2019 സുസുക്കി ജിക്‌സര്‍ 250SF മോട്ടോജിപി പതിപ്പ് വിപണിയില്‍

ജിക്‌സര്‍ 250SF മോട്ടോജിപി പതിപ്പ് വിപണിയില്‍ അവതരിപ്പിച്ച് സുസുക്കി മോട്ടാര്‍സൈക്കിള്‍. സുസുക്കി ജിക്‌സര്‍ SF250 -ന്റെ വിജയത്തിന് പിന്നാലെയാണ് പുതിയ പതിപ്പിനെക്കൂടി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. റേസിങ് ബ്ലൂ നിറത്തിലാണ് മോഡലിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

2019 സുസുക്കി ജിക്‌സര്‍ 250SF മോട്ടോജിപി പതിപ്പ് വിപണിയില്‍

1.71 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറു വില. യുവാക്കളെ ലക്ഷ്യമിട്ടാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബൈക്കിലെ ഓരോ ഘടകങ്ങളും, ലൈനുകളും, ഡിസൈനും റേസിങ് മോഡലിനെ വ്യക്തമാക്കുന്നതെന്ന് കമ്പനി പറഞ്ഞു.

2019 സുസുക്കി ജിക്‌സര്‍ 250SF മോട്ടോജിപി പതിപ്പ് വിപണിയില്‍

ജിക്‌സര്‍ SF250 -ന്റെ വിജയത്തിന് പിന്നാലെ ജിക്‌സര്‍ 250SF മോട്ടോജിപി പതിപ്പ് വിപണിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ദേവാഷിഷ് ഹണ്ട (വൈസ് പ്രസിഡന്റ്, സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) പറഞ്ഞു. റേസിങിനോട് കമ്പനി കാണിക്കുന്ന അഭിനിവേശത്തിന്റെ കൂടി ഉദാഹരണമാണ് പുതിയ ബൈക്കെന്നും അദ്ദേഹം പറഞ്ഞു.

2019 സുസുക്കി ജിക്‌സര്‍ 250SF മോട്ടോജിപി പതിപ്പ് വിപണിയില്‍

സ്‌പോര്‍ടി ഡിസൈനും, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉയര്‍ന്ന ഇന്ധനശേഷിയുള്ള എഞ്ചിന്‍ കരുത്തും വാഹനത്തിന്റെ റേസിങ് സ്വഭാവം കൂടുതല്‍ മെച്ചപ്പെടുത്തും. ജിക്‌സര്‍ ബ്രാന്‍ഡിന്റെ മറ്റ് പതിപ്പുകള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ആവേശം പുതിയ പതിപ്പിന് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

2019 സുസുക്കി ജിക്‌സര്‍ 250SF മോട്ടോജിപി പതിപ്പ് വിപണിയില്‍

ജിക്‌സര്‍ SF250 -ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എഞ്ചിന്‍ തന്നെയാണ് പുതിയ പതിപ്പിലും നല്‍കിയിരിക്കുന്നത്. 249 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 9,000 rpm -ല്‍ 26 bhp പവറും 7,500 rpm -ല്‍ 22.6 Nm torque ഉം ഏകുന്നതാണ് എഞ്ചിന്‍.

2019 സുസുക്കി ജിക്‌സര്‍ 250SF മോട്ടോജിപി പതിപ്പ് വിപണിയില്‍

ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. എഞ്ചിന്‍ വേഗത്തില്‍ തണുപ്പിക്കുന്ന സുസുക്കി ഓയില്‍ കൂളിങ് സംവിധാനവും വാഹനത്തില്‍ ലഭ്യമാണ്. 38.5 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. 12 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

Mosr Read:ആറ് എയര്‍ബാഗ് സുരക്ഷയുള്ള വില കുറഞ്ഞ 10 കാറുകള്‍

2019 സുസുക്കി ജിക്‌സര്‍ 250SF മോട്ടോജിപി പതിപ്പ് വിപണിയില്‍

ജിക്‌സര്‍ SF250 -ലാണ് കൂളിംങ് ടെക്‌നോളജി സംവിധാനം സുസുക്കി അവതരിപ്പിക്കുന്നത്. ഈ സംവിധാനം എഞ്ചിനെ ഭാരം കുറഞ്ഞതും, കൂടുതല്‍ ഉയര്‍ന്ന പെര്‍ഫോമെന്‍സ് കാഴ്ചവെയ്ക്കാനും സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Most Read:വിപണിയിലെത്തും മുമ്പ് കിയ കാര്‍ണിവല്‍ പരീക്ഷണയോട്ടം; ചിത്രം പുറത്ത്

2019 സുസുക്കി ജിക്‌സര്‍ 250SF മോട്ടോജിപി പതിപ്പ് വിപണിയില്‍

സ്‌പോര്‍ടി മുഖഭാവം, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയ്ല്‍ലാമ്പുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമന്റ് ക്ലസ്റ്റര്‍, എന്നിവയെല്ലാം പുതിയ പതിപ്പിലെയും സവിശേഷതകളാണ്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ക്കൊപ്പം, ഇരു ടയറുകളും ട്യുബ്‌ലെസ് കൂടിയാണ്.

Most Read:പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു

2019 സുസുക്കി ജിക്‌സര്‍ 250SF മോട്ടോജിപി പതിപ്പ് വിപണിയില്‍

സുരക്ഷയ്ക്കായി ഇരട്ട ചാനല്‍ എബിഎസും സുസുക്കി ഉറപ്പുവരുത്തുന്നുണ്ട്. അടുത്തിടെയാണ് സുസുക്കി 250 സിസി ജിക്‌സറുമായി വിപണിയില്‍ എത്തിയത്. പൂര്‍ണ്ണ ഫെയേര്‍ഡ് ബൈക്കായി വിപണിയില്‍ എത്തിയ ജിക്‌സര്‍ 250 -ന് യമഹ ഫേസര്‍ 25, ഹോണ്ട CBR250R എന്നിവരായിരുന്നു വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Suzuki Gixxer SF 250 MotoGP edition launched in India. More read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X