YouTube

അഴകും കരുത്തും ഒത്തുചേര്‍ന്നൊരു റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍

പുതിയ റോയല്‍ എന്‍ഫീല്‍ഡ് 650 ബൈക്കുകള്‍ ഇന്ത്യയ്ക്കകത്തും പുറത്തും ഒരുപോലെ ഹിറ്റാണ്. കൂട്ടത്തില്‍ ഇന്റര്‍സെപ്റ്റര്‍ 650 -ക്കാണ് ആരാധകര്‍ കൂടുതല്‍. പ്രായോഗികമായ ഡിസൈനും സുഖകരമായ റൈഡിങ് പൊസിഷനും ഇന്റര്‍സെപ്റ്റര്‍ 650 -യെ പ്രിയങ്കരനാക്കുന്നു. മോഡിഫിക്കേഷന്‍ ലോകത്തും ഇന്റര്‍സെപ്റ്റര്‍ 650 പേരറിയിച്ചുകഴിഞ്ഞു.

അഴകും കരുത്തും ഒത്തുചേര്‍ന്നൊരു റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍

ജക്കാര്‍ത്തയില്‍ രൂപം മാറിയ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 -യാണ് ഇപ്പോള്‍ വാഹന പ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയം. ബൈക്ക് മോഡിഫിക്കേഷനും ഒരു കലയാണെന്ന് ഇന്റര്‍സെപ്റ്ററിലൂടെ ത്രൈവ് മോട്ടോര്‍സൈക്കിള്‍സ് കാട്ടിത്തരുന്നു. ബൈക്കിന് റോയല്‍ എന്‍ഫീല്‍ഡ് കല്‍പ്പിച്ച ഗുണഗണങ്ങളെല്ലാം ഇവര്‍ തിരുത്തിയെഴുതി.

Most Read: മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗം, സിഎൻജി കരുത്തിൽ ഹോണ്ട ആക്ടിവ — വീഡിയോ

അഴകും കരുത്തും ഒത്തുചേര്‍ന്നൊരു റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍

ഇന്ധനടാങ്ക്, ഫെന്‍ഡറുകള്‍, സൈഡ് പാനലുകള്‍, ബാറ്ററി കേസ് എന്നിവയെല്ലാം ഇന്റര്‍സെപ്റ്ററില്‍ കസ്റ്റം നിര്‍മ്മിതമാണ്. കടുംപച്ച നിറം ബൈക്കിന് ചാരുത പകരും. ഇതേസമയം, ഇന്ധനടാങ്കിലെ സ്വര്‍ണ്ണ നിറം മോഡലിന്റെ ആഢംബര പകിട്ട് പ്രകടമാക്കുന്നു. കഫെ റേസറായ കോണ്‍ടിനന്റല്‍ ജിടിയുടെ ഡിസൈന്‍ ശൈലി ബൈക്കിലേക്ക് ഇവര്‍ പകര്‍ത്തിയിട്ടുണ്ട്. ഒറ്റ സീറ്റ ഘടനയും ചാഞ്ഞുയരുന്ന പിന്നഴകും ഇതിനുദ്ദാഹരണം.

അഴകും കരുത്തും ഒത്തുചേര്‍ന്നൊരു റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍

മുന്നില്‍ എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ ഫേസ്‌പ്ലേറ്റിന്റെ ഭാഗമാവുന്നു. ഡെയ്‌മേക്കര്‍ യൂണിറ്റും ബൈക്കിന് ലഭിച്ചിട്ടുണ്ട്. സസ്‌പെന്‍ഷന് വേണ്ടി കസ്റ്റം നിര്‍മ്മിത ഫോര്‍ക്കുകളാണ് ഇന്റര്‍സെപ്റ്ററില്‍ ഇടംപിടിക്കുന്നത്. പിറകില്‍ ഇരട്ട സ്പ്രിങ്് സസ്‌പെന്‍ഷന്‍ മോണോഷോക്ക് അബ്‌സോര്‍ബറിനായി വഴിമാറി. സുസുക്കി GSX-R600 -ല്‍ നിന്നും കടമെടുത്ത യൂണിറ്റാണിത്.

അഴകും കരുത്തും ഒത്തുചേര്‍ന്നൊരു റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍

ബൈക്കിന്റെ സ്വിങ്ആമും GSX-R600 -ല്‍ നിന്നുതന്നെ. ഹാന്‍ഡില്‍ബാര്‍, ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ബ്രേക്ക്, ക്ലച്ച് ലെവര്‍, ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്പ് തുടങ്ങിയവയിലെല്ലാം പരിഷ്‌കാരങ്ങള്‍ ദൃശ്യമാണ്. ബൈക്കിന്റെ സ്‌പോര്‍ടി ഭാവം വര്‍ധിപ്പിക്കുന്നതിനായി പിന്‍ ഫ്രെയിമിലും ത്രൈവ് മോട്ടോര്‍സൈക്കിള്‍സ് മാറ്റം വരുത്തി.

അഴകും കരുത്തും ഒത്തുചേര്‍ന്നൊരു റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍

കവാസാക്കി നിഞ്ച ZX-10R റിമ്മുകള്‍ ഇന്റര്‍സെപ്റ്ററിനോട് നീതി പുലര്‍ത്തുന്നുണ്ട്. 17 ഇഞ്ചാണ് അലോയ് വീലുകളുടെ വലുപ്പം. പിരെലി ഡയാബ്‌ളോ സൂപ്പര്‍കോര്‍സാ ടയറുകള്‍ മുന്നിലും പിന്നിലും ഒരുങ്ങുന്നു. മുന്‍ ടയര്‍ അളവ് 120/70. പിന്‍ ടയര്‍ അളവ് 150/70.

Most Read: ഇനി ഹെൽമറ്റിലും വൈപ്പർ, ഏത് മോഡലിനും അനുയോജ്യം — വീഡിയോ

അഴകും കരുത്തും ഒത്തുചേര്‍ന്നൊരു റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍

മുന്‍ പിന്‍ ടയറുകളില്‍ ബ്രെമ്പോ ഡിസ്‌ക്ക് യൂണിറ്റുകളാണ് വേഗത്തിന് കടിഞ്ഞാണിടുക. ഭാവികാല ഡിസൈന്‍ പാലിക്കുന്ന ഇരട്ട സൈന്‍സറുകളാണ് ബൈക്കിലെ മറ്റൊരാകര്‍ഷണം.

Source: Bike Exif

Most Read Articles

Malayalam
English summary
Royal Enfield Interceptor 650 Modification. Read in Malayalam.
Story first published: Saturday, April 27, 2019, 21:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X