റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് മോഡലുകള്‍ക്ക് അലോയ് വീലുകള്‍ ഉടന്‍

By Rajeev Nambiar

അലോയ് വീലുകളിലേക്ക് കളം മാറാന്‍ ഒരുങ്ങുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്ലാസിക്ക് മോഡലുകള്‍ക്ക് കമ്പനി ആദ്യം അലോയ് വീലുകള്‍ സമര്‍പ്പിക്കും. നേരത്തെ പുതിയ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകള്‍ക്ക് അലോയ് വീലുകള്‍ ലഭിക്കുമെന്നായിരുന്നു അഭ്യൂഹം. ഇരു മോഡലുകളുടെയും വെബ് അധിഷ്ടിത ഓണ്‍ലൈന്‍ കോണ്‍ഫിഗുറേറ്റര്‍ പേജില്‍ പ്രത്യേക വീല്‍ സെക്ഷന്‍ കാണപ്പെട്ടത് അഭ്യൂഹം ശക്തപ്പെടുത്തി.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് മോഡലുകള്‍ക്ക് അലോയ് വീലുകള്‍ ഉടന്‍

എന്നാല്‍ കോണ്‍ടിനന്റല്‍ ജിടി 650 -ക്കും ഇന്റര്‍സെപ്റ്റര്‍ 650 -ക്കും മുമ്പ്, ക്ലാസിക്ക് മോഡലുകളില്‍ അലോയ് വീലുകള്‍ അവതരിപ്പിക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കം കൂട്ടുന്നത്. ശേഷം മാത്രമെ പുതിയ 650 സിസി ബൈക്കുകള്‍ക്ക് അലോയ് വീലുകള്‍ നല്‍കുന്നതിനെ പറ്റി കമ്പനി ചിന്തിക്കുകയുള്ളൂ.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് മോഡലുകള്‍ക്ക് അലോയ് വീലുകള്‍ ഉടന്‍

നിലവില്‍ തണ്ടര്‍ബേര്‍ഡ് 350X, തണ്ടര്‍ബേര്‍ഡ് 500X മോഡലുകളില്‍ അലോയ് വീലുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഇതേ അലോയ് വീല്‍ യൂണിറ്റുകള്‍ ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ ക്ലാസിക്ക് മോഡലുകള്‍ക്കും നല്‍കാനാണ് കമ്പനിയുടെ നീക്കം. അടുത്തകാലത്തായി ബുള്ളറ്റുകള്‍ക്ക് ആഫ്റ്റര്‍മാര്‍ക്കറ്റ് അലോയ് വീല്‍ ഘടിപ്പിക്കുന്ന പ്രവണത രാജ്യത്ത് കൂടി വരികയാണ്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് മോഡലുകള്‍ക്ക് അലോയ് വീലുകള്‍ ഉടന്‍

റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്ന സ്‌പോക്ക് വീലുകളില്‍ ട്യൂബ് ടയറുകളാണ് ഒരുങ്ങുന്നത്; പങ്ചര്‍ സാധ്യത വര്‍ധിക്കും. ട്യൂബ്‌ലെസ് ടയറുള്ള അലോയ് വീലുകളാവുമ്പോള്‍ ഈ പ്രശ്‌നമില്ല. അതേസമയം അലോയ് യൂണിറ്റുകളെ അപേക്ഷിച്ച് സ്‌പോക്ക് വീലുകള്‍ക്ക് ഈടുനില്‍പ്പ് കൂടും.

Most Read: പടപ്പുറപ്പാട് മാരുതി ആള്‍ട്ടോയ്ക്ക് എതിരെ, ടിയാഗൊയ്ക്ക് താഴെ ചെറുകാര്‍ നിര്‍മ്മിക്കാന്‍ ടാറ്റ

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് മോഡലുകള്‍ക്ക് അലോയ് വീലുകള്‍ ഉടന്‍

കഠിനമായ ഏതുപ്രതലവും പിന്നിടാന്‍ ആവശ്യമായ 'ഫ്‌ളെക്‌സിബിലിറ്റി' സ്‌പോക്ക് വീലുകള്‍ക്കുണ്ട്. ഉടന്‍തന്നെ രാജ്യത്ത് വില്‍ക്കുന്ന മുഴുവന്‍ മോഡലുകള്‍ക്കും ഓണ്‍ലൈന്‍ കോണ്‍ഫിഗുറേറ്റര്‍ സൗകര്യം റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കാനിരിക്കുകയാണ്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് മോഡലുകള്‍ക്ക് അലോയ് വീലുകള്‍ ഉടന്‍

അലോയ് വീലുകള്‍ക്ക് പുറമെ ലഗ്ഗേജ് റാക്കുകള്‍, ഫ്‌ളൈ സ്‌ക്രീന്‍, ബാഷ് പ്ലേറ്റ്, പാനിയര്‍ തുടങ്ങി നിരവധി ആക്‌സസറികളും മോഡലുകളില്‍ ഘടിപ്പിച്ച് വിലയിരുത്താന്‍ വെബ് അധിഷ്ടിത കോണ്‍ഫിഗുറേറ്റര്‍ പ്ലാറ്റ്‌ഫോം ഉപഭോക്താക്കളെ സഹായിക്കും.

Source: AutoCar India

Most Read Articles

Malayalam
English summary
Royal Enfield Classic To Get Alloy Wheels Soon. Read in Malayalam.
Story first published: Tuesday, March 19, 2019, 17:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X