്രേണിയില്‍പെട്ട ബൈക്കിന്റെ എഞ്ചിനിലും മറ്റ് ഘടകങ്ങളിലും കാര്യമായ മാറ്റങ്ങളുണ്ടാകും. ലളിതമായ രൂപകല്‍പ്പനയായിരിക്കും ഇന്ധന ടാങ്കിന് കമ്പനി നല്‍കുക.

കുറഞ്ഞ വിലയ്ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്‌

കൂടാതെ നിലവിലെ ബുള്ളറ്റുകളില്‍ കാണുന്നതുപോലെ ക്രോമില്‍ സമൃദ്ധമായിരിക്കില്ല പുതിയ ബൈക്ക്. തണ്ടര്‍ബേര്‍ഡ് X സീരിസില്‍ കാണുന്നതുപോലെ വിവിധ വര്‍ണങ്ങളിലുള്ള കളര്‍ കോമ്പിനേഷനുകളും കറുത്ത നിറത്തിലുള്ള ബോഡി പാനലുകളുമായിരിക്കും ബൈക്കിനുണ്ടാവുക.

കുറഞ്ഞ വിലയ്ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്‌

എന്നാല്‍ മെക്കാനിക്കലുകള്‍ മാറ്റ് വാഹനങ്ങളിലേതുപോലെ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില നിയന്ത്രണത്തിനായി ട്യൂബ് ടയറുകളും സ്‌പോക്കഡ് റിമ്മുകളുമായിരിക്കും ബൈക്കില്‍ ഉള്‍പ്പെടുത്തുക.

കുറഞ്ഞ വിലയ്ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്‌

1.10 ലക്ഷം രൂപയില്‍ താഴെയായിരിക്കും പുതിയ ബുള്ളറ്റിന്റെ വില. എന്‍ഫീല്‍ഡ് ബൈക്കുകളെ പോലെ RE ബാഡ്ജും പഴയ വാഹനങ്ങളിലേതുപോലെയുള്ള രൂപകല്‍പ്പനയുമായിരിക്കും ബൈക്കിന്റെ പ്രധാന ആകര്‍ഷണം.

Most Read:2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന 10 പ്രധാന വാഹനങ്ങള്‍

കുറഞ്ഞ വിലയ്ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്‌

നിലവില്‍ പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്ന ക്ലാസിക്ക് 350, 500, തണ്ടര്‍ബേര്‍ഡ് എന്നീ മോഡലുകള്‍ പുതിയ ബിഎസ്-VI മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പുറത്തിറങ്ങുക. 350 യെ ഉടച്ചുവാര്‍ത്തായിരിക്കും പുതിയ മോഡലിനെ കമ്പനി പുറത്തിറക്കുക. 2020 ല്‍ തന്നെ വാഹനം വിപണിയിലെത്തും.

Most Read:ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

കുറഞ്ഞ വിലയ്ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്‌

മോഡ്യുലാര്‍ J രൂപകല്‍പ്പനയെ അടിസ്ഥാനമാക്കിയാണ് പുതുതലമുറ ക്ലാസിക്ക് ബുള്ളറ്റുകള്‍ കമ്പനി ഒരുക്കിയിരിക്കുന്നത്‌. ക്ലാസിക്ക് പതിപ്പിന്റെ മാതൃകയില്‍ പരിഷ്‌ക്കരിച്ച എഞ്ചിനും പുത്തന്‍ ഗിയര്‍ബോക്‌സുമാണുള്ളത്.

Most Read:കിയ സെല്‍റ്റോസ് ബ്രോഷര്‍ വിവരങ്ങള്‍ പുറത്ത്

കുറഞ്ഞ വിലയ്ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്‌

പുതിയ ക്ലാസിക്ക് ബുള്ളറ്റിലെ കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമല്ലെങ്കിലും 350, 500 സിസി പതിപ്പുകള്‍ കമ്പനി അതേപടി തുടര്‍ന്നേക്കും. ബിഎസ്-VI മാര്‍ഗ നിര്‍ദേശങ്ങള്‍ പീലിക്കുന്ന സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂളിംഗ് എഞ്ചിനാകും പുതിയ റോയല്‍ എന്‍ഫീല്‍ഡിന് കരുത്തേകുക.

കുറഞ്ഞ വിലയ്ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്‌

മാത്രമല്ല സ്റ്റാന്‍ഡേര്‍ഡ് ഇലക്ട്രോണിക്ക് ഫ്യുവല്‍ ഇഞ്ചക്ഷനും കമ്പനി ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. മുന്‍ പതിപ്പിലുണ്ടായിരുന്ന കിക്ക് സ്റ്റാര്‍ട്ടര്‍ പുതിയ പതിപ്പില്‍ നിന്നും കമ്പനി ഒഴിവാക്കിയിട്ടുണ്ട്.

കുറഞ്ഞ വിലയ്ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്‌

2020 ല്‍ തന്നെ തണ്ടര്‍ബേര്‍ഡിന്റെ പുതുതലമുറ ബൈക്കും വിപണിയിലെത്തും. വാഹനത്തിന്റെ ചാസിയുള്‍പ്പടെ നിരവധി വലിയ മാറ്റങ്ങള്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള വാഹനത്തിന്റെ സിംഗിള്‍ ഡൗണ്‍ ട്യൂബ് ഡിസൈന് പകരമായി ഇരട്ട ക്രാഡില്‍ ഫ്രെയിമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

കുറഞ്ഞ വിലയ്ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്‌

തണ്ടര്‍ബേര്‍ഡില്‍ ഉന്നയിക്കുന്ന വൈബ്രേഷന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഇത് സഹായിക്കും. നിലവിലുള്ള മോഡലില്‍ കാണുന്നതിലും താഴ്ന്ന രീതിയിലാണ് ഹെഡ്‌ലാമ്പും ഹാന്‍ഡില്‍ ബാറും നല്‍കിയിരിക്കുന്നത്. ഇന്ധനടാങ്കിന് കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

കുറഞ്ഞ വിലയ്ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്‌

വാഹനത്തിന്റെ പിന്‍ഭാഗം തികച്ചും പുതുമയാര്‍ന്നതാണ്. പുതിയ റെട്രോ സ്‌റ്റെല്‍ ടെയില്‍ ലാമ്പുകളാണുള്ളത്. പുതിയ സ്വിങ് ആര്‍മും, സസ്‌പെന്‍ഷനും നീളം കുറഞ്ഞ സൈലന്‍സര്‍ ഡിസൈനുമാണ്.

കുറഞ്ഞ വിലയ്ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്‌

കാല്‍ നീളത്തില്‍ വയാക്കാന്‍ ഫൂട്ട് പെഡലുകള്‍ മുന്നോട്ടു തള്ളിയാണ് നല്‍കിയിരിക്കുന്നത്. 2020 ല്‍ പുറത്തിറങ്ങുന്ന തണ്ടര്‍ബേര്‍ഡ് 350, 500 സിസി വകഭേദങ്ങളില്‍ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Royal Enfield Bullet to get Cheaper. Read more Malayalam.
Story first published: Monday, August 5, 2019, 17:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X