വിപണിയില്‍ വന്‍ ഡിമാന്‍ഡ്, റോയല്‍ എന്‍ഫീല്‍ഡ് 650 ബൈക്കുകള്‍ക്കായി നീണ്ട കാത്തിരിപ്പ്

അടുത്തിടെയാണ് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളെന്ന് വിളിപ്പേരുള്ള ഇന്റര്‍സെപ്റ്ററിനെയും കോണ്ടിനെന്റല്‍ ജിടിയെയും അവതരിപ്പിച്ചത്. വിപണിയിലെത്തി നാളിതുവരെയും മികച്ച പ്രതികരണമാണ് 650 ഇരട്ടകള്‍ക്ക് ലഭിക്കുന്നത്. മികച്ച ഡിമാന്‍ഡുള്ള 650 ബൈക്കുകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ നാല് മുതല്‍ ആറ് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവ കൈയ്യിലെത്തുക. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ബൈക്കിന്റെ ഡെലിവറി ഇത്രയും നീളുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് 650 ബൈക്കുകള്‍ക്കായി നീണ്ട കാത്തിരിപ്പ്

ഇതില്‍ കഫേ റേസറായ കോണ്ടിനെന്റല്‍ ജിടിയെക്കാളും ഇന്റര്‍സെപ്റ്ററിനാണ് ആവശ്യക്കാരേറെയുള്ളത്. സാധാരണഗതിയില്‍ ബൈക്കുകളിലെ നിറപ്പതിപ്പുകളനുസരിച്ച് ഡെലിവറി ചെയ്യാനെടുക്കുന്ന സമയങ്ങളില്‍ വ്യത്യാസമുണ്ടാവാറുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് 650 ബൈക്കുകള്‍ക്കായി നീണ്ട കാത്തിരിപ്പ്

എന്നാലിവിടെ 650 ഇരട്ടകളുടെ എല്ലാ നിറപ്പതിപ്പുകളും ഒരേ സമയപരിധിക്കുള്ളിലാണ് കമ്പനി ലഭ്യമാക്കുന്നത്. 650 ഇരട്ട ബൈക്കുകള്‍ക്ക് ലഭിക്കുന്ന വര്‍ധിച്ച ഡിമാന്‍ഡ് കണക്കിലെടുത്ത് തങ്ങളുടെ തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കമ്പനി മാറ്റം വരുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് 650 ബൈക്കുകള്‍ക്കായി നീണ്ട കാത്തിരിപ്പ്

മുമ്പ് ഫാക്ടറി തൊഴിലാളികള്‍ സമരത്തിലേര്‍പ്പെട്ടത് ബൈക്കുകളുടെ നിര്‍മ്മാണം വൈകാന്‍ കാരണമായിരുന്നു. ഫെബ്രുവരിയില്‍ മാത്രം ഇന്റര്‍സെപ്റ്ററിന്റെ 1445 യൂണിറ്റുകള്‍ കമ്പനി വിറ്റുവെന്നാണ് ഏറ്റഴും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Most Read:ഇന്ത്യ പിടിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്, എസ്‌യുവിയുടെ ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

റോയല്‍ എന്‍ഫീല്‍ഡ് 650 ബൈക്കുകള്‍ക്കായി നീണ്ട കാത്തിരിപ്പ്

500 സിസിയില്‍ കൂടുതലുള്ളൊരു ബൈക്കിന് ഇത്രയേറെ വില്‍പ്പന ലഭിക്കുന്നത് അതിശയമാണെന്ന് തന്നെ പറയാം. സാധാരണ കമ്മ്യൂട്ടര്‍ ബൈക്കുകള്‍ വാങ്ങുന്നതില്‍ നിന്ന് ആളുകള്‍ മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡ് 650 ബൈക്കുകള്‍ക്കായി നീണ്ട കാത്തിരിപ്പ്

ഈയിടെ വില്‍പ്പനയ്‌ക്കെത്തിയ കെടിഎം 125 ഡ്യൂക്കിന്റെ വിജയം സൂചിപ്പിക്കുന്നത്, പ്രീമിയം ബൈക്കുകള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ്. റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളുടെ കാര്യമെടുത്താല്‍ നിലവാരം, എഞ്ചിന്‍, റൈഡ് എന്നിവയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഇവ ആകര്‍ഷകമായ വിലയാണ് ലഭിക്കുന്നതെന്നാണ്.

റോയല്‍ എന്‍ഫീല്‍ഡ് 650 ബൈക്കുകള്‍ക്കായി നീണ്ട കാത്തിരിപ്പ്

647 സിസി ശേഷിയുള്ള ഇരട്ട സിലിണ്ടര്‍ എയര്‍-ഓയില്‍ കൂളിംഗ് എഞ്ചിനാണ് ഇരു ബൈക്കുകളിലുമുള്ളത്. ഇത് 47 bhp കരുത്തും 52 Nm torque ഉം പരമാവധി കുറിക്കും. ഏറ്റവും കരുത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് എഞ്ചിന്‍ കൂടിയാണിത്.

Most Read:ഇതാ ഇന്ത്യയിലെ ഏറ്റവും വിലയേറിയ സൂപ്പര്‍കാര്‍, ലംബോര്‍ഗിനി അവന്റഡോര്‍ SVJ - വീഡിയോ

റോയല്‍ എന്‍ഫീല്‍ഡ് 650 ബൈക്കുകള്‍ക്കായി നീണ്ട കാത്തിരിപ്പ്

സ്ലിപ്പര്‍ ക്ലച്ചോട് കൂടിയ ആറ് സ്പീഡ് ഗിയര്‍ബോക്‌സും ബൈക്കിലുണ്ട്. യുകെയിലെ ഹാരിസ് പെര്‍ഫോര്‍മെന്‍സുമായി ചേര്‍ന്നാണ് ഇവയിലെ ഇരട്ട ക്രാഡില്‍ ഷാസി ഒരുക്കിയിരിക്കുന്നത്. 2.50 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 -യുടെ വില.

റോയല്‍ എന്‍ഫീല്‍ഡ് 650 ബൈക്കുകള്‍ക്കായി നീണ്ട കാത്തിരിപ്പ്

കോണ്ടിനെന്റല്‍ ജിടി 650 -യ്ക്കാവട്ടെ 2.65 ലക്ഷം രൂപയും. ഇരു വിലകളും ദില്ലി എക്‌സ്‌ഷോറൂം പ്രകാരമാണ്. ആധുനിക സാങ്കേതികതയും ക്ലാസിക്ക് ഭാവവും ഇവയ്‌ക്കൊത്ത വിലയും 650 ഇരട്ടകളെ വിപണിയില്‍ സവിശേഷമാക്കുന്നു. വരാനിരിക്കുന്ന ബെനലി ഇംപീരിയാലെ ആയിരിക്കും 650 ഇരട്ടകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ബൈക്കെന്നാണ് സൂചന.

Source:zigwheels

Most Read Articles

Malayalam
English summary
royal enfield interceptor 650 and continental gt 650 gets longest waiting period: read in malayalam
Story first published: Friday, April 12, 2019, 18:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X