ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില കുറച്ച് ടെക്കോ ഇലക്ട്രാ

പുനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ടെക്കോ ഇലക്ട്രാ അടുത്തിടെയാണ് പുതിയ മൂന്ന് ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. നിയോ, റാപ്ടര്‍, എമേര്‍ജ് എന്നിവയാണ് മൂന്ന് സ്‌കൂട്ടറുകള്‍.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില കുറച്ച് ടെക്കോ ഇലക്ട്രാ

ഇതില്‍ നിയോയാണ് ഏറ്റവും വില കുറഞ്ഞ മോഡല്‍. 43,967 രൂപ. റാപ്ടറിന് 60,771 രൂപയും എമേര്‍ജിന് 72,247 രൂപയുമാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍ ഇപ്പോള്‍ ഈ മൂന്ന് മോഡലുകളുടെയും വിലയില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില കുറച്ച് ടെക്കോ ഇലക്ട്രാ

കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടിയില്‍ ഇളവ് അനുവദിച്ചതോടെയാണ് സ്‌കൂട്ടറുകള്‍ക്കും കമ്പനി വിലയില്‍ ഇളവ് നല്‍കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെ ഉണ്ടായിരുന്ന 12 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കിയാണ് ജിഎസ്ടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില കുറച്ച് ടെക്കോ ഇലക്ട്രാ

ഇതോടെ ഇലക്ട്രിക്ക് വാഹനങ്ങളുടെയെല്ലാം വിലയില്‍ വിവിധ നിര്‍മ്മാതാക്കള്‍ ഇളവ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടെക്കോ ഇലക്ട്രായും തങ്കളുടെ മോഡലുകളുടെ വിലയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. 43,967 രൂപ ഉണ്ടായിരുന്ന നിയോയ്ക്ക് 41,557 രൂപയാണ് പുതുക്കിയ വില.

Models New Price Old Price Different
Neo 41,557 43,967 -2,410
Raptor 57,423 60,771 -3,348
Emerge 68,106 72,247 -4,141
ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില കുറച്ച് ടെക്കോ ഇലക്ട്രാ

റാപ്ടറിന് 60,771 രൂപയില്‍ നിന്നും 57,423 രൂപയാണ് പുതുക്കിയ വില. എമേര്‍ജിന് 72,247 രൂപയില്‍ നിന്നും 68,106 രൂപയായി കമ്പനി കുറച്ചു.നിയോയില്‍ 12v 20Ah ലെഡ് ആസിഡ് ബാറ്ററിയും റാപ്റ്ററില്‍ 12v 32Ah ലെഡ് ആസിഡ് ബാറ്ററിയും എമേര്‍ജില്‍ 48v 28 Ah ലിഥിയം അയേണ്‍ ബാറ്ററിയുമാണുള്ളത്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില കുറച്ച് ടെക്കോ ഇലക്ട്രാ

മൂന്ന് മോഡലിലും 250 വാട്ട് ബിഎല്‍ഡിസി (BLDC) മോട്ടോറാണ്. നിയോ ഒറ്റചാര്‍ജില്‍ 60-65 കിലോമീറ്ററും റാപ്റ്റര്‍ 75-85 കിലോമീറ്ററും എമേര്‍ജ് 70-80 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില കുറച്ച് ടെക്കോ ഇലക്ട്രാ

നിയോയും റാപ്റ്ററും 5-7 മണിക്കൂറിനുളളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാം. എമേര്‍ജ് ചാര്‍ജ് ചെയ്യാന്‍ 4-5 മണിക്കൂര്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read: സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില കുറച്ച് ടെക്കോ ഇലക്ട്രാ

നിയോ, റാപ്ടര്‍ എന്നിവ കൂടുതല്‍ സ്‌പോര്‍ട്ടി രൂപത്തിന് പ്രാധാന്യം നല്‍കിയാണ് കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതേസമയം എമേര്‍ജിന്റെ ഡിസൈന്‍ റെട്രോ രൂപത്തിലാണ്. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ്, യുഎസ്ബി ചാര്‍ജിങ്, അലോയി വീല്‍ എന്നിവ ഇലക്ട്രിക്ക് മോഡലുകളുടെ സവിശേഷതയാണ്.

Most Read: മാന്റിസ് ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ചു- വില 35000 രൂപ

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില കുറച്ച് ടെക്കോ ഇലക്ട്രാ

സുഖകരമായ യാത്രയ്ക്ക് മൂന്നിലും മുന്നില്‍ ടെലസ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ ഡ്യുവല്‍ മോണോ സസ്‌പെന്‍ഷനുമാണുള്ളത്. നിയോയില്‍ സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണുള്ളത്. അതേസമയം റാപ്ടറിലും എമേര്‍ജിലും മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് സുരക്ഷയൊരുക്കുക.

Most Read: നെക്സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില കുറച്ച് ടെക്കോ ഇലക്ട്രാ

നിലവില്‍ അഹമ്മദ്‌നഗര്‍, ഹൈദരാബാദ്, ലഖ്‌നൗ, നാഗ്പൂര്‍, പുനെ, തെലുങ്കാന, വിജയവാഡ തുടങ്ങിയ 50 ഇടങ്ങളിലാണ് ടെക്കോ ഇലക്ട്രയ്ക്ക് ഡീലര്‍ഷിപ്പുകളുള്ളത്. വൈകാതെ ബംഗളൂരു, തമിഴ്‌നാട്, ഡല്‍ഹി, ജാര്‍ഖണ്ഡ്, ഹരിയാണ തുടങ്ങിയ ഇടങ്ങളിലും കമ്പനി ഡീലര്‍ഷിപ്പ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില കുറച്ച് ടെക്കോ ഇലക്ട്രാ

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലായിരുന്നു ഇലക്ട്രിക്ക് വാഹനങ്ങളുടെ നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സിലിനോട് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആവശ്യപ്പെട്ടിരുന്നു. ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങാനെടുക്കുന്ന ലോണിന്റെ പലിശയില്‍ 1.5 ലക്ഷം രൂപയുടെ ആദയ നികുതി ഇളവുകള്‍ നല്‍കുമെന്നും കേന്ദ്ര ധനമന്ത്രി അറിയിച്ചിരുന്നു.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില കുറച്ച് ടെക്കോ ഇലക്ട്രാ

ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങാനെടുക്കുന്ന ലോണിന്റെ പലിശയില്‍ 1.5 ലക്ഷം രൂപയുടെ ഇളവ് വരുന്നതോടെ വായ്പ തിരിച്ചടവില്‍ ഏകദേശം 2.5 ലക്ഷം രൂപയുടെ ആനുകൂല്യം ഉപഭോക്താവിന് ലഭിക്കും. 2030 -ഓടെ രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ 30 ശതമാനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതി.

Most Read Articles

Malayalam
English summary
Techo Electra electric scooter prices reduced. Read more in Malayalam.
Story first published: Monday, October 14, 2019, 19:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X