ബര്‍ഗ്മാന്‍ 180-യുമായി സുസുക്കി എത്തുന്നു

ബര്‍ഗ്മാന്‍ ശ്രേണിയിലേക്ക് 180 സിസി സ്‌കൂട്ടറുമായി സുസുക്കി എത്തുന്നു. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ പുതിയ സ്‌കൂട്ടറിനെ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

ബര്‍ഗ്മാന്‍ 180-യുമായി സുസുക്കി എത്തുന്നു

പുതിയ ബര്‍ഗ്മാന്‍ 180 ന്റെ എഞ്ചിന്‍ ഡിസ്‌പ്ലേസ്‌മെന്റ് 175 സിസി മുതല്‍ 180 സിസി വരെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്പിലും യുകെയിലും പ്രചാരത്തിലുള്ള സുസുക്കി ബര്‍ഗ്മാനില്‍ നിന്നുള്ള എഞ്ചിനാകും പുതിയ സ്‌കൂട്ടറില്‍ കമ്പനി വാഗ്ദാനം ചെയ്യുക. നിലവില്‍ 200 സിസി SOHC ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിലുള്ളത്. ഇത് 18 bhp കരുത്തില്‍ 16.8 Nm torque സൃഷ്ടിക്കും.

ബര്‍ഗ്മാന്‍ 180-യുമായി സുസുക്കി എത്തുന്നു

മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്ക് സസ്‌പെന്‍ഷനുകളും പിന്നില്‍ ഇരട്ട ഷോക്ക് സസ്‌പെന്‍ഷനുകളുമായിരിക്കും ഉള്‍പ്പെടുത്തുക. സുരക്ഷക്കായി എബിഎസ് നല്‍കുന്നതിലൂടെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും സ്‌കൂട്ടറില്‍ വാഗ്ദാനം ചെയ്യും. ഇന്ത്യന്‍ വിപണിയിലുള്ള സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍ നിന്നുള്ള ബോഡി സ്‌റ്റൈലിംഗായിരിക്കും പുതിയ 180 സിസി സ്‌കൂട്ടറിലും ഉണ്ടാവുക.

ബര്‍ഗ്മാന്‍ 180-യുമായി സുസുക്കി എത്തുന്നു

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഓള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവ പോലുള്‌ല ഫീച്ചറുകളും സ്‌കൂട്ടറിലുണ്ടാകും. കൂടാതെ യൂറോപ്യന്‍ ബര്‍ഗ്മാനില്‍ നിന്നുള്ള ഉയരം കൂടിയ വിന്‍ഡ്‌സ്‌ക്രീനും ഉള്‍പ്പെടുത്തും.

ബര്‍ഗ്മാന്‍ 180-യുമായി സുസുക്കി എത്തുന്നു

ബര്‍ഗ്മാന്‍ 200 ലെ 41 യൂണിറ്റ് അണ്ടര്‍ സീറ്റ് സ്‌റ്റോറേജും സുസുക്കി വാഗ്ദാനം ചെയ്യും. ഇന്ധനക്ഷമതക്കായി സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സംവിധാനവും കമ്പനി പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.

ബര്‍ഗ്മാന്‍ 180-യുമായി സുസുക്കി എത്തുന്നു

സ്‌കൂട്ടറിനെ കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും സുസുക്കിയുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും സുസുക്കിയുടെ 180 സിസി സ്‌കൂട്ടറിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ബര്‍ഗ്മാന്‍ സ്ട്രീറ്റിന് ഇന്ത്യയില്‍ ലഭിക്കുന്ന ജനപ്രീതി കണക്കിലെടുത്താണ് പുതിയ 180 സിസി പ്രീമിയം സ്‌കൂട്ടര്‍ ശ്രേണിയിലേക്ക് ചുവടുവെക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്.

ബര്‍ഗ്മാന്‍ 180-യുമായി സുസുക്കി എത്തുന്നു

ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട PCX, യമഹ NMax എന്നീ പ്രീമിയം സ്‌കൂട്ടറുകളുമായാണ് പുതിയ ബര്‍ഗ്മാന്‍ 180 യുടെ മത്സരം. 125 സിസി സ്‌കൂട്ടര്‍ വിഭാഗത്തില്‍ പ്രത്യേക സ്ഥാനം പിടിക്കാന്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് സാധിച്ചിട്ടുണ്ട്. ബിഗ് സ്‌കൂട്ടറെന്ന പൈതൃകവും വിലയ്‌ക്കൊത്ത മൂല്യവുമാണ് ബര്‍ഗ്മാന്‍ 125 നെ സ്‌കൂട്ടര്‍ പ്രേമികളിലേക്ക് അടുപ്പിക്കുന്നത്.

Most Read: റോയല്‍ എന്‍ഫീല്‍ഡ് 650 ട്വിന്നിന്റെ ബിഎസ്-VI പതിപ്പ് ഉടന്‍ എത്തും

ബര്‍ഗ്മാന്‍ 180-യുമായി സുസുക്കി എത്തുന്നു

സ്‌കൂട്ടറിന് ലഭിക്കുന്ന മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം വാഹനത്തിന്റെ മാറ്റ് ബ്ലാക്ക് പതിപ്പിനെയും സുസുക്കി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

Most Read: മുഖം മിനുക്കി സ്‌റ്റൈലിഷ് അലോയികളുമായി പുതിയ സുസുക്കി ആക്‌സസ് 125

ബര്‍ഗ്മാന്‍ 180-യുമായി സുസുക്കി എത്തുന്നു

നിലവില്‍ സ്‌കൂട്ടര്‍ ശ്രേണിയില്‍ സുസുക്കിയുടെ സ്‌കൂട്ടറുകളും മുന്നിട്ടു നില്‍ക്കുന്നുണ്ട്. സുസുക്കി ആക്‌സസ് 125, ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 എന്നിവയെല്ലാം സ്‌കൂട്ടര്‍ വിഭാഗത്തില്‍ കമ്പനിയുടെ തുറുപ്പ്ചീട്ടുകളാണ്.

Most Read: മാരുതി ജിപ്‌സിക്ക് പകരക്കാരനായി ജിംനി എത്തുന്നു

ബര്‍ഗ്മാന്‍ 180-യുമായി സുസുക്കി എത്തുന്നു

കൂടാതെ സുസുക്കി ജിക്‌സര്‍ SF 250- യുടെ വിജയത്തിന് പിന്നാലെ ബൈക്കിന്റെ മോട്ടോ ജിപി പതിപ്പിനെയും സുസുക്കി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ജിക്‌സര്‍ SF250-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എഞ്ചിന്‍ തന്നെയാണ് പുതിയ പതിപ്പിലും നല്‍കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Suzuki working on a new Suzuki Burgman 180 . Read more Malayalam
Story first published: Tuesday, August 13, 2019, 17:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X