മുഖം മിനുക്കി സ്‌റ്റൈലിഷ് അലോയികളുമായി പുതിയ സുസുക്കി ആക്‌സസ് 125

രാജ്യത്ത് ഉടനടി നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ സുരക്ഷാ നിയമങ്ങള്‍ക്ക് അനുസരിച്ച് വാഹനങ്ങളുടെ നിലവാരങ്ങള്‍ ഉയര്‍ത്തുകയാണ് എല്ലാ വാഹന നിര്‍മ്മാതാക്കളും. ഇതോടൊപ്പം സുസുക്കിയും തങ്ങളുടെ ജനപ്രിയ സ്‌കൂട്ടര്‍ മോഡലായ ആക്‌സസിനേയും നവീകരിച്ചിരിക്കുകയാണ്.

മുഖം മിനുക്കി സ്‌റ്റൈലിഷ് അലോയികളുമായി പുതിയ സുസുക്കി ആക്‌സസ് 125

പുതിയ കോമ്പി ബ്രേക്കിങ് സിസ്റ്റം വരുന്ന വാഹനത്തിന്റെ ഡ്രം ബ്രേക്ക് വകഭേദത്തിന് 56, 667 രൂപയാണ് എക്‌സ് ഷോറൂം വില. ആക്‌സസിന്റെ ഡ്രം ബ്രേക്കില്‍ അലോയി വീലുകള്‍ വരുന്ന പുതിയ പതിപ്പിന് 59,891 രൂപയുമാണ്.

മുഖം മിനുക്കി സ്‌റ്റൈലിഷ് അലോയികളുമായി പുതിയ സുസുക്കി ആക്‌സസ് 125

ഇന്ത്യയിലെ റോഡുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ വികസിപ്പിച്ചെടുത്ത മിഡ് സൈസ്ഡ് സ്‌കൂട്ടറാണിത്. രാജ്യത്തെ 125 സിസി വിഭാഗത്തിലെ ഏറ്റവും ജനപ്രീതിയുള്ള ഓട്ടോമാറ്റിക്ക് സ്‌കൂട്ടറാണിത്. കൂടുതല്‍ ആകര്‍ഷകമായ ഫീച്ചറുകളിലും, റെട്രോ തീമിലുമാണ് വാഹനം വരുന്നത്.

മുഖം മിനുക്കി സ്‌റ്റൈലിഷ് അലോയികളുമായി പുതിയ സുസുക്കി ആക്‌സസ് 125

സ്‌കൂട്ടറിന്റെ അലോയി വീല്‍ പതിപ്പിന് ആവശ്യക്കാര്‍ ഏറി വന്നതിനാലാണ് ഡ്രം ബ്രേക്ക് വകഭേദത്തിലും ഇത് അവതരിപ്പിച്ചതെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ സെയില്‍സ് വൈസ് പ്രസിഡന്റ് ദേവഷിഷ് ഹന്ദ പറഞ്ഞു. ഉപഭോക്താക്കളേ മുന്‍ നിര്‍ത്തിയാണ് നിര്‍മ്മാതാക്കള്‍ പുതിയ പതിപ്പിനെ പുറത്തിറക്കിയതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

മുഖം മിനുക്കി സ്‌റ്റൈലിഷ് അലോയികളുമായി പുതിയ സുസുക്കി ആക്‌സസ് 125

പുതിയ അലോയി വീലുകള്‍ക്ക് പുറമേ വാഹനത്തിന് മറ്റു മാറ്റങ്ങളൊന്നും തന്നെയില്ല. സ്‌കൂട്ടറിന്റെ പുതിയ പതിപ്പ് പേള്‍ ഡീപ്പ് ബ്ലൂ, ഗ്ലാസ്സ് സ്പാര്‍കിള്‍ ബ്ലാക്ക്, മെറ്റാലിക്ക് മാറ്റ് ഫിബ്രോയിന്‍ ഗ്രേ, പേള്‍ മിറാജ് വൈറ്റ് എന്നീ നാല് നിറങ്ങളില്‍ ലഭ്യമാണ്.

മുഖം മിനുക്കി സ്‌റ്റൈലിഷ് അലോയികളുമായി പുതിയ സുസുക്കി ആക്‌സസ് 125

ഇന്ത്യ വിപണിയിലെ സുസുക്കിയുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണവും ആക്‌സസിന്റെ മികച്ച പ്രകടനമാണ്. പവര്‍, പെര്‍ഫോമന്‍സ്, സ്‌റ്റൈല്‍ എന്നിവയോടൊപ്പം മൈലേജിലും യാതൊരു വിട്ടു വീഴ്ച്ചയും നല്‍കാത്ത ആക്‌സസ് ഏവരും ഇഷ്ടപ്പെടുന്ന ഫാമിലി സ്‌കൂട്ടറുമാണ്.

മുഖം മിനുക്കി സ്‌റ്റൈലിഷ് അലോയികളുമായി പുതിയ സുസുക്കി ആക്‌സസ് 125

അതിനാല്‍ തന്നെ ആക്‌സസിന്റെ ഉപഭോക്താക്കള്‍ വാഹനത്തിന് നല്‍കിയ സ്‌നേഹാദരങ്ങള്‍ ആഘോഷിക്കാന്‍ ആക്‌സസ് 125 SE എന്നോരു സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പും സുസുക്കി മോട്ടോര്‍സൈക്കിള്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.

Most Read: മാരുതി ജിപ്‌സിക്ക് പകരക്കാരനായി ജിംനി എത്തുന്നു

മുഖം മിനുക്കി സ്‌റ്റൈലിഷ് അലോയികളുമായി പുതിയ സുസുക്കി ആക്‌സസ് 125

വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന ഡിസ്‌ക്ക് ബ്രേക്ക് വകഭേദത്തില്‍ മാത്രമാണ് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് പുറത്തിറങ്ങുന്നത്. 61,590 രൂപയാണ് പുതിയ സ്‌പെഷ്യല്‍ എഡിഷന്റെ വില, നിലവിലുള്ള പതിപ്പിനെക്കാള്‍ 1600 രൂപ മാത്രമാണ് സ്‌പെഷ്യല്‍ പതിപ്പിന് കൂടുതലാവുന്നത്.

Most Read: കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

മുഖം മിനുക്കി സ്‌റ്റൈലിഷ് അലോയികളുമായി പുതിയ സുസുക്കി ആക്‌സസ് 125

പുതിയ മെറ്റാലിക്ക് മാറ്റ് ബോര്‍ഡെയോക്ക്‌സ് എന്ന നിറവും സ്‌പെഷ്യല്‍ എഡിഷന് നിര്‍മ്മാതാക്കള്‍ നല്‍കുന്നു. ഇത് കൂടാതെ മാറ്റ് ബ്ലാക്ക്, മെറ്റാലിക്ക് സോണിക്ക് സില്‍വര്‍, പേള്‍ മിറാജ് വൈറ്റ് എന്നീ നിരങ്ങളിലും വാഹനം ലഭ്യമാണ്.

Most Read: ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

മുഖം മിനുക്കി സ്‌റ്റൈലിഷ് അലോയികളുമായി പുതിയ സുസുക്കി ആക്‌സസ് 125

7000 rpm -ല്‍ 8.7 bhp കരുത്തും 5000 rpm -ല്‍ 10.2 Nm torque ഉം സൃഷ്ടിക്കാന്‍ കഴിവുള്ള 124 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് വാഹനത്തില്‍ വരുന്നത്. സുസുക്കി ഇക്കോ പെര്‍ഫോമന്‍സ് ടെക്ക്‌നോളജിയും, ഒറ്റ ടച്ചില്‍ സ്റ്റാര്‍ട്ടാവുന്ന വണ്‍ പുഷ് ഈസി സ്റ്റാര്‍ട്ട് സിസ്റ്റം, സെന്റ്രല്‍ ലോക്കിങ്, ഇന്‍ ബിള്‍ഡ് സെക്ക്യൂരിറ്റി സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്.

മുഖം മിനുക്കി സ്‌റ്റൈലിഷ് അലോയികളുമായി പുതിയ സുസുക്കി ആക്‌സസ് 125

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി DC സോക്കറ്റ് അടിസ്ഥാനമായി വാഹനത്തില്‍ വരുന്നുണ്ട്, കൂടാതെ വലുപ്പമേറിയ സീറ്റുകള്‍, കൂടുതല്‍ മികച്ച റൈഡിങ് അനുഭവം നല്‍കുന്നതിനായി വിപുലീകരിച്ച ഡാഷ്‌ബോര്‍ഡ്, ഡിജിറ്റല്‍ മീറ്റര്‍, സീറ്റിനടിയില്‍ വലിയ സ്‌റ്റോറേജ് സ്‌പെയിസ്, സ്റ്റൈലിഷ് AHO ഹെഡ്‌ലാമ്പുകള്‍, കോമ്പി ബ്രേക്കിങ് സിസ്റ്റം എന്നിവയാണ് വാഹനത്തിന്റെ മറ്റ് ഫീച്ചറുകള്‍.

Most Read Articles

Malayalam
English summary
Suzuki Access 125 ‘Drum-Brake Alloy Wheel’ Variant Launched In India At Rs 59,891. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X