ബുള്ളറ്റുകള്‍ക്ക് പുതിയ ആക്‌സസറികളുമായി റോയല്‍ എന്‍ഫീല്‍ഡ്

ബുള്ളറ്റുകള്‍ക്ക് പുതിയ ആക്‌സസറികളുമായി റോയല്‍ എന്‍ഫീല്‍ഡ്. 600 രൂപ വിലയുള്ള ഹാന്‍ഡില്‍ബാര്‍ ബ്രേസ് പാഡുകള്‍ മുതല്‍ 10,000 രൂപ വിലയുള്ള മെഷീന്‍ കട്ട് അലോയ് വീലുകള്‍വരെ പുതിയ ആക്‌സസറി പട്ടികയിലുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ ക്ലാസിക്ക് 350, 500 മോഡലുകള്‍ക്കാണ് പുതിയ ആക്‌സസറികള്‍ അനുയോജ്യമാവുക.

ബുള്ളറ്റുകള്‍ക്ക് പുതിയ ആക്‌സസറികളുമായി റോയല്‍ എന്‍ഫീല്‍ഡ്

നിലവിലെ ക്ലാസിക്ക് 350, 500 ഉടമകള്‍ക്കും റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമുകളില്‍ നിന്ന് പുതിയ ആക്‌സസറികള്‍ വാങ്ങി ഘടിപ്പിക്കാം. പുതിയ ഉടമകള്‍ക്ക് ഡെലിവറിക്ക് മുന്‍പേ ഡീലര്‍ഷിപ്പുകള്‍ ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ ആക്‌സസറികള്‍ ഘടിപ്പിച്ചു നല്‍കും.

Most Read: ഈ ബുള്ളറ്റിന് മൈലേജ് 70 കിലോമീറ്റർ, കാരണമിതാണ്

ബുള്ളറ്റുകള്‍ക്ക് പുതിയ ആക്‌സസറികളുമായി റോയല്‍ എന്‍ഫീല്‍ഡ്

ക്ലാസിക്ക് മോഡലുകള്‍ക്കായി കമ്പനി പ്രത്യേകം ആവിഷ്‌കരിച്ചിരിക്കുന്ന മെഷീന്‍ കട്ട് അലോയ് വീലുകളാണ് ആക്‌സസറി പട്ടികയിലെ മുഖ്യാകര്‍ഷണം. പുതിയ അലോയ് വീലുകള്‍ക്ക് വില 10,000 രൂപ. രണ്ടുവര്‍ഷ വാറന്റി അലോയ് വീലുകള്‍ക്കുണ്ട്. പ്രൊട്ടക്ഷന്‍, കണ്‍ട്രോള്‍, ബോഡിവര്‍ക്ക്, ലഗ്ഗേജ്, എഞ്ചിന്‍ എന്നിങ്ങനെ വിവിധ ഗണത്തില്‍പ്പെടുന്ന ആക്‌സസറികള്‍ ഉടമകള്‍ക്ക് തിരഞ്ഞെടുക്കാം.

ബുള്ളറ്റുകള്‍ക്ക് പുതിയ ആക്‌സസറികളുമായി റോയല്‍ എന്‍ഫീല്‍ഡ്

2,150 രൂപയാണ് റൈഡര്‍ക്കായുള്ള പ്രത്യേക ടൂറിങ് സീറ്റിന് വില. പിറകിലെ ടൂറിങ് സീറ്റിന് വില 1,850 രൂപ. മോഡലിന് ഹാന്‍ഡ്ഗാര്‍ഡ് കിറ്റ് വേണമെന്നുണ്ടെങ്കില്‍ 2,200 രൂപ മുടക്കണം. 2,400 രൂപയ്ക്ക് പിറകില്‍ ലഗ്ഗേജ് റാക്ക് ഘടിപ്പിക്കാന്‍ ബുള്ളറ്റ് ഉടമകള്‍ക്ക് അവസരമുണ്ട്. ഇടത്തും വലത്തുമുള്ള പാനിയര്‍ മൗണ്ടിങ് കിറ്റുകള്‍ക്ക് യഥാക്രമം 1,600 രൂപയും 1,200 രൂപയുമാണ് വില.

ബുള്ളറ്റുകള്‍ക്ക് പുതിയ ആക്‌സസറികളുമായി റോയല്‍ എന്‍ഫീല്‍ഡ്

മിലിട്ടറി തനിമയുള്ള പാനിയറുകള്‍ 5,500 രൂപ വില കുറിക്കും. കറുപ്പ്, തവിട്ട് നിറങ്ങളില്‍ പാനിയറുകള്‍ ലഭ്യമാണ്. സീറ്റുകളുടെ കാര്യമെടുത്താല്‍ 1,800 രൂപയാണ് താഴ്ന്ന ഘടനയുള്ള സീറ്റിന് വില. ആക്‌സസറി പട്ടികയില്‍ നിന്നും റൈഡര്‍ സീറ്റ് കവര്‍ 700 രൂപയ്ക്ക് തിരഞ്ഞെടുക്കാം. 2,000 രൂപ മുതല്‍ 3,750 രൂപ വരെയാണ് വ്യത്യസ്തയിനം എഞ്ചിന്‍ ബാറുകള്‍ക്കും ക്രാഷ് ഗാര്‍ഡുകള്‍ക്കും വില.

ബുള്ളറ്റുകള്‍ക്ക് പുതിയ ആക്‌സസറികളുമായി റോയല്‍ എന്‍ഫീല്‍ഡ്

5,000 രൂപയ്ക്കാണ് വിന്‍ഡ്ഷീല്‍ഡ് വില്‍പ്പനയ്ക്ക് വരുന്നത്. മോഡലിന്റെ ഭംഗി കൂട്ടുന്ന നമ്പര്‍ ഗാര്‍ഡിന് വില 1,850 രൂപ. ഹെഡ്‌ലാമ്പ് ഗ്രില്ല് 1,200 രൂപയ്ക്കാണ് ലഭ്യമാവുക. കമ്പനി അടുത്തിടെ അവതരിപ്പിച്ച ബുള്ളറ്റ് ട്രയല്‍സ് എഡിഷനിലെ ഗ്രില്ല് മാതൃകയാണിത്.

Most Read: 85,000 രൂപയ്ക്ക് മഹീന്ദ്ര e2O ഓടിയത് ഒരുലക്ഷം കിലോമീറ്റര്‍

ബുള്ളറ്റുകള്‍ക്ക് പുതിയ ആക്‌സസറികളുമായി റോയല്‍ എന്‍ഫീല്‍ഡ്

ക്ലാസിക്ക് 350, 500 മോഡലുകള്‍ക്ക് പരുക്കന്‍ ഭാവം സമര്‍പ്പിക്കുന്നതിനൊപ്പം നേരിട്ടുള്ള ഇടിയില്‍ ഹെഡ്‌ലാമ്പുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ ഗ്രില്ലുകള്‍ സഹായിക്കും. കറുപ്പ്, സില്‍വര്‍ നിറങ്ങളിലാണ് ഓയില്‍ ഫില്ലര്‍ ക്യാപ്പുകള്‍ വരുന്നത്. വില 775 രൂപ.

ബുള്ളറ്റുകള്‍ക്ക് പുതിയ ആക്‌സസറികളുമായി റോയല്‍ എന്‍ഫീല്‍ഡ്

വെള്ളം കടക്കാത്ത നീല ബോഡി കവറിന് കമ്പനി 900 രൂപയാണ്് വില നിശ്ചയിച്ചിരിക്കുന്നത്. കറുപ്പ് ബോഡി കവറിന് വില 975 രൂപയായി ഉയരും. ഇതേസമയം മൂന്നു നിറങ്ങളിലുള്ള മുന്‍ റിസര്‍വോയര്‍ ക്യാപ്പുകള്‍ക്കും 675 രൂപയാണ് വില. ക്ലാസിക്ക് മോഡലുകള്‍ക്കായി കമ്പനിതന്നെ നിര്‍മ്മിച്ച ആക്‌സസറികളായതുകൊണ്ട് ഉടമകള്‍ക്ക് വാറന്റി നഷ്ടപ്പെടുമെന്ന ഭയം വേണ്ട.

Most Read Articles

Malayalam
English summary
Royal Enfield Classic 350 & 500 Accessory List. Read in Malayalam.
Story first published: Friday, April 19, 2019, 16:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X