നിലംപതിച്ച് ടാറ്റ ടിഗോര്‍ വില്‍പ്പന

വില്‍പ്പനയില്‍ ടാറ്റ ടിഗോറിനും താളം തെറ്റുന്നു. തുടര്‍ച്ചയായി രണ്ടാം മാസവും ടിഗോര്‍ വില്‍പ്പന നിലം പതിച്ചിരിക്കുകയാണ്. ഏപ്രിലില്‍ 520 യൂണിറ്റുകള്‍ വിറ്റെങ്കില്‍ മെയ്യില്‍ ടിഗോര്‍ വാങ്ങിയവരുടെ എണ്ണം 306 യൂണിറ്റുകളിലേക്ക് ചുരുങ്ങി. പോയവര്‍ഷത്തെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ ഇടിവ് 90 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു.

നിലംപതിച്ച് ടാറ്റ ടിഗോര്‍ വില്‍പ്പന

ടാറ്റ ടിഗോര്‍ വില്‍പ്പന ഇത്രയേറെ താഴെ പോകാനുള്ള കാരണം ഇനിയും വ്യക്തമല്ല. നാലു മീറ്ററില്‍ താഴെയുള്ള സെഡാനുകള്‍ക്ക് വില്‍പ്പന കുറഞ്ഞെന്നു അനുമാനിക്കാനാവില്ല. കഴിഞ്ഞമാസം 16,196 മാരുതി ഡിസൈര്‍ ഡെസാനുകളാണ് വിപണിയില്‍ വിറ്റുപോയത്. ഹോണ്ട അമേസും കുറിച്ചിട്ടുണ്ട് 6,000 യൂണിറ്റില്‍പ്പരം വില്‍പ്പന.

നിലംപതിച്ച് ടാറ്റ ടിഗോര്‍ വില്‍പ്പന

ഒരുപക്ഷെ ടാറ്റ മനഃപൂര്‍വ്വം ടിഗോര്‍ ഉത്പാദനം കുറച്ചതാകാം. അണിയറയില്‍ ടിയാഗൊ, ടിഗോര്‍, നെക്‌സോണ്‍ കാറുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ ഒരുങ്ങുന്നുണ്ട്. ഉത്സവകാലത്തിന് മുന്‍പേ ഈ കാറുകള്‍ അവതരിപ്പിക്കാന്‍ ടാറ്റ ലക്ഷ്യമിടുന്നു. ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ് പ്രമാണിച്ചായിരിക്കാം ഇപ്പോഴുള്ള മോഡലിന്റെ ഉത്പാദനം കമ്പനി കുറച്ചിരിക്കുന്നത്.

നിലംപതിച്ച് ടാറ്റ ടിഗോര്‍ വില്‍പ്പന

ടിയാഗൊ, ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ രൂപത്തില്‍ പുതിയ ആള്‍ട്രോസ് ഹാച്ച്ബാക്ക് സ്വാധീനം ചെലുത്തുമെന്നാണ് വിവരം. ആകാരയളവില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയില്ല. പുതിയ ഭാരത് സ്റ്റേജ് VI നിലവാരമുള്ള പെട്രോള്‍ എഞ്ചിനായിരിക്കും ടിയാഗൊ, ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ മുഖ്യാകര്‍ഷണം.

നിലംപതിച്ച് ടാറ്റ ടിഗോര്‍ വില്‍പ്പന

ചെറു കാറുകളുടെ ഡീസല്‍ പതിപ്പുകള്‍ വൈകാതെ നിര്‍ത്തുമെന്ന് ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്. ഭാരത് സ്റ്റേജ് VI നിലവാരത്തിലേക്ക് ഡീസല്‍ കാറുകള്‍ പരിഷ്‌കരിക്കുന്നതിന് ചിലവ് കൂടും. ഇതു ഡീസല്‍ കാറുകളുടെ വില കൂടുന്നതിന് കാരണമാകും.

നിലംപതിച്ച് ടാറ്റ ടിഗോര്‍ വില്‍പ്പന

ഉയര്‍ന്ന വിലകൊടുത്തു ചെറു ഡീസല്‍ കാറുകള്‍ വാങ്ങാന്‍ ആളുകള്‍ താത്പര്യപ്പെടില്ലെന്നാണ് ടാറ്റയുടെ വിലയിരുത്തല്‍. നിലവില്‍ 1.05 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡീസല്‍ പതിപ്പ് ടിഗോറില്‍ തുടരുന്നുണ്ട്. എന്നാല്‍ ടിഗോറിന്റെ പെട്രോള്‍ മോഡലുകള്‍ക്കാണ് എണ്‍പതു ശതമാനത്തിലേറെയും ആവശ്യക്കാരെന്ന് ടാറ്റ പറയുന്നു.

Most Read: ട്യൂബ്‌ലെസ് കഴിഞ്ഞു, ഇനി എയര്‍ലെസ് ടയറുകളുടെ കാലം

നിലംപതിച്ച് ടാറ്റ ടിഗോര്‍ വില്‍പ്പന

ടിയാഗൊയ്ക്കും ടിഗോറിനും ഒരേ എഞ്ചിനാണ് ടാറ്റ സമര്‍പ്പിക്കുന്നത്. 1.05 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 69 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. അഞ്ചു സ്പീഡാണ് ഡീസല്‍ മോഡലുകളിലെ മാനുവല്‍ ഗിയര്‍ബോക്‌സ്.

Most Read: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂടി, പുതിയ നിരക്കുകള്‍ ഇങ്ങനെ

നിലംപതിച്ച് ടാറ്റ ടിഗോര്‍ വില്‍പ്പന

മറുഭാഗത്ത് ടിയാഗൊ, ടിഗോര്‍ കാറുകളുടെ പെട്രോള്‍ മോഡലുകളില്‍ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ എഞ്ചിനാണ് തുടിക്കുന്നത്. എഞ്ചിന്‍ 84 bhp കരുത്തും 114 Nm torque ഉം പരമാവധി കുറിക്കും. പെട്രോള്‍ മോഡലുകളിലും ഗിയര്‍ബോക്‌സ് അഞ്ചു സ്പീഡുതന്നെ.

Most Read: സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

നിലംപതിച്ച് ടാറ്റ ടിഗോര്‍ വില്‍പ്പന

ഇവയ്ക്കുപുറമെ ടിയാഗൊ, ടിഗോര്‍ JTP എഡിഷനുകളെയും ടാറ്റ അണിനിരത്തുന്നുണ്ട്. ഇരു മോഡലുകളുടെയും പ്രകടനക്ഷമത കൂടിയ പതിപ്പാണ് JTP. 114 bhp കരുത്തും 150 Nm torque -മുള്ള 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ JTP എഡിഷന്‍ ടിയാഗൊയിലും ടിഗോറിലും തുടിക്കുന്നു.

Source: AutoPunditz

Most Read Articles

Malayalam
English summary
Tata Tigor Sales Dropped In May 2019. Read in Malayalam.
Story first published: Saturday, June 8, 2019, 17:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X