റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 വിൽപ്പനയിൽ ഇടിവ്, ഹിമാലയന് വളർച്ച

വാഹന വിപണിയിലെ തകർച്ച ഇരുചക്രവാഹന മേഖലയെയും കാര്യമായി ബാധിക്കാൻ തുടങ്ങി. ഹീറോ മോട്ടോർകോപ്പ്, ഹോണ്ട, ടിവിഎസ് എന്നീ പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളെ ബാധിച്ചു തുടങ്ങിയിരുന്നു. സമീപകാലത്ത് വിൽപ്പനയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയ കമ്പനികളിൽ റോയൽ എൻഫീൽഡും ഉൾപ്പെടുന്നു.

റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 വിൽപ്പനയിൽ ഇടിവ്, ഹിമാലയന് വളർച്ച

വാഹനമേഖലയിലെ മാന്ദ്യവും പുതിയ എതിരാളി ഉൽ‌പ്പന്നങ്ങളുടെ സമാരംഭവും റോയൽ എൻഫീൽഡിന്റെ വിപണിയെ ബാധിച്ചിട്ടുണ്ട്. എന്നാൽ റോയൽ‌ എൻ‌ഫീൽ‌ഡിന് അനുകൂലമായ ചില സംഭവവികാസങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്റർ‌സെപ്റ്റർ‌ 650, കോണ്ടിനെന്റൽ‌ ജിടി 650 എന്നിവ പോലുള്ള പുതിയ ഉൽ‌പ്പന്നങ്ങൾ‌ വിപണിയിലെത്തിച്ചതാണ് അതിന്റെ കാരണങ്ങളിലൊന്ന്.

റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 വിൽപ്പനയിൽ ഇടിവ്, ഹിമാലയന് വളർച്ച

2019 ജൂലായിൽ റോയൽ എൻഫീൽഡ് വിൽപ്പനയിൽ 26.60 ശതമാനം ഇടിവ് രേഖപ്പെടുത്തി, 2018 ജൂലൈയിൽ 67,001 യൂണിറ്റിൽ നിന്ന് 2019 ജൂലൈയിൽ 49,182 യൂണിറ്റായി കുറഞ്ഞു. പ്രതിമാസ വിൽപ്പനയും 10.71 ശതമാനം കുറഞ്ഞിട്ടുണ്ട്. 2019 ജൂണിൽ മൊത്തം വിൽപ്പന 55,082 യൂണിറ്റായിരുന്നു.

റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 വിൽപ്പനയിൽ ഇടിവ്, ഹിമാലയന് വളർച്ച

ഏറ്റവും കൂടുതൽ ഇടിവ് ബാധിച്ചത് മികച്ച വിപണിയുണ്ടായിരുന്ന മോഡലുകൾക്കാണ്. വിൽപ്പനയുടെ മൂന്നിലൊന്ന് നഷ്ടപ്പെട്ട ക്ലാസിക് 350 യാണ് ഇതിൽ ഒന്നാമതുള്ളത്. 2018 ജൂലായിൽ 44,054 യൂണിറ്റുകൾ വിറ്റ ക്ലാസിക് 350 മോട്ടോർസൈക്കിൾ 2019 ജൂലായി ആയപ്പോൾ വിൽപ്പന 29,439 യൂണിറ്റായി കുറഞ്ഞു. പ്രതിമാസ വിൽപ്പനയിലും 12.88 ശതമാനം ഇടിവുണ്ടായി.

റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 വിൽപ്പനയിൽ ഇടിവ്, ഹിമാലയന് വളർച്ച

അതുപോലെ തന്നെ മികച്ച വിപണി കണ്ടെത്തിയിരുന്ന സ്റ്റാൻഡേർഡ് ബുള്ളറ്റ് 350 യുടെ വിൽപ്പനയിലും 16.71 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2018 ജൂലായിൽ 10,422 യൂണിറ്റുകൾ വിൽപ്പന നടത്തിയപ്പോൾ ഇത്തവണയത് 8,680 യൂണിറ്റുകളായി കുറഞ്ഞു. കൂടാതെ പ്രതിമാസ വിൽപ്പനയിലും 13.20 ശതമാനം ഇടിവുണ്ടായി.

റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 വിൽപ്പനയിൽ ഇടിവ്, ഹിമാലയന് വളർച്ച

തണ്ടർബേർഡ് 350 മോഡലിന്റെ വിൽപ്പനയും 27.35 ശതമാനമായി കുറഞ്ഞു. 2018 ജൂലായിലെ 6,154 യൂണിറ്റിൽ നിന്ന് 2019 ജൂലായിൽ 4,471 യൂണിറ്റായി വിൽപ്പന ഇടിഞ്ഞു. പ്രതിമാസ വിൽപ്പന 5.85 ശതമാനമായി കുറഞ്ഞു.

റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 വിൽപ്പനയിൽ ഇടിവ്, ഹിമാലയന് വളർച്ച

തണ്ടർബേർഡ് 500 (82.89%), ബുള്ളറ്റ് 500 (70.90%), ക്ലാസിക് 500 (70.86%), ഇലക്ട്ര 350 (25.10%) എന്നിവയാണ് 2019 ജൂലായിൽ ഇടിവ് രേഖപ്പെടുത്തിയ മറ്റ് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ.

Most Read: മാരുതി സുസുക്കി XL6 അവതരിപ്പിച്ചു- വില 9.79 ലക്ഷം രൂപ മുതൽ

റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 വിൽപ്പനയിൽ ഇടിവ്, ഹിമാലയന് വളർച്ച

എന്നാൽ വിപണിയിൽ നേട്ടം കൊയ്ത മോഡലുകളും റോയൽ എൻഫീൽഡ് നിരയിലുണ്ട്. വിപണിയിലെ തകർച്ചിക്കിടയിലും ഹിമാലയന്റെയും 650 ട്വിന്നിന്റെയും വിൽപ്പനയാണ് കമ്പനിക്ക് ആശ്വാസമായത്. ഹിമാലയൻ അതിന്റെ വിൽപ്പന ഇരട്ടിയാക്കി. 99.63 ശതമാനം വളർച്ചയാണ് ഈ അഡ്വഞ്ചർ ടൂറിങ് മോട്ടോർ സൈക്കിൾ രേഖപ്പെടുത്തിയത്.

Most Read: ഇന്ത്യൻ പൊലീസ് സേനയിലെ ഇരുചക്രവാഹനങ്ങൾ

റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 വിൽപ്പനയിൽ ഇടിവ്, ഹിമാലയന് വളർച്ച

2018 ജൂലായിലെ 811 യൂണിറ്റിൽ നിന്ന് 2019 ജൂലായിൽ 1,619 യൂണിറ്റായി ഹിമാലയന്റെ വിൽപ്പന ഉയർന്നു. 650 ട്വിൻ മോഡലുകളായ ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നിവയും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇവയുടെ പ്രതിമാസ വിൽപ്പനയും 27.07 ശതമാനമായി വർധിച്ചു. 2019 ജൂണിൽ 1,751 യൂണിറ്റിൽ നിന്ന് 2019 ജൂലായിൽ 2,225 യൂണിറ്റായി.

Most Read: ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്

റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 വിൽപ്പനയിൽ ഇടിവ്, ഹിമാലയന് വളർച്ച

പുതിയ സുരക്ഷാ ചട്ടങ്ങളും ബി‌എസ്- VI എമിഷൻ മാനദണ്ഡങ്ങളും പാലിക്കുന്നതിനായി റോയൽ എൻ‌ഫീൽഡ് നിലവിൽ അതിന്റെ മുഴുവൻ ഉൽപ്പന്ന ശ്രേണിയും പരിഷ്ക്കരിക്കുകയാണ്. കൂടാതെ മെറ്റിയർ പോലുള്ള പുതിയ മോഡലുകളും റോയൽ എൻഫീൽഡിന്റേതായി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

Most Read Articles

Malayalam
English summary
Royal Enfield Classic 350 sales decline 33%, Himalayan grows 99% in July 2019. Read more Malayalam
Story first published: Thursday, August 22, 2019, 11:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X