തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി -വീഡിയോ

യാത്രക്കാർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഇരുചക്ര വാഹനങ്ങൾ. എത്ര വലിയ ട്രാഫിക്കിലൂടെയും ഇരുചക്ര വാഹനങ്ങൾ അനായാസം എടുത്ത് കൊണ്ട് പോകാൻ കഴിയും.

തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി

എന്നാൽ വളരെ പെട്ടന്ന് നിയന്ത്രണം നഷ്ടമാവാം എന്ന കാരണത്താൽ തന്നെ ഏറ്റവും അപകടകാരികളായി ഇവ കണക്കാക്കപ്പെടുന്നു.

തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി

ആളുകൾ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്ന രീതിയെ എന്നെന്നേക്കുമായി മാറ്റിയേക്കാവുന്ന ഒരു കണ്ടുപിടിത്തവുമായി ലിഗർ മൊബിലിറ്റി എന്ന ഇന്ത്യൻ സ്റ്റാർട്ട്-അപ്പ് കമ്പനി മുമ്പോട്ട് വന്നിരിക്കുകയാണ്.

തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി

IIT, ISB പൂർവ്വ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മയാണ് ഈ സ്റ്റാർട്ട്-അപ്പ് കമ്പനിക്കു പിന്നിൽ. സ്വയം ബാലൻസ് ചെയ്യാൻ കഴിയുന്നതും, വോയ്‌സ് കമാൻഡുകൾ അനുസരിക്കുകയും ചെയ്യുന്ന സ്കൂട്ടറിനെയാണ് ഇവർ അവതരിപ്പിച്ചത്.

തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി

ഇപ്പോഴും സ്കൂട്ടറിന്റെ നിർമ്മാണം പ്രോട്ടോടൈപ്പ് ഘട്ടത്തിലാണ്, ഇത് യാഥാർത്ഥ്യമാകുവാൻ അൽപ്പം സമയമെടുക്കും. ലിഗർ മൊബിലിറ്റി സഹസഹസ്ഥാപകനായ അശുതോഷ് ഉപാധ്യായ സ്കൂട്ടറിന് വോയ്‌സ് കമാൻഡ് നൽകുന്നു.

തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി

സ്കൂട്ടറിന് റിവേഴ്സ് കമാൻഡ് ലഭിക്കുന്നതോടെ പാർക്കിംഗ് സ്ലോട്ടിൽ നിന്ന് തനിയെ പിന്നിലേക്ക് വരികയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

വോയ്‌സ് ആക്റ്റിവേറ്റഡ് പാർക്കിംഗിന്റെ സവിശേഷത ഇതുവരെ ഒരു വാഹനത്തിലും കണ്ടിട്ടില്ല. നിയന്ത്രിക്കാൻ ആളില്ലാതെ സ്കൂട്ടർ പിന്നിലേക്ക് നീങ്ങുന്നത് രസകരമായ കാഴ്ച്ചയാണ്.

Most Read: ഏഥർ 340 ഇലക്ട്രിക്ക് സ്കൂട്ടർ പിൻവലിച്ചു

തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി

സ്കൂട്ടറിന്റെ "ഫീറ്റ് ഓൾവേയ്സ് ഓൺ‌ബോർഡ്" എന്ന സവിശേഷതയും വീഡിയോ കാണാം. വാഹനത്തിൽ ഇരിക്കുമ്പോൾ കാലുകൾ തറയിൽ കുത്തി താങ്ങ് നൽകാതെ എല്ലായ്പ്പോഴും ഫ്ലോർബോർഡിൽ കാലുകൾ വയ്ക്കാൻ റൈഡറിനെ ഇത് അനുവദിക്കുന്നു.

Most Read: സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിക്കും

തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി

സ്കൂട്ടറിനായി വികസിപ്പിച്ചെടുത്ത ഒരു ഉപകരണമാണ് വാഹനത്തിന്റെ ബാലൻസ് തനിയെ നിലനിർത്തുന്നത്. ഇനി താഴെ വീഴുന്നതിനെക്കുറിച്ച് റൈഡർക്ക് ആശങ്കപ്പെടേണ്ടതില്ല.

Most Read: പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി -വീഡിയോ

തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി

ഏത് വശങ്ങളിൽ നിന്ന് വരുന്ന ബാഹ്യ ശക്തിയേയും ചെറുത്ത് നിൽക്കാനും അതേയളവിൽ ഫോർസ് തിരികെ നൽകി നിവർന്നുനിൽക്കാനും ഈ ഉപകരണം സജീവമായി പ്രവർത്തിക്കുന്നു.

തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി

സ്കൂട്ടറിൽ ആരെങ്കിലും ഇരിക്കുമ്പോൾ അവർ അനങ്ങുമ്പോഴും, തിരിയുമ്പോഴുമുണ്ടാവുന്ന അനക്കങ്ങളേയും ശക്തികളെയും ചെറുക്കാനും സമനില പാലിക്കാനും കഴിയുന്നു.

തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി

മാത്രമല്ല, സ്കൂട്ടറിന് വശത്തു നിന്ന് ഒരു ഇടി ലഭിക്കുകയാണെങ്കിലും, താഴെ വീഴാതെ നിവർന്നുനിൽക്കുവാനും, റൈഡറിന്റെ സുരക്ഷയും ഇത് ഉറപ്പാക്കും.

തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി

രണ്ട് വർഷത്തെ ഗവേഷണത്തിനും നിരവധി പ്രോട്ടോടൈപ്പുകൾക്കും ശേഷമാണ് ലിഗറിന്റെ സംഘം ഈ ഉപകരണം വികസിപ്പിച്ചെടുത്തത്.

തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി

സാധാരണ പെട്രോൾ, ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇഴ ഘടിപ്പിക്കാൻ കഴിയും. വാഹത്തിൽ ഈ ഉപകരണം ഇൻസ്റ്റോൾ ചെയ്യുമ്പോൾ സ്കൂട്ടറിന്റെ വില 10 ശതമാനം മാത്രമേ വർദ്ധിപ്പിക്കൂ എന്നാണ് ലിഗറിന്റെ അവാകാശവാദം.

തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി

വലിയ തോതിൽ വാണിജ്യ ഉൽ‌പാദനത്തിന് ഉപകരണം എപ്പോൾ തയ്യാറാകുമെന്നും വിപണിയിലെ എല്ലാ സ്കൂട്ടറുകൾ‌ക്കും ഇത് ലഭ്യമാകുമോ എന്നുമുള്ള കാര്യങ്ങളെക്കുറിച്ച് നിലവിൽ വ്യക്തതയൊന്നുമില്ല.

തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി

എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണികളിലൊന്നായ ഇന്ത്യൻ വിപണിയിൽ വിജയിക്കാൻ വളരെയധികം സാധ്യതകളുള്ള ഒരു ആശയമാണിത്.

തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി

ലോകത്തിലെ ആദ്യത്തെ സ്വയം ബാലൻസിംഗ് പ്രോട്ടോടൈപ്പ് സ്‌കൂട്ടറല്ലയിത്. നേരത്തെ, പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട, ബിഎംഡബ്ല്യു എന്നിവ സ്വയം ബാലൻസ് ചെയ്യാൻ കഴിയുന്ന പ്രോട്ടോടൈപ്പ് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചിരുന്നു.

തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി

ഇത്തരം സ്കൂട്ടറുകൾ‌ വിപണിയിൽ‌ അവതരിപ്പിക്കുവാൻ വർഷങ്ങൾ‌ കാത്തിരിക്കണം, ധാരാളം പരിശോധനയും ഗവേഷണവും ഇതിന് ആവശ്യമാണ്. ഇതുപോലെയുള്ള ഉപകരണങ്ങൾ സമീപഭാവിയിൽ ഇരുചക്ര വാഹനങ്ങൾക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Liger Mobility Self Balancing scooter in India video details. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X