ഇന്‍ട്രൂഡര്‍ 150 പിന്‍വലിക്കാനൊരുങ്ങി സുസുക്കി

2017 നവംബര്‍ മാസത്തിലാണ് ഇന്‍ട്രൂഡര്‍ 150 -നെ ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ബജാജ് അവഞ്ചര്‍ വാഴുന്ന ശ്രേണിയിലേക്കായിരുന്നു ഇന്‍ട്രൂഡര്‍ 150 -ന്റെ കടന്നുവരവ്.

ഇന്‍ട്രൂഡര്‍ 150 പിന്‍വലിക്കാനൊരുങ്ങി സുസുക്കി

തുടക്കം മുതല്‍ വിപണിയില്‍ ഒരു സമ്മിശ്ര പ്രതികരണമാണ് വാഹനത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ആറുമാസത്തെ ബൈക്കിന്റെ വില്‍പ്പന പിന്നോട്ടെന്നാണ് സൂചനകള്‍. ഇതാണ് ഇപ്പോള്‍ ബൈക്കിന്റെ നിലനില്‍പ്പിനെ തുലാസില്‍ നിര്‍ത്തുന്നതും.

ഇന്‍ട്രൂഡര്‍ 150 പിന്‍വലിക്കാനൊരുങ്ങി സുസുക്കി

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബൈക്കിനെ കമ്പനി വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്നാണ് അഭ്യൂഹം. കഴിഞ്ഞ മൂന്നു മാസത്തെ വില്‍പ്പന പരിശോധിക്കുകയാണെങ്കില്‍, 2019 ഓഗസ്റ്റ് മാസത്തില്‍ 74 യൂണിറ്റുകളുടെ വില്‍പ്പന മാത്രമാണ് നടന്നിരിക്കുന്നത്.

ഇന്‍ട്രൂഡര്‍ 150 പിന്‍വലിക്കാനൊരുങ്ങി സുസുക്കി

അതേസമയം 2018 ഓഗസ്റ്റ് മാസത്തില്‍ 903 യൂണിറ്റുകളുടെ വില്‍പ്പന ബൈക്കിന് ലഭിച്ചിരുന്നു. 2019 സെപതംബര്‍ മാസത്തില്‍ 108 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബൈക്കിന് ലഭിച്ചത്. എന്നാല്‍ പോയ വര്‍ഷം ഇതേ മാസത്തില്‍ 954 യൂണിറ്റുകളുടെ വില്‍പ്പന വാഹനത്തിന് ലഭിച്ചിരുന്നു.

ഇന്‍ട്രൂഡര്‍ 150 പിന്‍വലിക്കാനൊരുങ്ങി സുസുക്കി

2019 ഒക്ടോബര്‍ മാസത്തെ ബൈക്കിന്റെ വില്‍പ്പനയാണ് ഏറ്റവും താഴന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 17 യൂണിറ്റുകളുടെ വില്‍പ്പന മാത്രമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ 2018 ഒക്ടോബറില്‍ 926 യൂണിറ്റുകളാണ് നിരത്തില്‍ എത്തിയത്.

ഇന്‍ട്രൂഡര്‍ 150 പിന്‍വലിക്കാനൊരുങ്ങി സുസുക്കി

2020 ഏപ്രിൽ ഒന്നു മുതല്‍ ബിഎസ് VI നിര്‍ബന്ധമാകും. ബിഎസ് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതോടെ ബൈക്കിന്റെ വിലയില്‍ വര്‍ധനവ് ഉണ്ടാകും. ഇതും വില്‍പ്പനയില്‍ ഇടിവ് ഉണ്ടാക്കുക തന്നെ ചെയ്യും. ഇതോടെയാണ് വില്‍പ്പന അവസാനിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്.

ഇന്‍ട്രൂഡര്‍ 150 പിന്‍വലിക്കാനൊരുങ്ങി സുസുക്കി

എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ എത്തിയിട്ടില്ല. കഴിഞ്ഞ രണ്ട വര്‍ഷത്തിനിടെ ബൈക്കില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി നല്‍കിയിട്ടും ഇല്ല. എക്സ്റ്റന്‍ഷനുകളോടെയുള്ള ഫ്ളോയിംഗ് ഫ്യൂവല്‍ ടാങ്ക് ഇന്‍ട്രൂഡര്‍ 150 യുടെ പ്രധാന ഡിസൈന്‍ വിശേഷമാണ്.

Most Read: വെസ്പ, അപ്രീലിയ ബിഎസ് VI മോഡലുകള്‍ അടുത്തമാസം; വിലയില്‍ വര്‍ധനവ്

ഇന്‍ട്രൂഡര്‍ 150 പിന്‍വലിക്കാനൊരുങ്ങി സുസുക്കി

ഇന്‍ട്രൂഡര്‍ M1800R ല്‍ നിന്നും കടമെടുത്ത സിഗ്‌നേച്ചര്‍ ഇന്‍ട്രൂഡര്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പാണ് ബജറ്റ് ക്രൂയിസറില്‍ ഒരുങ്ങിയിട്ടുള്ളത്. ടാങ്കില്‍ നല്‍കിയിട്ടുള്ള ഇന്‍ട്രൂഡര്‍ ബാഡ്ജിംഗ്, മോട്ടോര്‍സൈക്കിളിന്റെ പ്രീമിയം ലുക്കിന് കരുത്ത് പകരുന്നതാണ്.

Most Read: ആദ്യ ടാറ്റ ആൾട്രോസ് നിർമ്മാണശാലയിൽ നിന്ന് പുറത്തിറങ്ങി

ഇന്‍ട്രൂഡര്‍ 150 പിന്‍വലിക്കാനൊരുങ്ങി സുസുക്കി

എഞ്ചിന്‍ കൗളും, ബ്ലാക് ഫിനിഷ് നേടിയ സൈഡ് പാനലുകളും ഇന്‍ട്രൂഡര്‍ 150 -യുടെ ഡിസൈനില്‍ ശ്രദ്ധേയം. ഇതിന് പുറമെ ജിക്സര്‍ നിരയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട സിംഗിള്‍ പീസ് വൈഡ് ഹാന്‍ഡില്‍ബാറും, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും സുസൂക്കി ഇന്‍ട്രൂഡര്‍ 150 -യില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്.

Most Read: ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

ഇന്‍ട്രൂഡര്‍ 150 പിന്‍വലിക്കാനൊരുങ്ങി സുസുക്കി

ബക്കറ്റ്-സ്റ്റൈല്‍ റൈഡര്‍ സീറ്റാണ് ഇന്‍ട്രൂഡര്‍ 150 -യില്‍ ഒരുങ്ങുന്നത്. ജിക്സര്‍ നിരയില്‍ നിന്നും കടമെടുത്ത ഡ്യൂവല്‍ പോര്‍ട്ട് ക്രോം എക്സ്ഹോസ്റ്റാണ് മോഡലില്‍ ഇടംപിടിച്ചിരിക്കുന്നത്. വലിയ ഫ്ളോയിംഗ് കൗളാണ് റിയര്‍ എന്‍ഡിലെ ഡിസൈന്‍ ഹൈലൈറ്റ്. ജിക്സര്‍ SF -ന് സമാനമായി സിംഗിള്‍ ചാനല്‍ എബിഎസിനൊപ്പമാണ് ഇന്‍ട്രൂഡര്‍ 150 വിപണിയില്‍ എത്തിയിരിക്കുന്നത്.

ഇന്‍ട്രൂഡര്‍ 150 പിന്‍വലിക്കാനൊരുങ്ങി സുസുക്കി

ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് എന്‍ഡില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും, റിയര്‍ എന്‍ഡില്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍ സെറ്റപ്പുമാണ് ഇടംപിടിച്ചിരിക്കുന്നത്. 154.9 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. 14.6 bhp കരുത്തും 14 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.

Most Read Articles

Malayalam
English summary
Suzuki set to discontinue the Intruder 150. Read more in Malayalam.
Story first published: Thursday, November 28, 2019, 19:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X