സിംഗിൾ സീറ്റർ ക്ലാസിക്ക് 350 വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡിന്റെ ജനപ്രിയ മോട്ടോർ സൈക്കിളുകളിലൊന്നായ ക്ലാസിക്ക് 350-യുടെ സിംഗിൾ സീറ്റ് വകഭേദത്തെ വിപണിയിൽ അവതരിപ്പിച്ചു. ബോബർ രൂപകൽപ്പനയുമായി എത്തിയ ജാവ പെറാക്കിന് എതിരാളിയായാണ് കമ്പനി ഈ മോഡൽ പുറത്തിറക്കുന്നത്.

സിംഗിൾ സീറ്റർ ക്ലാസിക്ക് 350 വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്

സിംഗിൾ സീറ്റ് മാത്രമല്ല ബൈക്കിന്റെ പ്രത്യേകത. ഉപഭോക്താക്കൾക്ക് അവരുടെ ബൈക്കിനായി നിരവധി ഓപ്ഷനുകളും റോയൽ എൻഫീൽഡ് നൽകും. ഏറ്റവും പുതിയ റോയൽ എൻ‌ഫീൽഡ് ക്ലാസിക്ക് 350 സിംഗിൾ സീറ്റർ വാങ്ങുന്നവർക്ക് മാത്രമേ ഈ പുതിയ സംരംഭം തെരഞ്ഞെടുക്കാൻ സാധിക്കൂ.

സിംഗിൾ സീറ്റർ ക്ലാസിക്ക് 350 വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്

മെർക്കുറി സിൽവർ, പ്യുവർ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനിലാണ് മോട്ടോർ സൈക്കിൾ വിപണയിലെത്തുന്നത്. 1.45 ലക്ഷം രൂപയാണ് ബൈക്കിന്റെ പ്രാരംഭ വില.

സിംഗിൾ സീറ്റർ ക്ലാസിക്ക് 350 വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്

"മെയ്ക്ക് യുവർ ഓൺ" എന്ന പ്രത്യേക സംരഭത്തിന്റെ ഭാഗമായാണ് ഈ മോഡൽ വിപണിയിലെത്തിക്കുന്നത്. റോയൽ എൻ‌ഫീൽഡ് ഉപഭോക്താക്കൾ പലപ്പോഴും തങ്ങളുടെ മോട്ടോർ സൈക്കിൾ മോഡിഫിക്കേഷൻ ചെയ്യാറുണ്ട്. അനന്തര വിപണന ഇൻസ്റ്റാളേഷനുകൾ‌ ബൈക്കിന്റെ വാറണ്ടിയെ അസാധുവാക്കുന്നു. ഈ പ്രശ്‌നത്തെ നേരിടാൻ, റോയൽ എൻഫീൽഡ് അവതരിപ്പിച്ച പ്രോഗ്രാമാണ് "മെയ്ക്ക് യുവർ ഓൺ"

സിംഗിൾ സീറ്റർ ക്ലാസിക്ക് 350 വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്

ഡൽഹി NCR, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ എന്നീ 6 നഗരങ്ങളിലെ 141 ഡീലർഷിപ്പുകളിലാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. പുതിയ ക്ലാസിക് 350-ൽ മാത്രമാണ് ഇപ്പോൾ സിംഗിൾ സീറ്റ് ഓപ്ഷൻ ലഭിക്കുക.

സിംഗിൾ സീറ്റർ ക്ലാസിക്ക് 350 വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്

ഫാക്ടറി ഘടിപ്പിച്ച ആക്‌സസറികൾ ശരിയായി ലഭിക്കുന്ന വ്യക്തിഗത സേവനമാണിത്. ബൈക്ക് ബുക്ക് ചെയ്യുന്ന സമയത്ത് തെരഞ്ഞെടുത്ത ഈ ആക്‌സസറികൾ ഫാക്‌ടറിയിൽ തന്നെ ഇൻസ്റ്റാൾ ചെയ്യും. അവ സർക്കാർ, ആർടിഒ മാനദണ്ഡങ്ങൾ അനുസരിച്ച് യഥാർത്ഥവും ഏകീകൃതവുമാകും.

സിംഗിൾ സീറ്റർ ക്ലാസിക്ക് 350 വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്

ഈ ആക്‌സസറികളിൽ ഒരു പ്രത്യേക ജോഡി ARAI കംപ്ലയിന്റ് അലോയ് വീലുകൾ, വ്യത്യസ്ത സീറ്റ് ഡിസൈനുകളും ലെതർ ഓപ്ഷനുകളും, ഇന്ധന ടാങ്ക് ഡെക്കലുകൾ അല്ലെങ്കിൽ സ്റ്റിക്കറുകൾ, കമാൻഡറിംഗ് എയർ ഫ്ലൈ, എഞ്ചിൻ ഗാർഡിനൊപ്പം സൈനിക രീതിയിൽ രൂപകൽപ്പന ചെയ്ത പന്നിയറുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.

Most Read: ജാവ പെറാക്ക് ബോബർ പുറത്തിറങ്ങി; വില 1.94 ലക്ഷം

സിംഗിൾ സീറ്റർ ക്ലാസിക്ക് 350 വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്

ഈ ഫാക്ടറി ആക്‌സസറികൾ ബൈക്കിനെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വ്യക്തിഗതമാക്കുക മാത്രമല്ല വാറണ്ടിയെ ബാധിക്കുകയില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഫാക്ടറി ഘടിപ്പിച്ച കസ്റ്റമൈസേഷൻ ഓപ്ഷനുകൾ ബുക്കിംഗ് ഘട്ടത്തിൽ തന്നെ 2 വർഷത്തെ വാറണ്ടിയോടെയാണ് വാഗ്ദാനം ചെയ്യുന്നത്.

Most Read: ഡ്യുവൽ ടോൺ കളർ ഓപ്ഷനുമായി റോയൽ എൻഫീൽഡ് ഹിമാലയൻ എത്തുന്നു

സിംഗിൾ സീറ്റർ ക്ലാസിക്ക് 350 വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്

‘മെയ്ക്ക് യുവർ ഓൺ'സംരംഭത്തിന്റെ കീഴിൽ അവതരിപ്പിച്ച റോയൽ എൻഫീൽഡ് ക്ലാസിക് 350 വിജയകരമാണെന്ന് തെളിഞ്ഞുകഴിഞ്ഞാൽ ഘട്ടംഘട്ടമായി മറ്റ് RE മോഡലുകളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കും.

Most Read: സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

സിംഗിൾ സീറ്റർ ക്ലാസിക്ക് 350 വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് ക്ലാസിക് 350 സിംഗിൾ സീറ്ററിൽ 346 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 5,250 rpm-ൽ 19.80 bhp കരുത്തും 4,000 rpm-ൽ 28 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും മോട്ടോർ സൈക്കിളിൽ വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Royal Enfield Classic 350 single seat launched. Read more Malayalam
Story first published: Saturday, November 16, 2019, 12:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X