റോയൽ എൻഫീൽഡ് ക്ലാസിക് 350S ഇന്ത്യയിൽ അവതരിപ്പിച്ചു

റോയൽ എൻഫീൽഡിന്റെ ജനപ്രിയ മോഡലായ ക്ലാസിക് 350 യുടെ വില കുറഞ്ഞ 350S പതിപ്പ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. പുതിയ റോയൽ എൻഫീൽഡ് ക്ലാസിക് 350S ന് 1.45 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

റോയൽ എൻഫീൽഡ് ക്ലാസിക് 350S ഇന്ത്യയിൽ അവതരിപ്പിച്ചു

എന്നാൽ ക്ലാസിക് 350S മോഡൽ നിലവിൽ കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമാണ് ലഭ്യമാവുക. എന്നിരുന്നാലും, ഈ പതിപ്പ് ഉടൻ തന്നെ രാജ്യവ്യാപകമായി വിൽപ്പനയ്‌ക്കെത്തും. ബ്ലാക്ക്, മെർക്കുറി സിൽവർ എന്നീ രണ്ട് പുതിയ പെയിന്റ് സ്കീമുകളിലും പുതിയ ക്ലാസിക് 350S ലഭ്യമാകും.

റോയൽ എൻഫീൽഡ് ക്ലാസിക് 350S ഇന്ത്യയിൽ അവതരിപ്പിച്ചു

പുതിയ റോയൽ എൻ‌ഫീൽഡ് ക്ലാസിക് 350S ക്രോം ഘടകങ്ങളും മാറ്റി പൂർണമായും ബ്ലാക്ക്ഔട്ട് ബിറ്റുകളുമായാണ് വാഹനം വിപണിയിലെത്തുന്നത്. സിംഗിൾ-ചാനൽ എബിഎസ് സിസ്റ്റം സ്റ്റാൻഡേർഡായി ബൈക്കിൽ വാഗ്ദാനം ചെയ്യുന്നു.

റോയൽ എൻഫീൽഡ് ക്ലാസിക് 350S ഇന്ത്യയിൽ അവതരിപ്പിച്ചു

പുതിയ റോയൽ എൻ‌ഫീൽഡ് ക്ലാസിക് 350S ഇന്ധന ടാങ്കിൽ ലളിതമായ ലോഗോയാണ് നൽകിയിരിക്കുന്നത്. അതുപോലെ ഇരുവശത്തുമുള്ള ടാങ്കിന്റെ ഗ്രിപ്പും റോയൽ എൻഫീൽഡ് ഒഴിവാക്കിയിട്ടുണ്ട്.

റോയൽ എൻഫീൽഡ് ക്ലാസിക് 350S ഇന്ത്യയിൽ അവതരിപ്പിച്ചു

സ്റ്റാൻഡേർഡ് റോയൽ എൻഫീൽഡ് ക്ലാസിക് 350 മോഡലിന് ഡ്യുവൽ ചാനൽ എബിഎസാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതിന 1.54 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇത് പുതിയ ക്ലാസിക് 350S മോഡലിനെക്കാൾ 9,000 രൂപ കൂടുതലാണ്.

റോയൽ എൻഫീൽഡ് ക്ലാസിക് 350S ഇന്ത്യയിൽ അവതരിപ്പിച്ചു

റോയൽ എൻഫീൽഡ് അടുത്തിടെ ഇന്ത്യൻ വിപണിയിൽ ബുള്ളറ്റ് സ്റ്റാൻഡേർഡ് 350, സ്റ്റാൻഡേർഡ് ബുള്ളറ്റ് 350 ES എന്നിവയുടെ വിലകുറഞ്ഞ പതിപ്പും പുറത്തിറക്കിയിരുന്നു. ബുള്ളറ്റ് 350X, ബുള്ളറ്റ് 350X ES എന്നീ വിലകുറഞ്ഞ മോഡലുകൾക്ക് യഥാക്രമം 1.12 ലക്ഷം രൂപയും 1.21 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

Most Read: ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

റോയൽ എൻഫീൽഡ് ക്ലാസിക് 350S ഇന്ത്യയിൽ അവതരിപ്പിച്ചു

ക്രോം ബിറ്റുകൾക്ക് പകരമായി ബ്ലാക്ക് ഔട്ട് ചെയ്ത ഘടകങ്ങളും ഈ മോട്ടോർസൈക്കിളുകളിൽ വന്നു. ബുള്ളറ്റ് 350X, 350X ES മോഡലുകൾക്ക് പുതുതായി സമാരംഭിച്ച ക്ലാസിക് 350S ന് സമാനമായ സിംഗിൾ-ചാനൽ എബിഎസാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: 650 ഇരട്ടകളുടെ വില 6,400 രൂപയോളം വർധിപ്പിച്ച് റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് ക്ലാസിക് 350S ഇന്ത്യയിൽ അവതരിപ്പിച്ചു

ഇന്ത്യൻ വിപണിയിലെ ബുള്ളറ്റ് 350 മോഡലുകൾക്ക് കരുത്ത് പകരുന്ന അതേ 346 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് പുതിയ റോയൽ എൻഫീൽഡ് ക്ലാസിക് 350S ലും വാഗ്ദാനം ചെയ്യുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ച എഞ്ചിൻ 19.8 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read: ആഗസ്റ്റ് മാസത്തില്‍ ഏറ്റവുമധികം വില്‍പ്പന ലഭിച്ച വാഹനങ്ങള്‍

റോയൽ എൻഫീൽഡ് ക്ലാസിക് 350S ഇന്ത്യയിൽ അവതരിപ്പിച്ചു

റോയൽ എൻഫീൽഡ് ക്ലാസിക് 350S പുറത്തിറക്കിയതിനു പുറമേ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഉൽപ്പന്ന നിരയുടെ ബിഎസ്-ആറാം പതിപ്പിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. 2020 ഏപ്രിൽ ഒന്നു മുതൽ നടപ്പിലാക്കുന്ന പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്പനി നിലവിലെ എല്ലാ മോഡലുകളും പരിഷ്ക്കരിക്കും.

Source: Autocarindia

Most Read Articles

Malayalam
English summary
Royal Enfield Classic 350 S Launched In India. Read more Malayalamn
Story first published: Friday, September 13, 2019, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X