റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് ബിഎസ് VI -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്.

അടുത്ത വര്‍ഷം പുറത്തിറക്കാനിരിക്കുന്ന റോയല്‍ എന്‍ഫീള്‍ഡ് X F1 ബിഎസ് VI -ന്റെ പരീക്ഷണയോട്ടം വീണ്ടും ക്യാമറയില്‍ പതിഞ്ഞു. വാഹനത്തിന്റെ ചിത്രം മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് വാഹനത്തിന്റെ പല മാറ്റങ്ങളും നമുക്ക് മനസ്സിലാക്കാം.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് ബിഎസ് VI -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്.

ആദ്യമായി കൂടുതല്‍ ക്ലാസിക്കല്‍ ശൈലിയിലുള്ള പുതിയ ടെയില്‍ ലാമ്പുകളാണ് കണ്ണില്‍പ്പെടുന്നത്. നിലവിലുണ്ടായിരുന്ന എല്‍ഇഡി യൂണിറ്റ് പൂര്‍ണ്ണമായും മാറ്റി പഴയ ബള്‍ബ് ടൈപ്പ് ടെയില്‍ ലാമ്പാണ്. വാഹനത്തിന്റെ ഇന്റിക്കേറ്ററുകള്‍ താഴെ നമ്പര്‍ പ്ലെയിറ്റിനോട് ചേര്‍ത്താണ് നല്‍കിയിരിക്കുന്നത്. ഇന്റിക്കേറ്റര്‍ ഹൗസിങ്ങിന് കറുത്ത നിറവും നല്‍കിയിരിക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് ബിഎസ് VI -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്.

സ്പ്ലിറ്റ് സീറ്റുകളാണ്, ക്ലാസി സ്റ്റൈല്‍ നിലനിര്‍ത്തുന്ന വിതം സീറ്റിന് വിപരീതമായ നിറത്തിലുള്ള നൂലുകള്‍ ഉപയോഗിച്ചാണ് സീറ്റ് തൈച്ചിരിക്കുന്നത്. മുന്‍വശത്ത് സീറ്റിന് ഘനം കൂട്ടിയിട്ടുണ്ട്. ഇരട്ട കൈ പിടികളാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. നിലവിലെ മോഡലില്‍ ഉണ്ടായിരുന്ന ബാക്ക്‌റെസ്റ്റ് അപ്രത്യക്ഷമായിരിക്കുന്നു. വേണ്ടുന്നവര്‍ക്ക് ബാക്ക്‌റെസ്റ്റ് കമ്പനി ഓപ്ഷനായി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് ബിഎസ് VI -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്.

പിന്നിലെ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്കപ്പ്‌സറുകള്‍ കണ്‍വെന്‍ഷനല്‍ ഷോക്കപ്പ്‌സറുകളുമായി വച്ച് മാറിയതായി കാണാം. 2020 ക്ലാസിക്ക് 350 -ലും ഇവയാണ് ഉപയോഗിക്കുന്നത്. പുതിയ ഫുട്ട റെസ്റ്റുകളാണ് വാഹനത്തിന്.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് ബിഎസ് VI -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്.

പുതിയ ക്ലാസിക്ക് 350 -ല്‍ കണ്ടതുപോലെ തന്നെ കറുത്ത നിറത്തിലാണ് തണ്ടര്‍ബേര്‍ഡ് X F1 -ന്റെയും ഗിയര്‍ബോക്‌സ് ഹൗസിങ്. വാഹനത്തിന്റെ ഡ്രൈവ് ചെയിന്‍ ഇടതുവശത്തായതിനാല്‍ പുതുക്കിയ ഗിയര്‍ബോക്‌സാവാന്‍ സാധ്യതയുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് ബിഎസ് VI -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്.

ബിഎസ് VI -ലേക്ക് പരിഷ്‌കരിക്കുമ്പോള്‍ വാഹനത്തിന് കാര്യമായ മേക്കാനിക്കല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ തണ്ടര്‍ബേര്‍ഡ് X F1 350 സിസി 500 സിസി വകഭേതങ്ങളില്‍ വില്‍ക്കും.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് ബിഎസ് VI -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്.

നിലവില്‍ 350 സിസി പതിപ്പില്‍ 346 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ്. 19.8 bhp കരുത്തും 28 Nm torque ഉം പരമാവധി ഉല്‍പ്പാദിപ്പിക്കും. 27.2 bhp കരുത്തും 41.3 Nm torque ഉം നല്‍കുന്ന 499 സിസി എഞ്ചിനാണ് 500 സിസി പതിപ്പിന്റെ ഹൃദയം. രണ്ട് വകഭേതങ്ങള്‍ക്കും അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ്.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് ബിഎസ് VI -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്.

അടുത്ത വര്‍ഷം ആദ്യ പകുതിയോടെ തണ്ടര്‍ബേര്‍ഡ് X F1 -നെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 1.75 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.

Source: Rushlane

Most Read Articles

Malayalam
English summary
Royal Enfield Thunderbird X FI BS-VI Spotted With Upgrades — Launching Early 2020. Read More Malayalam
Story first published: Sunday, July 7, 2019, 8:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X