പുത്തന്‍ സുസുക്കി ജിക്‌സര്‍ 250 അടുത്തമാസം

പുത്തന്‍ ജിക്‌സര്‍ 250 -യുമായി സുസുക്കി വിപണിയിലേക്ക്. മെയ് 20 -ന് സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. യമഹ FZ25, കെടിഎം 250 ഡ്യൂക്ക് ബൈക്കുകളുടെ വിപണിയില്‍ കണ്ണുവെച്ചാണ് സുസുക്കി ജിക്‌സര്‍ 250 ഇങ്ങോട്ടു കടന്നുവരിക.

പുത്തന്‍ സുസുക്കി ജിക്‌സര്‍ 250 അടുത്തമാസം

ഇന്ത്യയില്‍ ജിക്‌സര്‍ 155 -ന്റെ വിജയം ജിക്‌സര്‍ 250 -യും ആവര്‍ത്തിക്കുമെന്ന് സുസുക്കി ഉറച്ചുവിശ്വസിക്കുന്നു. ജിക്‌സര്‍ 155 -യ്ക്ക് സമാനമായ ഡിസൈന്‍ ശൈലിയാണ് വരാനിരിക്കുന്ന ജിക്‌സര്‍ 250 -യ്ക്കും. എന്നാല്‍ വര്‍ധിച്ച മസ്‌കുലീന്‍ പ്രതിച്ഛായ പുതിയ ജിക്‌സര്‍ 250 -യെ പ്രാരംഭ ജിക്‌സര്‍ 155 -ല്‍ നിന്നും വേറിട്ടുനിര്‍ത്തും.

പുത്തന്‍ സുസുക്കി ജിക്‌സര്‍ 250 അടുത്തമാസം

പരുവപ്പെടുത്തിയ ഇന്ധനടാങ്കും കൂര്‍ത്ത ഹെഡ്‌ലാമ്പുകളും ജിക്‌സര്‍ 250 -യുടെ സവിശേഷതയാണ്. പൂര്‍ണ്ണ എല്‍ഇഡി യൂണിറ്റായിരിക്കും ഹെഡ്‌ലാമ്പ്. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ബൈക്കിന്റെ മാറ്റുകൂട്ടും. ഇരട്ട പുകക്കുഴലും വിഭജിച്ച ഗ്രാബ് റെയിലുകളും ജിക്‌സര്‍ 250 -യില്‍ പരാമര്‍ശിക്കണം.

Most Read: ബൂസയെ പോപ്‌കോണ്‍ മെഷീനാക്കി മാറ്റി ഒരുടമ — വീഡിയോ

പുത്തന്‍ സുസുക്കി ജിക്‌സര്‍ 250 അടുത്തമാസം

ശ്രേണിയിലെ മത്സരം കണക്കിലെടുത്ത് ബൈക്കിന് ബ്ലുടൂത്ത് കണക്ടിവിറ്റി നല്‍കാനുള്ള ആലോചനയും സുസുക്കിയ്ക്കുണ്ട്. മോഡലിന്റെ എഞ്ചിന്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 25 bhp കരുത്തുത്പാദനമുള്ള 249 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ ജിക്‌സര്‍ 250 -യില്‍ തുടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓയില്‍ കൂളിങ് സംവിധാനമായിരിക്കും ബൈക്കില്‍ ഒരുങ്ങുക.

പുത്തന്‍ സുസുക്കി ജിക്‌സര്‍ 250 അടുത്തമാസം

സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ ആറു സ്പീഡ് ഗിയര്‍ബോക്‌സിന് പ്രതീക്ഷിക്കേണ്ടതില്ല. വില നിയന്ത്രിച്ചു നിര്‍ത്തുന്നതിനായി സ്ലിപ്പര്‍ ക്ലച്ചിനെ ജിക്‌സര്‍ 250 -യില്‍ നിന്നും സുസുക്കി പിന്‍വലിക്കുമെന്നാണ് വിവരം. ഇരു ടയറുകളിലും ഡിസ്‌ക്കുകള്‍ ബ്രേക്കിങ്ങ് നിറവേറ്റും. ഇരട്ട ചാനല്‍ എബിഎസ് യൂണിറ്റ് അടിസ്ഥാന ഫീച്ചറായാണ് മോഡലില്‍ ഒരുങ്ങുക.

പുത്തന്‍ സുസുക്കി ജിക്‌സര്‍ 250 അടുത്തമാസം

ജിക്‌സര്‍ 150 -യുടെ ഷാസി ഉപയോഗിക്കുമെങ്കിലും കൂടുതല്‍ കരുത്താര്‍ന്ന 250 സിസി എഞ്ചിന്‍ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബര്‍ യൂണിറ്റുമാണ് ജിക്‌സര്‍ 250 -യില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക.

Most Read: അഴകും കരുത്തും ഒത്തുചേര്‍ന്നൊരു റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍

പുത്തന്‍ സുസുക്കി ജിക്‌സര്‍ 250 അടുത്തമാസം

ഇന്ത്യന്‍ വിപണിയില്‍ യമഹ FZ25, കെടിഎം 200 ഡ്യൂക്ക്, ടിവിഎസ് അപാച്ചെ RTR 200, ബജാജ് പള്‍സര്‍ NS, RS 200 മോഡലുകളുമായി പുതിയ സുസുക്കി ജിക്‌സര്‍ 250 കൊമ്പുകോര്‍ക്കും.

Most Read Articles

Malayalam
English summary
Suzuki Gixxer 250 India Launch Details. Read in Malayalam.
Story first published: Tuesday, April 30, 2019, 22:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X