ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125. കാഴ്ച്ചയിലും സ്‌പോര്‍ട്ടി ലുക്കിലും സമാനതകളില്ലാത്ത ഇടം വാഹന പ്രേമികള്‍ക്കിടയില്‍ നേടിയെടുക്കാന്‍ സാധിച്ച ഇരുചക്ര വാഹനമാണ് ബര്‍ഗ്മാന്‍.

ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125

കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യയിൽ പുറത്തിറങ്ങിയതിനുശേഷം മികച്ച വിൽപ്പനയാണ് ഈ മോഡൽ നേടിയത്. വിപണിയിലെത്തിയതിനു ശേഷം 2019 സെപ്റ്റംബർ വരെ സ്കൂട്ടറിന്റെ 1,14,548 യൂണിറ്റുകൾ വിൽക്കാൻ ജാപ്പനീസ് നിർമ്മാതാക്കൾക്ക് സാധിച്ചു. ഈ കാലയളവിലെ എല്ലാ മാസവും ശരാശരി 7,159 യൂണിറ്റ് ബർഗ്മാൻ സ്ട്രീറ്റ് 125 വിൽക്കാൻ സുസുക്കിക്ക് കഴിഞ്ഞു.

ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125

കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിൽ വിൽപ്പന നടത്തിയ 10,894 യൂണിറ്റുകളാണ് സ്കൂട്ടറിന്റെ ഏറ്റവും വലിയ നേട്ടം. അന്താരാഷ്ട്ര വിപണികളിൽ കരുത്തേറിയ 200, 250, 400, 600 സിസി മോഡലുകളിൽ സുസുക്കി വാഗ്ദാനം ചെയ്യുന്ന വലിയ ബർഗ്മാൻ ശ്രേണിയിൽ നിന്നാണ് ബർഗ്മാൻ സ്ട്രീറ്റ് 125 യഥാർത്ഥത്തിൽ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.

ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125

മാക്സി സ്കൂട്ടറിന്റെ പരമ്പരാഗത രൂപകൽപ്പനയിൽ നിന്ന് വ്യതിചലിക്കുകയും ഇന്ത്യൻ വിപണിയിൽ ഇത്തരത്തിലുള്ള ചുരുക്കം ചില സ്കൂട്ടറുകളിൽ ഒന്നുമാണ് ഇത്.

ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125

ഡി‌ആർ‌എല്ലുകളുമായി സംയോജിപ്പിച്ച എൽ‌ഇഡി ഹെഡ്‌ലാമ്പ് യൂണിറ്റിനൊപ്പം വലിയ ഫ്രണ്ട് ആപ്രോണും സ്‌കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നു. ഫ്രണ്ട് ആപ്രോണിലേക്ക് ഉയരമുള്ള വിൻഡ്‌സ്ക്രീനും ഘടിപ്പിച്ചിരിക്കുന്നു. 5 സ്‌പോക്ക് ബ്ലാക്ക് പെയിന്റ് അലോയ് വീലുകളും സ്റ്റാൻഡേർഡായി ഫ്രണ്ട് ഡിസ്ക് ബ്രേക്കും സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125-ൽ വാഗ്ദാനം ചെയ്യുന്നു.

ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125

ആക്സസ് 125-ൽ നിന്ന് കടമെടുത്ത അതേ 125 സിസി, 4-സ്ട്രോക്ക് എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബർഗ്മാൻ 125-നും കരുത്തേകുന്നത്. ഇത് 7,000 rpm-ൽ 8.7 bhp പരമാവധി കരുത്തും 5,000 rpm-ൽ 10.2 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സിവിടി ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Most Read: പത്ത് ദിവസത്തിനുള്ളിൽ 1,200 ബുക്കിംഗുകൾ പിന്നിട്ട് ബെനലി ഇംപെരിയാലെ 400

ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125

ആക്സസ് 125 പോലെ തന്നെ ബർഗ്മാന് കോമ്പി ബ്രേക്കിംഗ് സിസ്റ്റം ലഭിക്കുന്നു. എന്നിരുന്നാലും, ആക്സസ് സ്കൂട്ടറിന് ലഭിക്കാത്ത സുസുക്കി ജിക്സറിൽ ഉൾപ്പെടുത്തിയിരിക്കുന്ന പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഈ മാക്സി സൂട്ടറിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read: 2019 EICMA മോട്ടോർഷോയിൽ നാല് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി കെടിഎം

ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125

മാറ്റ് ബ്ലാക്ക്, മെറ്റാലിക് മാറ്റ് ഫൈബ്രോയിൻ ഗ്രേ, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, പേൾ വൈറ്റ് എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളിലാണ് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125 വിപണിയിലെത്തുന്നത്.

Most Read: ചേതക് ഇലക്ട്രിക്കിനായുള്ള ബുക്കിങ് ഉടന്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125

125 സിസി മാക്സി സ്കൂട്ടറായ ബർഗ്മാന് 70,312 രൂപയാണ് എക്സ്ഷോറൂം വില. സുസുക്കി ആക്സസ്, ടിവിഎസ് എൻ‌ടോർഖ് 125, ഹോണ്ട ഗ്രാസിയ, അപ്രീലിയ SR 125 എന്നിവയുൾപ്പെടെ 125 സിസി സ്കൂട്ടറുകളാണ് സുസുക്കിയുടെ ജനപ്രിയ സ്കൂട്ടറിന്റെ വിപണി എതിരാളികൾ.

Most Read Articles

Malayalam
English summary
Suzuki Burgman Street 125 Sales Crossed one Lakh Unit. Read more Malayalam
Story first published: Tuesday, November 5, 2019, 10:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X