പുത്തനായി 2019 ഹയബൂസ, വില 13.74 ലക്ഷം രൂപ

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍ബൈക്കുകളില്‍ ഒന്നായ സുസുക്കി ഹയബൂസയുടെ പുത്തൻ വകഭേദമായ 2019 സുസുക്കി ഹയബൂസ ഇന്ത്യൻ വിപണിയിലെത്തി.

പുത്തനായി 2019 ഹയബൂസ, വില 13.74 ലക്ഷം രൂപ

നിർമ്മാതക്കളായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SMIPL) ആണ് പുത്തൻ ഹയബൂസയെ വിപണിക്ക് പരിചയപ്പെടുത്തിയത്. 13.74 ലക്ഷം രൂപയാണ് വിപണി വില. രണ്ട് നിറങ്ങളിലാണ് മുഖം മിനുക്കിയെത്തുന്ന ഹയബൂസയെ ആരാധകർക്ക് ലഭ്യമാവുക.

പുത്തനായി 2019 ഹയബൂസ, വില 13.74 ലക്ഷം രൂപ

മെറ്റാലിക് ഓർട്ട് ഗ്രേയ്, ഗ്ലാസ്സ് സ്പാർക്കിൾ ബ്ലാക്ക് എന്നിവയാണ് ഈ നിറങ്ങൾ. ബോഡി ഗ്രാഫിക്സിലും ബൂസ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പഴയ ബൂസയിൽ നിന്ന് വ്യത്യസ്തമായി വശങ്ങളിൽ റിഫ്ലക്ടറുകൾ ഘടിപ്പിച്ചിട്ടുണ്ട്.

Most Read: പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

പുത്തനായി 2019 ഹയബൂസ, വില 13.74 ലക്ഷം രൂപ

2018 ഡിസംബർ 31 -ഓടെ യൂറോപ്പിൽ നിന്ന് ഹയബൂസ വിടവാങ്ങിയതിന് ശേഷമാണ് 2019 സുസുക്കി ഹയബൂസ ഇന്ത്യയിൽ എത്തുന്നത്.

പുത്തനായി 2019 ഹയബൂസ, വില 13.74 ലക്ഷം രൂപ

2006 ജനുവരി മുതല്‍ യൂറോപ്യന്‍ നാടുകളില്‍ പ്രാബല്യത്തിലുള്ള യൂറോ IV നിര്‍ദ്ദേശങ്ങളും സുരക്ഷാ ചട്ടങ്ങളും സുസുക്കി ഹയബൂസ പാലിക്കുന്നില്ല എന്നതാണ് ബൂസയ്ക്ക് യൂറോപ്യന്‍ വിപണി അപ്രാപ്യമാകാൻ കാരണം.

പുത്തനായി 2019 ഹയബൂസ, വില 13.74 ലക്ഷം രൂപ

പഴയ സ്റ്റോക്കുകള്‍ വിറ്റുതീര്‍ക്കാന്‍ അധികൃതര്‍ കമ്പനിക്ക് നല്‍കിയ രണ്ടുവര്‍ഷത്തെ സാവകാശം ഡിസംബര്‍ 31 -ന് അവസാനിച്ചു.

യൂറോപ്പിൽ വിൽപ്പന നിർത്തിയെങ്കിലും ഇന്ത്യ, അമേരിക്ക പോലുള്ള വിപണികളിൽ സുസുക്കി ഹയബൂസ ലഭ്യമാകും.

പുത്തനായി 2019 ഹയബൂസ, വില 13.74 ലക്ഷം രൂപ

നിലവിൽ സുസുക്കി GSX-1300R എന്ന പേരിലും അറിയപ്പെടുന്ന ഹയബൂസയ്ക്ക്, 1340 സിസി ശേഷിയുള്ള നാല് സിലിണ്ടർ ഇന്‍ലൈന്‍ എഞ്ചിനാണുള്ളത്. ഇതിന് 197 bhp കരുത്തും 155 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

പുത്തനായി 2019 ഹയബൂസ, വില 13.74 ലക്ഷം രൂപ

1999 -ൽ ആണ് ഹയബൂസ വിപണിയിലെത്തിയത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗമുള്ള ഹയബൂസ, വിപണിയിലെത്തി ഏതാനും നാളുകൾ കൊണ്ട് തന്നെ വാഹനപ്രേമികളുടെ ഹൃദയം കവർന്നു.

Most Read: സൂപ്പർ ബൈക്കുകളുടെ ശവപ്പറമ്പായി ഇന്ത്യ, ഞെട്ടിക്കും ഈ കാഴ്ചകൾ

പുത്തനായി 2019 ഹയബൂസ, വില 13.74 ലക്ഷം രൂപ

വേഗരാജാവെന്ന ഖ്യാതി നേടിയ ഹയബൂസ സൂപ്പർബൈക്കുകളിലെ മുമ്പനായിരുന്നു എന്നും. 1999 മോഡല്‍ ഹയബൂസകള്‍ക്ക് ഇന്നു വിപണിയില്‍ പൊന്നുംവിലയാണ്. സുരക്ഷാനിര്‍ദ്ദേശങ്ങള്‍ ലോകരാജ്യങ്ങള്‍ കര്‍ശനമാക്കിയതോടു കൂടി 2000 മുതല്‍ ഹയബൂസയുടെ വേഗതയ്ക്ക് സുസുക്കിയ്ക്ക് കടിഞ്ഞാണിടേണ്ടി വന്നു.

പുത്തനായി 2019 ഹയബൂസ, വില 13.74 ലക്ഷം രൂപ

ഇന്ത്യയിലും ഒരുപാട് ആരാധകരുണ്ട് ഹയബൂസയെന്ന ഈ ഐതിഹാസിക ബൈക്കിന്. ആരാധക എണ്ണത്തിൽ വൻ വർധനവുണ്ടായപ്പോൾ 2017 -ൽ ഇന്ത്യയിൽ വെച്ച് തന്നെ ബൈക്കുണ്ടാക്കാൻ കമ്പനി നിർബന്ധിതരായി. നിലവിലെ ഹയബൂസയ്ക്ക് 2.7 സെക്കൻഡിൽ 0 മുതൽ 100 വേഗത്തിൽ പായാനാകും. മണിക്കൂറിൽ 299 കിലോമീറ്ററാണ് പരമാവധി വേഗത.

Most Read Articles

Malayalam
English summary
2019 suzuki hayabusa launch in india: read in malayalam
Story first published: Wednesday, January 2, 2019, 17:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X