ഹയബൂസയെ ഉടമയ്ക്ക് കൈമാറും മുമ്പ് — 'അണ്‍ബോക്‌സ്' ചെയ്യുന്നത് ഇങ്ങനെ

ലോകത്തില്‍ ഏറ്റവും കരുത്തനായ സൂപ്പര്‍ബൈക്കുകളില്‍ ഒന്നാണ് സുസുക്കി ഹയബൂസ. GSX1300R എന്നും അറിയപ്പെടുന്ന ഹയബൂസ, 1999 -ലാണ് പുറത്തിറങ്ങിയത്. വിപണിയിലെത്തി ദിവസങ്ങള്‍ കഴിയും മുമ്പേ ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പര്‍ബൈക്ക് എന്ന പ്രശസ്തിയാര്‍ജിക്കാന്‍ ഹയബൂസയ്ക്ക് കഴിഞ്ഞു.

ഹയബൂസയെ ഉടമയ്ക്ക് കൈമാറും മുമ്പ് — 'അണ്‍ബോക്‌സ്' ചെയ്യുന്നത് ഇങ്ങനെ

13.74 ലക്ഷം രൂപയാണ് സുസുക്കി ഹയബൂസയ്ക്ക് ഇന്ത്യയില്‍ വില. മറ്റു സൂപ്പര്‍ബൈക്കുകളെയപേക്ഷിച്ച് വില കുറവ്. ബൈക്കിന്റെ വിശേഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഡെലിവറിയും.

ഹയബൂസയെ ഉടമയ്ക്ക് കൈമാറും മുമ്പ് — 'അണ്‍ബോക്‌സ്' ചെയ്യുന്നത് ഇങ്ങനെ

ഹയബൂസയുടെ ഡെലിവറി സംബന്ധമായ വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്. ബൈക്ക് ഡീലര്‍ഷിപ്പിലെത്തുന്നതും ഉപഭോക്താവിന് കൈമാറും മുമ്പ് അണ്‍ബോക്‌സ് ചെയ്യുന്നതുമാണ് വീഡിയോയില്‍. താരതമ്യേന വലിയ ബൈക്കായത് കൊണ്ട് തന്നെ ഒരു പ്രത്യേക ബോക്‌സിലാണ് ഹയബൂസ ഡീലര്‍ഷിപ്പിലെത്തിയത്.

Most Read:വലിയ സെഡാനുകളുടെ ലോകത്ത് ഹോണ്ട സിവിക് - റിവ്യു

ഹയബൂസയെ ഉടമയ്ക്ക് കൈമാറും മുമ്പ് — 'അണ്‍ബോക്‌സ്' ചെയ്യുന്നത് ഇങ്ങനെ

നേര്‍ത്ത പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച ബോക്‌സിനുള്ളില്‍ ലോഹാവൃതമായ ഫ്രേമിനുള്ളിലാണ് ഹയബൂസ നിലയുറപ്പിച്ചിരുന്നത്. ഹയബൂസയുള്ള ഈ ബോക്‌സ് ഒരു ട്രക്കിലാണ് ഡീലര്‍ഷിപ്പിലേക്കെത്തിയത്.

ഹയബൂസയെ ഉടമയ്ക്ക് കൈമാറും മുമ്പ് — 'അണ്‍ബോക്‌സ്' ചെയ്യുന്നത് ഇങ്ങനെ

ജീവനക്കാര്‍ ബൈക്ക് അണ്‍ബോക്‌സ് ചെയ്യുമ്പോള്‍ മറ്റു കേടുപാടകള്‍ ഒന്നും തന്നെ വരാതിരിക്കാന്‍ വേണ്ടിയാണ് മൂന്ന് ആവരണങ്ങള്‍ക്കുള്ളില്‍ ബൈക്കിനെ നിലയുറപ്പിച്ചിരിക്കുന്നത്. ആദ്യം പ്ലാസ്റ്റിക്ക് ഷീറ്റ് മാറ്റുന്നു, പിന്നീട് ലോഹാവൃതമായ ചട്ട അഴിച്ചെടുക്കുന്നു, ഏറ്റവും അവസാനം ഫോം ഷീറ്റ് കവര്‍ കൂടി മാറ്റുന്നതോടെ ബൂസ പുറത്തെത്തുകയായി.

ഹയബൂസയെ ഉടമയ്ക്ക് കൈമാറും മുമ്പ് — 'അണ്‍ബോക്‌സ്' ചെയ്യുന്നത് ഇങ്ങനെ

അവസാന ഡെലിവറിയ്ക്ക് മുമ്പായി ബൈക്ക് വാഷ് ചെയ്യുകയാണ് അടുത്ത നടപടി. ആവശ്യമെങ്കില്‍ ബോഡി പാനലുകളിലെല്ലാം ഷൈന്‍ കോട്ടിംഗ് ചെയ്യുന്നത് ഉപഭോക്താവിന് കൈമാറുന്ന വേളയില്‍ ബൈക്കിന് കുറച്ചധികം തിളക്കം തോന്നിക്കാന്‍ കാരണമാവും.

ഹയബൂസയെ ഉടമയ്ക്ക് കൈമാറും മുമ്പ് — 'അണ്‍ബോക്‌സ്' ചെയ്യുന്നത് ഇങ്ങനെ

വാഹനപ്രേമികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ഒരുപാട് ആരാധകര്‍ ഹയബൂസയ്ക്കുണ്ട്. 'ധൂം' എന്ന ബോളിവുഡ് സിനിമയില്‍ ഉപയോഗിച്ചത് കൊണ്ട് ബൂസയ്ക്ക് ധൂം ബൈക്കെന്നും വിളിപ്പേരുണ്ട്. ഹയബൂസയുടെ മികച്ച വില്‍പ്പനയും ജനപ്രീതിയും കാരണം 2017 -ൽ സുസുക്കിയ്ക്ക് ആദ്യമായി അവരുടെ സൂപ്പര്‍ബൈക്കിനെ ഇന്തയില്‍ വച്ച് അസംബ്ള്‍ ചെയ്യേണ്ടി വന്നു.

Most Read:കൂറ്റന്‍ തൂണിന് അടിയില്‍പ്പെട്ട് നെക്‌സോണ്‍, ടാറ്റയ്ക്ക് സ്തുതി പറഞ്ഞ് വാഹന പ്രേമികള്‍

ഹയബൂസയെ ഉടമയ്ക്ക് കൈമാറും മുമ്പ് — 'അണ്‍ബോക്‌സ്' ചെയ്യുന്നത് ഇങ്ങനെ

യമഹ R1, ഡ്യുക്കാട്ടി പാനിഗാലെ എന്നീ സൂപ്പര്‍ബൈക്കുകളെക്കാളും വില കുറവാണ് സുസുക്കി ഹയബൂസ. 1,340 സിസി ഇന്‍ ലൈന്‍ നാല് സിലിണ്ടര്‍ എഞ്ചിനാണ് ഹയബൂസയിലുള്ളത്. ഇത് 9,500 rpm -ല്‍ 197 bhp കരുത്തും 7,200 rpm -ല്‍ 155 Nm torque ഉം പരമാവധി സൃഷ്ടിക്കും.

അടുത്തിടെയാണ് യൂറോപ്പില്‍ ഹയബൂസയുടെ വില്‍പ്പന കമ്പനി നിര്‍ത്തിയത്. യൂറോപ്പില്‍ നിലവില്‍ വരാന്‍ പോവുന്ന മലനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ (യൂറോ 4) ബൈക്ക് പാലിക്കുന്നില്ല എന്നതിനാലാണ് കമ്പനി യൂറോപ്പില്‍ ബൂസയെ നിര്‍ത്തുന്നത്.

Source: Dino's Vault

Most Read Articles

Malayalam
കൂടുതല്‍... #സുസുക്കി #suzuki
English summary
suzuki hayabusa superbike unboxing video before handover to customer: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X