സ്ത്രീകള്‍ക്കായി ഭാരം കുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ചെറുപ്പക്കാരായ യാത്രക്കാരെയും, സ്ത്രീകളെയും ലക്ഷ്യമിട്ട് ഭാരം കുറഞ്ഞ ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. എക്‌സ്‌പ്ലോര്‍ ബ്രാന്‍ഡിന് കീഴിലാകും ഈ വാഹനങ്ങള്‍ വില്‍ക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകള്‍ക്കായി ഭാരം കുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

സ്ത്രികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ബൈക്കുകള്‍ വിപണിയില്‍ എത്തിക്കുക. സ്‌കൂട്ടറുകള്‍ ഇഷ്ടപ്പെടുന്നതുപോലെ തന്നെ ബൈക്കുകളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന യുവതികള്‍ ഒരുപാടുണ്ട്. ഇത്തരത്തില്‍ ഭാരം കുറഞ്ഞ ബൈക്കുകള്‍ വിപണിയില്‍ എത്തിച്ചാല്‍ ഇത്തരക്കാരെ ബ്രാന്‍ഡിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

സ്ത്രീകള്‍ക്കായി ഭാരം കുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ഭാരം കൂടിയ ബൈക്കുകള്‍ കൈകാര്യം ചെയ്യുന്നത് പലപ്പോഴും പുരുഷന്മാര്‍ക്കുപോലും വലിയ വെല്ലുവിളിയാണ്. 2020 -ന്റെ പകുതിയോടെ ബൈക്കുകള്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്കുകളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്തരം ബൈക്കുകള്‍.

സ്ത്രീകള്‍ക്കായി ഭാരം കുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ഡീസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെങ്കിലും താഴ്ന്ന സീറ്റിങ് പൊസിഷനും, മറ്റ് ബൈക്കുകളെക്കാള്‍ ഭാരകൂറവ് ഉള്ള മോഡലുകളുമായിരിക്കും. ഗോവ, കേരള, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാകും ഈ ബൈക്കുകള്‍ ആദ്യം വില്‍പ്പനയ്ക്ക് എത്തുക.

സ്ത്രീകള്‍ക്കായി ഭാരം കുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ഭാരം കുറഞ്ഞ ഈ മോഡലുകള്‍ക്ക് പിന്നാലെ പുതുതലമുറ തണ്ടര്‍ബേഡ് മോഡലുകളെയും കമ്പനി നിരത്തിലെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അടുത്തിടെയാണ് വിപണി ലക്ഷ്യമിട്ട് വില കുറഞ്ഞ ബുള്ളറ്റ്-X മോഡലിനെ വിപണിയില്‍ എത്തിച്ചത്. നിലവില്‍ ബിഎസ് VI മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

സ്ത്രീകള്‍ക്കായി ഭാരം കുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

2020 ഏപ്രിലിന് മുന്നോടിയായി ബിഎസ് VI മോഡലുകളെ അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തുകയും ചെയ്തു. എഞ്ചിന്‍ നവീകരിച്ച് ചില മോഡലുകളുടെ പരീക്ഷണ ഓട്ടം ഇതിനോടകം തന്നെ നിരത്തുകളില്‍ ആരംഭിക്കുകയും ചെയ്തു.

സ്ത്രീകള്‍ക്കായി ഭാരം കുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ഇതോടൊപ്പം ഇന്ത്യയുടെ സ്വന്തം റെട്രോ ക്ലാസിക്ക് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ്. ഇതിനെ സംബന്ധിച്ച സ്ഥിരീകരണം കമ്പനി CEO വിനോദ് ദസാരി നല്‍കുകയും ചെയ്തു.

സ്ത്രീകള്‍ക്കായി ഭാരം കുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിളുകളുടെ പ്രവര്‍ത്തനം ആരംഭിച്ചതായാണ് വിനോദ് ദസാരി വെളിപ്പെടുത്തിയത്. ഈ വര്‍ഷം കമ്പനിയുടെ വില്‍പ്പനയില്‍ ഇടിവ് ഉണ്ടായി. എന്നാല്‍ വരും വര്‍ഷങ്ങളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ മൂലധനം കമ്പനി നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകള്‍ക്കായി ഭാരം കുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

2022 -ഓടെ ഇലക്ട്രിക്ക് മോഡലുകളെ വിപണിയില്‍ അണിനിരത്തുമെന്നാണ് സൂചന. ഈ സാമ്പത്തിക വര്‍ഷം റോയല്‍ എന്‍ഫീല്‍ഡ് 9.5 ലക്ഷം യൂണിറ്റ് ഉത്പാദന പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വാഹന വിപണിയെ ബാധിച്ച സാമ്പത്തിക മാന്ദ്യം മൂലം വോളിയം വെറും 4,22,142 യൂണിറ്റായി ചുരുങ്ങിയിരുന്നു.

സ്ത്രീകള്‍ക്കായി ഭാരം കുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

2018-19 സാമ്പത്തിക വര്‍ഷത്തിലെ 8,22,724 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിക്ക് വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. എന്നിരുന്നാലും വിപണിയില്‍ വ്യക്തമായ മേല്‍കൈയുള്ള റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക്കിലേക്കുള്ള ചുവടുവെയ്പ്പ് ഏറെ ശ്രദ്ധേയമെന്നു തന്നെ വേണം പറയാന്‍.

Most Read Articles

Malayalam
English summary
Royal Enfield planning lighter, affordable bikes for women. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X