80,000 രൂപ വിലക്കിഴിവില്‍ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650

80,000 രൂപ വിലക്കിഴിവ്. ആദ്യ 250 ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയില്‍ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ T650 മോഡല്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ് മോട്ടോറോയാലെ കൈനറ്റിക്. ഇതോടെ 7.3 ലക്ഷം രൂപ വിലയുള്ള ബൈക്ക് ആറരലക്ഷം രൂപയ്ക്ക് വിപണിയില്‍ എത്തും. 2019 മാര്‍ച്ച് 31 വരെ മാത്രമെ ഈ ഓഫര്‍ ലഭ്യമാവുകയുള്ളൂ.

80,000 രൂപ വിലക്കിഴിവില്‍ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650

സൂപ്പര്‍ഡ്യൂവല്‍ മോഡലിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് T650. അതേസമയം പ്രാരംഭ സൂപ്പര്‍ഡ്യൂവല്‍ 650 വകഭേദം 6.8 ലക്ഷം രൂപയ്ക്ക് തന്നെ വിപണിയില്‍ തുടരുന്നു. വിലകുറച്ചെങ്കിലും ആക്‌സസറികളില്‍ കമ്പനി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.

80,000 രൂപ വിലക്കിഴിവില്‍ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650

സെന്റര്‍ സ്റ്റാന്‍ഡ് കിറ്റ്, ഫോഗ്‌ലാമ്പുകള്‍, ക്രാഷ് ഗാര്‍ഡുകള്‍, നക്കിള്‍ ഗാര്‍ഡുകള്‍ തുടങ്ങിയ ആക്‌സസറികളുടെ നീണ്ടനിരയുണ്ട് ബൈക്കില്‍. സൂപ്പര്‍ഡ്യൂവല്‍ 650, 650T വകഭേദങ്ങളില്‍ 600 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് തുടിക്കുന്നത്. ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്.

80,000 രൂപ വിലക്കിഴിവില്‍ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650

53.6 bhp കരുത്തും 53.5 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ 45 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുകളും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. യഥാക്രമം 210 mm, 220 mm എന്നിങ്ങനെയാണ് മോഡലിലെ ട്രാവല്‍ സസ്‌പെന്‍ഷന്‍.

80,000 രൂപ വിലക്കിഴിവില്‍ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650

300 mm ഡിസ്‌ക്ക് മുന്‍ ടയറിലും 220 mm ഡിസ്‌ക്ക് പിന്‍ ടയറിലും വേഗം നിയന്ത്രിക്കും. ഇരട്ട ചാനല്‍ എബിഎസ് ബൈക്കില്‍ അടിസ്ഥാന ഫീച്ചറാണ്. എന്‍ഡ്യൂറോ മോഡും എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650 മോഡലുകളുടെ സവിശേഷതകളില്‍പ്പെടും.

Most Read: ഹോസുകളുടെ നിറം മാറ്റണം, പെട്രോള്‍ പമ്പുകളുടെ തട്ടിപ്പ് തടയാന്‍ പുതിയ നിര്‍ദ്ദേശം

80,000 രൂപ വിലക്കിഴിവില്‍ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650

മുന്‍ ടയറിന് 21 ഇഞ്ച് വലുപ്പമുണ്ട്. പിന്‍ ടയറിന് 18 ഇഞ്ചും. മെറ്റ്‌സെലര്‍ നിര്‍മ്മിത എന്‍ഡ്യൂറോ 3 സഹാറ ഓഫ്‌റോഡ് ടയറുകളാണ് ബൈക്കില്‍ എസ്ഡബ്ല്യുഎം ഉപയോഗിക്കുന്നത്. 169 കിലോയുള്ള സൂപ്പര്‍ഡ്യൂവല്‍ 650 ഇന്നു വില്‍പ്പനയിലുള്ള ഏറ്റവും ഭാരംകുറഞ്ഞ അഡ്വഞ്ചര്‍ ടൂററുകളില്‍ ഒന്നാണ്. സീറ്റ് ഉയരം 898 mm.

80,000 രൂപ വിലക്കിഴിവില്‍ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650

എല്‍ഇഡി സ്‌പോട്‌ലൈറ്റുകള്‍, ലഗ്ഗേജ് റാക്ക്, ഫെയറിംഗ്, എഞ്ചിന്‍ കവചം, ഉയര്‍ന്ന വിന്‍ഡ്ഷീല്‍ഡ്, 12V സോക്കറ്റ്, ഹാന്‍ഡ് ഗാര്‍ഡുകള്‍ എന്നിവയെല്ലാം ബൈക്കിന്റെ മറ്റു വിശേഷങ്ങളാണ്. ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ പ്രത്യേക ജിടി പാക്കും മോഡലില്‍ കമ്പനി ഒരുക്കുന്നുണ്ട്.

80,000 രൂപ വിലക്കിഴിവില്‍ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650

33 ലിറ്റര്‍ ലഗ്ഗേജ് ശേഷിയുള്ള അലൂമിനിയം സൈഡ് കെയ്‌സുകള്‍ ജിടി പാക്കിന്റെ ഭാഗമായി ബൈക്കിന് ലഭിക്കും. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് എസ്ഡബ്ല്യുഎം 650 ബൈക്കിനെ കൈനറ്റിക് മോട്ടോറോയാലെ ഇന്ത്യയില്‍ കൊണ്ടുവന്നത്.

Most Read: ശബ്ദം മുഴക്കി 2019 ബജാജ് ഡോമിനാര്‍, പ്രീമിയം വിശേഷങ്ങള്‍ ഒരുപാട്

80,000 രൂപ വിലക്കിഴിവില്‍ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650

വിപണിയില്‍ സുസുക്കി വി-സ്‌ട്രോം 650, കവാസാക്കി വേര്‍സിസ് 650 മോഡലുകളാണ് സൂപ്പര്‍ഡ്യൂവലിന്റെ മുഖ്യഎതിരാളി. വിലക്കിഴിവ് കൂടുതല്‍ ഉപഭോക്താക്കളെ സൂപ്പര്‍ഡ്യൂവലിലേക്ക് ആകര്‍ഷിക്കുമെന്ന് കമ്പനി പ്രത്യാശിക്കുന്നു.

Most Read Articles

Malayalam
English summary
SWM Superdual 650 Price Cut By Rs 80,000. Read in Malayalam.
Story first published: Tuesday, January 15, 2019, 19:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X