തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡിന്റെ ക്രൂയിസർ മോട്ടോർസൈക്കിളായ തണ്ടർബേഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാൻ ഒരുങ്ങി കമ്പനി. ഒരു പുതിയ ഗെറ്റ്‌വേ ഓറഞ്ച് പെയിന്റ് സ്കീമാണ് മോട്ടോർസൈക്കിളിൽ ലഭ്യമാക്കുന്നത്.

തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

ഇത് അടുത്ത മാസം മുതൽ വിപണിയിലെത്തും. പുതിയ കലണ്ടർ വർഷത്തിന്റെ ആദ്യ മാസം 350X-ൽ ചേർത്ത പുതിയ കളർ ഓപ്ഷൻ ലഭ്യമാവുമെങ്കിലും ഇത് ബിഎസ്-VI പതിപ്പ് ആകില്ല. പുതിയ ഗെറ്റ്‌വേ ഓറഞ്ച് പെയിന്റ് സ്കീം ഇതിനോടകം തന്നെ 500X-ൽ റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

എന്നാൽ 2020 ഏപ്രിലിൽ പുതിയ മലിനീകരണ മാനദണ്ഡമായ ബിഎസ്-VI നിലവിൽ വരുന്നതോടെ റോയൽ എൻഫീൽഡ് തങ്ങളുടെ 500 സിസി മോട്ടോർസൈക്കിൾ ശ്രേണി നിർത്തലാക്കുന്ന സാഹചര്യത്തിലാണ് പുതിയ പെയിന്റ് സ്കീം 350 മോഡലിലേക്ക് അവതരിപ്പിക്കാൻ തയ്യാറാകുന്നത്.

തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

നിലവിലുള്ള 346 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിൻ, 5,250 rpm-ൽ 19.8 bhp കരുത്തും 4,000 rpm-ൽ 28 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇത് അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ബിഎസ്-VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്പനി ശ്രേണിയിലാകെ ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ അവതരിപ്പിക്കുകയും ചെയ്യും.

തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

പുതിയ തലമുറ റോയൽ‌ എൻ‌ഫീൽ‌ഡ് തണ്ടർ‌ബേർഡ് 350X 2020 ഏപ്രിലിന് മുന്നോടിയായി വിപണിയിൽ എത്തിയേക്കുമെന്നാണ് സൂചന. അതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടം കമ്പനി നിരവധി തവണ ഇന്ത്യൻ നിരത്തുകളിൽ നടത്തിയിരുന്നു. അടിമുടി പരിഷ്ക്കരിച്ച കോസ്മെറ്റിക്ക് മെക്കാനിക്കൽ മാറ്റങ്ങളുമായി ആകും ബിഎസ്-VIപതിപ്പ് അരങ്ങേറുക.

തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

അതിൽ പുതിയ ഹെഡ്‌ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ, സിംഗിൾ പോഡ് ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, ഫ്യുവൽ പമ്പുള്ള പുതിയ ഇന്ധന ടാങ്ക്, പുതുക്കിയ സൈഡ് പാനലുകൾ എന്നിവ ഉപയോഗിച്ച് സ്റ്റൈലിംഗ് പൂർണ്ണമായും പരിഷ്കരിച്ചിട്ടുണ്ടെന്ന് സ്പൈ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

കൂടാതെ പുതിയ സൈഡ് സ്റ്റാൻഡ്, അലോയ് വീലുകൾ, വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പുള്ള കോംപാക്ട് റിയർ എൻഡ്, പുതിയ സെറ്റ് ഗ്രാബ് റെയിലുകൾ, സ്പ്ലിറ്റ് സീറ്റ് എന്നിവയ്ക്കൊപ്പം സ്വിച്ച് ഗിയറും പുനർനിർമ്മിച്ചിട്ടുണ്ട്.

Most Read: ബി‌എസ്-VI യമഹ YZF-R15 V3.0 ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

2020 റോയൽ എൻ‌ഫീൽഡ് തണ്ടർബേഡ് ഡബിൾ ക്രാഡിൽ ചേസിസിൽ നിർമ്മിക്കും. സസ്‌പെൻഷൻ ഫ്രണ്ട് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളും ആയിരിക്കും ഉൾപ്പെടുത്തുക. സുരക്ഷക്കായി ഇരട്ട-ചാനൽ എബി‌എസും വാഗ്ദാനം ചെയ്യും.

Most Read: FTR 1200 അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ടൂറർ അവതരിപ്പിക്കാൻ ഇന്ത്യൻ മോട്ടോർസൈക്കിൾ

തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

2002-ൽ ആണ് തണ്ടർബേർഡ് ക്രൂസർ ശ്രേണി ആദ്യമായി വിപണിയിൽ അവതരിപ്പിച്ചത്. ഒരു പതിറ്റാണ്ടിനുശേഷം 350, 500 സിസി മോഡലുകൾക്ക് ഡിസ്ക് ബ്രേക്കുകൾ, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, മറ്റ് കോസ്മെറ്റിക്ക് നവീകരണങ്ങൾ എന്നിവ ഉപയോഗിച്ച് ഒരു ഫെയിസ്‌ലിഫ്റ്റ്‌ ലഭിച്ചു.

Most Read: റോയൽ എൻ‌ഫീൽഡ് ബി‌എസ്-VI ഹിമാലയനിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

കൂടുതൽ സ്റ്റൈലിഷായ X സീരീസ് 2018-ൽ മാത്രമാണ് റോയൽ എൻഫീൽഡ് ലൈനപ്പിൽ ചേർത്തത്. ശ്രദ്ധേയമായ പ്രീമിയമായ വില നൽകിയിട്ടും അതിന്റെ മികച്ച നിലപാടുകൾക്ക് ഉപഭോക്താക്കളിൽ മികച്ച സ്വീകാര്യത നേടി.

തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

500 സിസി ബുള്ളറ്റ്, തണ്ടർബേഡ്, ക്ലാസിക്ക് മോട്ടോർസൈക്കിളുകൾ എഞ്ചിൻ നവീകരണത്തിലെ ഉയർന്ന ചെലവ് കാരണം ബി‌എസ്‌-VI ലേക്ക് പരിഷ്ക്കരിക്കില്ലെന്ന് കമ്പനി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Most Read Articles

Malayalam
English summary
Royal Enfield Thunderbird 350X To Get new Getaway Orange Color. Read more Malayalam
Story first published: Saturday, December 14, 2019, 18:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X