സെപ്റ്റംബറിലെ വിൽപ്പനയിലും നേട്ടമുണ്ടാക്കി സുസുക്കി

വാഹന വിപണിയെ ബാധിച്ചിരിക്കുന്ന മാന്ദ്യം ഇരുചക്രവാഹന വ്യവസായത്തിലും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. എന്നാൽ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമായി വിൽപ്പനയിൽ വർധനവുണ്ടായ ഒരേയൊരു ഇരുചക്ര വാഹന നിർമ്മാതാക്കളാണ് സുസുക്കി മോട്ടോർസൈക്കിൾസ്.

സെപ്റ്റംബറിലെ വിൽപ്പനയിലും നേട്ടമുണ്ടാക്കി സുസുക്കി

സെപ്റ്റംബർ മാസത്തെ വിൽപ്പനയിൽ 0.38 ശതമാനം വളർച്ചയാണ് ജാപ്പനീസ് നിർമ്മാതാക്കൾ കൈവരിച്ചിരിക്കുന്നത്. നാമമാത്രമായ വർധനവാണെങ്കിലും വിപണിയിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ സുസുക്കി നേടിയെടുത്തത് മികച്ച നേട്ടമാണ്.

സെപ്റ്റംബറിലെ വിൽപ്പനയിലും നേട്ടമുണ്ടാക്കി സുസുക്കി

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിറ്റഴിച്ച 63,133 യൂണിറ്റുകളെ അപേക്ഷിച്ച് 2019 സെപ്റ്റംബറിൽ 63,376 യൂണിറ്റുകളുടെ വിൽപ്പനയാണ് കമ്പനിയ്ക്ക് നേടാൻ സാധിച്ചത്. 1.63 ശതമാനം വളർച്ചയാണ് ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഇത്തവണ സുസുക്കിക്ക് നേടാനായത്.

സെപ്റ്റംബറിലെ വിൽപ്പനയിലും നേട്ടമുണ്ടാക്കി സുസുക്കി

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സുസുക്കിയുടെ ഇരുചക്രവാഹനം ആക്സസ് ആണ്. 6.88 ശതമാനം വളർച്ചയാണ് 125 സിസി വിഭാഗത്തിൽ വിപണിയിലെത്തുന്ന സ്കൂട്ടറിന്റെ വിൽപ്പനയിൽ രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വർഷത്തെ 46,931 യൂണിറ്റുകളിൽ നിന്ന് 50,162 യൂണിറ്റായി ഇത്തവണ വർധിച്ചു. എന്നാൽ ഓഗസ്റ്റ് മാസത്തെ വിൽപ്പനയെ അപേക്ഷിച്ച് ആക്സസിന്റെ വിൽപ്പന 2.59 ശതമാനമായി ഇടിഞ്ഞു.

സെപ്റ്റംബറിലെ വിൽപ്പനയിലും നേട്ടമുണ്ടാക്കി സുസുക്കി

ഉത്സവ സീസണിന്റെ ആരംഭം വാഹനങ്ങളുടെ വിൽപ്പനയെ സഹായിച്ചേക്കും. സ്കൂട്ടർ വിഭാഗത്തിലെ ഏറ്റവും ജനപ്രിയമായതും വിൽപ്പന നടക്കുന്നതുമായ ഹോണ്ട ആക്ടീവയെ നേരിടാൻ ആക്സിന്റെ സ്പെഷ്യൽ എഡിഷൻ മോഡലിനെ കമ്പനി വിപണിയിലെത്തിച്ചിരുന്നു. നിരവധി കോസ്മെറ്റിക് പരിഷ്ക്കരണങ്ങളും അധിക സവിശേഷതകളും പുതിയ മെറ്റാലിക് മാറ്റ് ബോർഡാക്സ് കളറും സ്പെഷ്യൽ എഡിഷനിൽ ആക്സസ് വാഗ്ദാനം ചെയ്യുന്നു.

സെപ്റ്റംബറിലെ വിൽപ്പനയിലും നേട്ടമുണ്ടാക്കി സുസുക്കി

സുസുക്കിയിൽ നിന്നും ഏറ്റവും കൂടുതൽ വിൽപ്പന ലഭിക്കുന്ന രണ്ടാമത്തെ മോഡലാണ് ബർഗ്മാൻ സ്ട്രീറ്റ്. കഴിഞ്ഞ മാസം 8,191 യൂണിറ്റ് വിൽപ്പനയാണ് ഈ മോഡലിന് നേടാനായത്. 2019 ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 21.64 ശതമാനം വളർച്ചയാണ് ബർഗ്മാൻ സ്ട്രീറ്റ് കൈവരിച്ചത്.

സെപ്റ്റംബറിലെ വിൽപ്പനയിലും നേട്ടമുണ്ടാക്കി സുസുക്കി

എന്നാൽ 2018 സെപ്റ്റംബർ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 14.66 ശതമാനം ഇടിവാണ് സ്കൂട്ടറിന്റെ വിൽപ്പനയിൽ രേഖപ്പെടുത്തിയത്.

Most Read: ബിഎസ്-VI സുസുക്കി ജിക്സർ 250, SF 250 മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

സെപ്റ്റംബറിലെ വിൽപ്പനയിലും നേട്ടമുണ്ടാക്കി സുസുക്കി

2018 ജൂലൈയിൽ ആരംഭിച്ച ബർഗ്മാൻ ഇതിനകം ഒരു ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടു. ആദ്യ വാർഷികം ആഘോഷിക്കുന്നതിനായി, ഈ വർഷം ആദ്യം സുസുക്കി ഒരു പുതിയ മാറ്റ് ബ്ലാക്ക് കളർ ഓപ്ഷൻ സ്കൂട്ടറിൽ അവതരിപ്പിച്ചിരുന്നു. മാറ്റ് ബ്ലാക്ക് പതിപ്പ് മികച്ച രൂപം നൽകുകയും സ്കൂട്ടറിന്റെ സ്‌പോർട്ടി പ്രൊഫൈൽ വർധിപ്പിക്കുകയും ചെയ്യുന്നു.

Most Read: പത്ത് ദിവസത്തിനുള്ളിൽ 41 യൂണിറ്റ് വിൽപ്പനയുമായി കെടിഎം 790 ഡ്യൂക്ക്

സെപ്റ്റംബറിലെ വിൽപ്പനയിലും നേട്ടമുണ്ടാക്കി സുസുക്കി

2019 സെപ്റ്റംബറിൽ 4,526 യൂണിറ്റ് വിൽപ്പനയുമായി ജിക്സർ 155 മൂന്നാം സ്ഥാനത്തെത്തി. 2019 ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് വിൽപ്പനിയിൽ 25.30 ശതമാനം ഉയർച്ച കൈവരിക്കാനും മോട്ടോർസൈക്കിളിനായി.

Most Read: ജാവ വാർഷിക പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വീഡിയോ

സെപ്റ്റംബറിലെ വിൽപ്പനയിലും നേട്ടമുണ്ടാക്കി സുസുക്കി

സ്റ്റൈലിംഗ് നവീകരണങ്ങൾ, പുതിയ ഫീച്ചറുകളുടെ ശ്രേണി, മെച്ചപ്പെട്ട പ്രകടനം എന്നിവയുമായാണ് ബൈക്ക് വിപണിയിലെത്തിയത്.

സെപ്റ്റംബറിലെ വിൽപ്പനയിലും നേട്ടമുണ്ടാക്കി സുസുക്കി

ഏറ്റവും കൂടുതൽ വിൽപ്പന കൈവരിച്ച മോഡലിൽ നാലാം സ്ഥാനത്തെത്തിയത് ജിക്സർ 250 ആണ്. എങ്കിലും വേണ്ടത്ര വിൽപ്പന സ്വന്തമാക്കാൻ മോട്ടോർസൈക്കിളിന് സാധിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. 2019 ഓഗസ്റ്റിൽ വിറ്റഴിച്ച 284 യൂണിറ്റിൽ നിന്ന് സെപ്റ്റംബറിൽ 372 യൂണിറ്റായി ഉയർന്നു.

സെപ്റ്റംബറിലെ വിൽപ്പനയിലും നേട്ടമുണ്ടാക്കി സുസുക്കി

മറ്റെല്ലാ സുസുക്കി മോട്ടോർസൈക്കിളുകളുടെയും വിൽപ്പനയിൽ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇൻട്രൂഡർ, ഹയാബൂസ, GSX s750 എന്നിവ യഥാക്രമം -47.06%, -20.00, -87.50% ഇടിവ് സൂചിപ്പിക്കുന്നു. സെപ്റ്റംബറിൽ ഒരു യൂണിറ്റ് പോലും വിൽപ്പന നടത്താത്ത മോഡലുകളായി ലെറ്റ്സ്, ഹയാത്തെ, GSX R 1000 എന്നിവ മാറി. ഓഗസ്റ്റിലും ഇവയുടെ വിൽപ്പന നടന്നിരുന്നില്ല.

Most Read Articles

Malayalam
English summary
Suzuki Sep 2019 sales Report. Read more Malayalam
Story first published: Saturday, October 26, 2019, 16:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X