യാത്രകള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്ക്, ട്രയല്‍സ് എഡിഷന്‍ വിപണിയില്‍

ക്ലാസിക്ക് മോഡലുകള്‍ക്ക് പുതിയ ട്രയല്‍സ് എഡിഷനുമായി റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസിക്ക് 350 ട്രയല്‍സ്, ക്ലാസിക്ക് 500 ട്രയല്‍സ് പതിപ്പുകള്‍ വിപണിയില്‍ പുറത്തിറങ്ങി. 1.62 ലക്ഷം രൂപയാണ് ക്ലാസിക്ക് 350 ട്രയല്‍സ് എഡിഷന് വില. പുതിയ ക്ലാസിക്ക് 500 ട്രയല്‍സ് 2.07 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്‌ക്കെത്തും. ക്ലാസിക്ക് സീരീസാണ് ആധാരങ്കെിലും പുതിയ ബൈക്കുകളുടെ രൂപഭാവം പാടെ വ്യത്യസ്തമാണ്.

യാത്രകള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്ക്, ട്രയല്‍സ് എഡിഷന്‍ വിപണിയില്‍

സ്‌ക്രാമ്പ്‌ളര്‍ ഗണത്തിലാണ് പുതിയ ട്രയല്‍സ് എഡിഷന്‍ മോഡലുകള്‍ ഉള്‍പ്പെടുന്നത്. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ സ്‌ക്രാമ്പ്‌ളര്‍ ബൈക്കുകളെന്ന വിശേഷണവും പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് സ്‌ക്രാമ്പ്‌ളര്‍ പതിപ്പുകള്‍ വരവില്‍ കരസ്ഥമാക്കി. ക്ലാസിക്ക് മോഡലുകളുടെ ഷാസിയും എഞ്ചിന്‍ യൂണിറ്റുമാണ് ട്രയല്‍സിന് പശ്ചാത്തലം.

യാത്രകള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്ക്, ട്രയല്‍സ് എഡിഷന്‍ വിപണിയില്‍

ക്ലാസിക്ക് മോഡലുകളെക്കാള്‍ മികവ് ട്രയല്‍സിനുണ്ടെന്ന് കമ്പനി പറയുന്നു. ദീര്‍ഘദൂര യാത്രകള്‍ക്കും കഠിന പ്രതലങ്ങള്‍ക്കും ട്രയല്‍ എഡിഷന്‍ ഒരുപോലെ അനുയോജ്യം. ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ് സംവിധാനമാണ് ബൈക്കുകളുടെ മുഖ്യാകര്‍ഷണം. ഉയര്‍ന്നു നിലകൊള്ളുന്നതിനാല്‍ ജലാശയങ്ങള്‍ മുറിച്ച് കടക്കാന്‍ ട്രയല്‍സ് എഡിഷന് വലിയ പ്രയാസമുണ്ടാകില്ല.

Most Read: അറിയണം റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ഈ സത്യങ്ങള്‍

യാത്രകള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്ക്, ട്രയല്‍സ് എഡിഷന്‍ വിപണിയില്‍

ഉയര്‍ന്നാണ് ഹാന്‍ഡില്‍ബാറിന്റെയും ഒരുക്കം. ദീര്‍ഘദൂര യാത്രകളില്‍ ഓടിക്കുന്നയാള്‍ക്ക് സുഖകരമായ ഇരുത്തം സമര്‍പ്പിക്കുന്നതില്‍ ഇത് നിര്‍ണായകമാവുന്നു. സ്പ്രിങ് ലോഡുള്ള ഒറ്റ സീറ്റ് മാത്രമെ ട്രയല്‍സ് എഡിഷന്‍ ബൈക്കുകളിലുള്ളൂ. പിന്‍ സീറ്റിന്റെ സ്ഥാനത്ത് ഇരുമ്പ് കാരിയറാണ് ഇടംപിടിക്കുന്നത്.

യാത്രകള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്ക്, ട്രയല്‍സ് എഡിഷന്‍ വിപണിയില്‍

യാത്രകളില്‍ കാരിയറില്‍ ലഗ്ഗേജ് സുരക്ഷിതമായി കെട്ടിവെയ്ക്കാന്‍ കഴിയും. പ്രധാനമായും ദീര്‍ഘദൂര റൈഡര്‍മാരെ ലക്ഷ്യമിട്ടാണ് ട്രയല്‍സ് എഡിഷനെ കമ്പനി പുറത്തിറക്കുന്നത്. ക്ലാസിക്ക് 350 ട്രയല്‍സ്, ക്ലാസിക്ക് 500 ട്രയല്‍സ് എഡിഷന്‍ മോഡലുകളുടെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. ബുക്കിംഗ് തുക 5,000 രൂപ.

യാത്രകള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്ക്, ട്രയല്‍സ് എഡിഷന്‍ വിപണിയില്‍

ബുക്ക് ചെയ്യുന്നവര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് വൈകാതെ ബൈക്കുകള്‍ കൈമാറും. യുകെ വിപണിയിലും ക്ലാസിക് ട്രയല്‍സ് മോഡലിനെ കമ്പനി അണിനിരത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ പതിപ്പും യുകെ പതിപ്പും തമ്മില്‍ ഡിസൈനില്‍ കാര്യമായ വ്യത്യാസങ്ങള്‍ കാണാം. സാധാരണ ക്ലാസിക്ക് മോഡലുകളിലെ എഞ്ചിന്‍ യൂണിറ്റാണ് ട്രയല്‍സ് എഡിഷനിലും.

Most Read: ഒരുനിമിഷത്തെ അശ്രദ്ധ, പുത്തന്‍ ബുള്ളറ്റ് ബാലന്‍സ് തെറ്റിറോഡില്‍ — വീഡിയോ

യാത്രകള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്ക്, ട്രയല്‍സ് എഡിഷന്‍ വിപണിയില്‍

ട്രയല്‍സ് 350 -യില്‍ തുടിക്കുന്ന 346 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 19.8 bhp കരുത്തും 28 Nm torque ഉം കുറിക്കാന്‍ ശേഷിയുണ്ട്. 499 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് മുതിര്‍ന്ന ട്രയല്‍സ് 500 -ല്‍. എഞ്ചിന്‍ 27.1 bhp കരുത്തും 41 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡാണ് ഇരു ബൈക്കുകളിലെയും ഗിയര്‍ബോക്‌സ്.

യാത്രകള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്ക്, ട്രയല്‍സ് എഡിഷന്‍ വിപണിയില്‍

ട്രയല്‍ 500 -ല്‍ ഇരട്ട ചാനല്‍ എബിഎസ് ഒരുങ്ങുമ്പോള്‍ ഒറ്റ ചാനല്‍ എബിഎസ് സുരക്ഷയിലാണ് ക്ലാസിക്ക് 350 ട്രയല്‍സ് പുറത്തിറങ്ങുന്നത്. ഇരു മോഡലുകളുടെയും ടയറുകളില്‍ ഡിസ്‌ക്ക് യൂണിറ്റുകള്‍ വേഗം നിയന്ത്രിക്കും.

Most Read Articles

Malayalam
English summary
Royal Enfield Classic 350, 500 Trials Launched In India. Read in Malayalam.
Story first published: Wednesday, March 27, 2019, 10:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X