ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി ബൈക്കുകള്‍ തിരിച്ചുവിളിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 - കഴിഞ്ഞവര്‍ഷം നവംബറില്‍ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച രണ്ടു 650 സിസി ബൈക്കുകളും വിപണിയില്‍ വിജയം തുടരുകയാണ്. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ചിലവു കുറഞ്ഞ ഇരട്ട സിലിണ്ടര് ബൈക്കുകളെന്ന വിശേഷണം ഇന്റര്‍സെപ്റ്ററിന്റെയും കോണ്‍ടിനന്റല്‍ ജിടിയുടെയും പ്രചാരം കൂട്ടുന്നു.

ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി ബൈക്കുകള്‍ തിരിച്ചുവിളിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

മേന്മയേറിയ റൈഡിങ്. മികവുറ്റ എഞ്ചിന്‍. പിന്നെ വിറയലും (വൈബ്രേഷന്‍) നാമമാത്രം. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ആധുനിക ബൈക്കുകളെന്നും ഇരു മോഡലുകളെയും വിശേഷിപ്പിക്കാം. പതിവു 350 - 500 സിസി കളത്തില്‍ നിന്നും മാറിചിന്തിക്കാനുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ തീരുമാനം ശരിയാണെന്നു ആരാധകര്‍ പറയുന്നു.

ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി ബൈക്കുകള്‍ തിരിച്ചുവിളിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

ഇതേസമയം, ബൈക്കുകള്‍ക്ക് നേരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. വലിയ കയറ്റങ്ങളില്‍ കിതയ്ക്കുന്നു എന്നതാണ് ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും നേരിടുന്ന പ്രധാന ആക്ഷേപം. എന്തായാലും ഉടമകളുടെ ഈ പരിഭവം തീര്‍പ്പാക്കാനുള്ള ആലോചനയിലാണ് കമ്പനി. റിപ്പോര്‍ട്ടുകള്‍ പ്രകാരം വരുംദിനങ്ങളില്‍ രാജ്യത്തു വിറ്റ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകളെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിനായി റോയല്‍ എന്‍ഫീല്‍ഡ് തിരിച്ചുവിളിക്കും.

ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി ബൈക്കുകള്‍ തിരിച്ചുവിളിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

പത്തു മിനിറ്റു മാത്രം ദൈര്‍ഘ്യമേറിയ അപ്‌ഡേഷന്‍ നടപടികള്‍ക്ക് ARAI -യുടെ അനുമതി കമ്പനി നേടിയെന്നാണ് വിവരം. ഈ മാസം മുതല്‍ പുറത്തിറങ്ങിയ ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി യൂണിറ്റുകളില്‍ പുത്തന്‍ സോഫ്റ്റ്‌വെയര്‍ ഒരുങ്ങുന്നുണ്ട്.

ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി ബൈക്കുകള്‍ തിരിച്ചുവിളിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

648 സിസി നാലു സ്‌ട്രോക്ക് ഇരട്ട സിലിണ്ടര്‍ എഞ്ചിനാണ് ഇന്റര്‍സെപ്റ്ററിലും കോണ്‍ടിനന്റല്‍ ജിടിയിലും തുടിക്കുന്നത്. സിംഗിള്‍ ഓവര്‍ഹെഡ് ക്യാംഷാഫ്റ്റുള്ള എഞ്ചിന് 47 bhp കരുത്തും 52 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ബൈക്കുകളിലെ മാനുവല്‍ ഗിയര്‍ബോക്‌സ്.

Most Read: 13 പുതിയ ഫീച്ചറുകളുമായി ഹോണ്ട ആക്ടിവ ബിഎസ് VI, വാറന്റി ആറു വര്‍ഷം

ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി ബൈക്കുകള്‍ തിരിച്ചുവിളിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

വിപണിയില്‍ രണ്ടര ലക്ഷം മുതല്‍ 2.7 ലക്ഷം രൂപ വരെയാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 -യ്ക്ക് വില. ബേക്കര്‍ എക്‌സ്പ്രസ്, മാര്‍ക്ക് ത്രീ, റാവിഷിങ് റെഡ്, ഓറഞ്ച് ക്രഷ്, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, സില്‍വര്‍ സ്‌പെക്ടര്‍ എന്നീ ആറു നിറങ്ങള്‍ ഇന്റര്‍സെപ്റ്ററില്‍ തിരഞ്ഞെടുക്കാം.

Most Read: എക്‌സ്-ടൗണ്‍ 300i എബിഎസ് വിപണിയില്‍, ഇത് ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ മാക്‌സി സ്‌കൂട്ടര്‍

ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി ബൈക്കുകള്‍ തിരിച്ചുവിളിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

മറുഭാഗത്ത് കോണ്‍ടിനന്റല്‍ 650 -യ്ക്ക് വില കൂടും. 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയാണ് കോണ്‍ടിനന്റല്‍ ജിടിക്ക് വിലസൂചിക. ബ്ലാക്ക് മാജിക്, ഡോക്ടര്‍ മായെം, ഐസ് ക്വീന്‍, വെന്റ്യൂറ ബ്ലു, മിസ്റ്റര്‍ ക്ലീന്‍ നിറങ്ങള്‍ ബൈക്കില്‍ ഒരുങ്ങുന്നു.

Source: GaadiWaadi

Most Read Articles

Malayalam
English summary
Interceptor And GT 650 Twins Recall Scheduled. Read in Malayalam.
Story first published: Friday, June 14, 2019, 11:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X