നെയ്ക്കഡ് പതിപ്പായി സുസുക്കി ജിക്‌സര്‍ 250 വരുന്നൂ

പുതിയ ജിക്‌സര്‍ SF 250 -യ്ക്ക് പിന്നാലെ നെയ്ക്കഡ് മോഡല്‍ ജിക്‌സര്‍ 250 -യെയും കൊണ്ടുവരാന്‍ സുസുക്കി തയ്യാറെടുക്കുന്നു. ഈ വര്‍ഷാവസാനം ബൈക്കിനെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം. നിലവില്‍ 1.7 ലക്ഷം രൂപയാണ് ഫെയേര്‍ഡ് പതിപ്പായ ജിക്‌സര്‍ SF 250 -യ്ക്ക് വിപണിയില്‍ വില (ദില്ലി ഷോറൂം).

നെയ്ക്കഡ് പതിപ്പായി സുസുക്കി ജിക്‌സര്‍ 250 വരുന്നൂ

നെയ്ക്കഡ് മോഡലായതുകൊണ്ട് SF 250 പോലെ പൂര്‍ണ്ണ ഫെയറിങ് ശൈലി ജിക്‌സര്‍ 250 അവകാശപ്പെടില്ല. പകരം മസ്‌കുലീന്‍ ഭാവം തൊട്ടുണര്‍ത്തുന്ന ടാങ്ക് എക്സ്റ്റന്‍ഷന്‍ ഘടകങ്ങള്‍ ബൈക്കില്‍ ഇടംപിടിക്കും. SF പതിപ്പിനെക്കാള്‍ ഭാരം കുറവായിരിക്കും വരാനിരിക്കുന്ന ജിക്‌സര്‍ 250 നെയ്ക്കഡ് പതിപ്പിന്.

നെയ്ക്കഡ് പതിപ്പായി സുസുക്കി ജിക്‌സര്‍ 250 വരുന്നൂ

SF മോഡലില്‍ നിന്നും വ്യത്യസ്തമായ ഹെഡ്‌ലാമ്പ് ഘടനയും ബൈക്കില്‍ പ്രതീക്ഷിക്കാം. 300 സിസിയില്‍ താഴെയുള്ള ബൈക്കുകള്‍ക്ക് ആവശ്യക്കാരേറുന്നതു കണ്ടാണ് ഇതേ നിരയില്‍ കൂടുതല്‍ ബൈക്കുകളുമായി സുസുക്കി കളം നിറയുന്നത്. ജിക്‌സര്‍ 250, SF 250 പതിപ്പുകള്‍ ശ്രേണിയില്‍ സുസുക്കിയുടെ പ്രചാരം വര്‍ധിപ്പിക്കും.

നെയ്ക്കഡ് പതിപ്പായി സുസുക്കി ജിക്‌സര്‍ 250 വരുന്നൂ

മുതിര്‍ന്ന GSX-S750, GSX-S1000 മോഡലുകള്‍ ജിക്‌സര്‍ 250 -യ്ക്ക് ആധാരമാവുമെന്നാണ് സൂചന. ജിക്‌സര്‍ SF 250 -യുടെ എഞ്ചിന്‍തന്നെ നെയ്ക്കഡ് പതിപ്പും പങ്കിടും. 26 bhp കരുത്തും 22.9 Nm torque ഉം സൃഷ്ടിക്കാന്‍ SF 250 -യിലെ 250 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് ശേഷിയുണ്ട്.

നെയ്ക്കഡ് പതിപ്പായി സുസുക്കി ജിക്‌സര്‍ 250 വരുന്നൂ

എയര്‍, ഓയില്‍ കൂളിങ് സംവിധാനങ്ങളുടെ പിന്തുണയും എഞ്ചിന് ലഭിക്കുന്നുണ്ട്. നാലു വാല്‍വുകളുള്ള ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും ഓവര്‍ഹെഡ് ക്യാംഷാഫ്റ്റും എഞ്ചിന്റെ പ്രത്യേകതയാണ്. അടുത്തകാലത്തായി കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്കടക്കം ഇരട്ട ബാരല്‍ എക്‌സ്‌ഹോസറ്റ് ഘടിപ്പിക്കാനാണ് സുസുക്കിയ്ക്ക് താത്പര്യം.

Most Read: രൂപമാറ്റം വരുത്തിയ ബുള്ളറ്റുകളെ പൂട്ടി പൊലീസ്, സൈലൻസറുകൾ അഴിച്ചു മാറ്റി

നെയ്ക്കഡ് പതിപ്പായി സുസുക്കി ജിക്‌സര്‍ 250 വരുന്നൂ

പുതിയ ജിക്‌സര്‍ SF 250 -യിലും ഈ പതിവ് കമ്പനി തെറ്റിച്ചിട്ടില്ല. ഇക്കാരണത്താല്‍ വരാന്‍പോകുന്ന ബൈക്കിലും ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റ് പ്രതീക്ഷിക്കാം. ഇരട്ട ചാനല്‍ എബിഎസ്, ഡിസ്‌ക്ക് ബ്രേക്കുകള്‍, അലോയ് വീലുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍, പൂര്‍ണ്ണ എല്‍സിഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ വിശേഷങ്ങള്‍ ജിക്‌സര്‍ 250 നെയ്ക്കഡ് പതിപ്പിലേക്കും കമ്പനി പകര്‍ത്തും.

Most Read: ഭാരമൊരു പ്രശ്നമേയല്ല, സ്കോർപിയോയെ കെട്ടിവലിച്ച് യമഹ R15 - വീഡിയോ

നെയ്ക്കഡ് പതിപ്പായി സുസുക്കി ജിക്‌സര്‍ 250 വരുന്നൂ

പുതിയ ബൈക്കിന്റെ സസ്‌പെന്‍ഷനില്‍ വലിയ പരിഷ്‌കാരങ്ങള്‍ സംഭവിക്കില്ല. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുകളും തന്നെയാകും ഇടംപിടിക്കുക. കെടിഎം 250 ഡ്യൂക്ക്, യമഹ FZ25 മോഡലുകളുടെ വിപണി മോഹിച്ചാണ് നെയ്ക്കഡ് ജിക്‌സര്‍ 250 -യെ സുസുക്കി അണിയറയില്‍ ഒരുക്കുന്നത്.

Most Read: വില്‍പ്പനയില്‍ ചുവടു പിഴച്ച് ഹോണ്ട, ഏപ്രില്‍ മാസത്തെ കണക്കുകള്‍ ഇങ്ങനെ

നെയ്ക്കഡ് പതിപ്പായി സുസുക്കി ജിക്‌സര്‍ 250 വരുന്നൂ

ഏകദേശം 1.55 ലക്ഷം രൂപയോളം പുതിയ മോഡലിന് വില കരുതുന്നതില്‍ തെറ്റില്ല. ഇന്ത്യയ്ക്ക് പുറമെ രാജ്യാന്തര വിപണികളിലും ജിക്‌സര്‍ 250 നെയ്ക്കഡിനുള്ള സാധ്യത സുസുക്കി തേടും.

Source: IAB

Most Read Articles

Malayalam
English summary
Suzuki Confirms Gixxer 250 Naked Roadster Launch. Read in Malayalam.
Story first published: Tuesday, May 21, 2019, 20:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X