വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് എൻ‌ടോർഖ് 125

എൻ‌ടോർഖ് 125 സ്കൂട്ടറിന്റെ വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ടിവിഎസ്. 19 മാസത്തിനുള്ളിൽ എൻടോർഖിന്റെ 3.5 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. യുവതലുമറ ഉപഭേക്താക്കളെ ലക്ഷ്യം വെച്ച് 2018 ഫെബ്രുവരിയിലാണ് ടിവിഎസ് എൻ‌ടോർഖ് 125 വിപണിയിൽ അവതരിപ്പിച്ചത്.

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് എൻ‌ടോർഖ് 125

വിപണിയിൽ എത്തിയതു മുതൽ വിൽപ്പനയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ വാഹനത്തിനായി. 125 സിസി സ്കൂട്ടർ ശ്രേണിയിൽ തുടർച്ചയായി വലിയ സംഖ്യകളിൽ വിൽപ്പന നടത്തിയ എൻടോർഖ് ആരംഭിച്ച് ഏഴുമാസത്തിനുശേഷം ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയെ മറികടന്നു.

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് എൻ‌ടോർഖ് 125

നിലവിൽ വിപണി നേരിട്ടുകൊണ്ടിരിക്കുന്ന മാന്ദ്യത്തെ വകവയ്ക്കാതെ സ്കൂട്ടറിന്റെ വിൽപ്പന അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്. 2019 സെപ്റ്റംബറിൽ ടിവിഎസ് എൻ‌ടോർഖിന്റെ 27,814 യൂണിറ്റുകളുടെ വൽപ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്.

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് എൻ‌ടോർഖ് 125

2019 ഓഗസ്റ്റിൽ ഇത് 25,578 യൂണിറ്റുകളായിരുന്നു. അടുത്തിടെ കമ്പനി എൻടോർഖിന്റെ റേസ് എഡിഷനും വിപണിയിൽ എത്തിച്ചിരുന്നു. ടി ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡിഫ്യൂസ്ഡ് എൽഇഡി ഡിആർഎൽ, പുതിയ കളർ സ്കീം എന്നിവയൊക്കെയാണ് പുതിയ മോഡലിന്റെ സവിശേഷതകൾ.

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് എൻ‌ടോർഖ് 125

കൂടാതെ ബോഡി പാനലുകൾക്ക് റെഡ്, ബ്ലാക്ക്, സിൽവർ എന്നീ കളർ ഓപ്ഷനുകൾ ലഭിക്കുമ്പോൾ, ഫ്രണ്ട് ആപ്രോൺ, സൈഡ് പാനലുകൾ എന്നിവയിൽ ചെക്ക്-സ്റ്റൈൽ ഡെക്കലുകളും സ്കൂട്ടറിന് ലഭിക്കുന്നു.

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് എൻ‌ടോർഖ് 125

സ്റ്റാൻഡേർഡ് മോഡൽ സ്കൂട്ടറിലുള്ള സാധാരണ കറുത്ത പ്ലാസ്റ്റിക് ഫിനിഷിന് പകരം റേസ് എഡിഷന്റെ ഫുട്ബോർഡിന് ചുവന്ന ഫിനിഷ് ലഭിക്കുന്നു. അതോടൊപ്പം ഒരു ഹസാർഡ് ലാമ്പുകളും വാഹനത്തിൽ ടിവിഎസ് വാഗ്ദാനം ചെയ്യുന്നു. 2019 ഓട്ടോകാർ സ്കൂട്ടർ ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും സ്കൂട്ടർ നേടിയിട്ടുണ്ട്.

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് എൻ‌ടോർഖ് 125

124.8 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് എൻ‌ടോർഖിന് കരുത്ത് പകരുന്നത്. ഇത് 7,500 rpm-ൽ 9.4 bhp കരുത്തും 5,500 rpm-ൽ 10.5 Nm torque ഉം ഉത്പാദിപ്പിക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ടിവിഎസ് സ്മാർട്ട് കണക്റ്റ് ഉൾപ്പെടെ നിരവധി സവിശേഷതകളാണ് സ്കൂട്ടറിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ലെക്ട്രോ; വില 30,999 രൂപ

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് എൻ‌ടോർഖ് 125

ഇതിലൂടെ നാവിഗേഷൻ അസിസ്റ്റ്, ലൊക്കേഷൻ അസിസ്റ്റ്, കോൾ, എസ്എംഎസ് അലേർട്ടുകൾ തുടങ്ങീ മറ്റ് നിരവധി സവിശേഷതകളും ടിവിഎസ് എൻടോർഖ് 125-ൽ ലഭ്യമാകും.

Most Read: ബിഎസ്-VI സുസുക്കി ജിക്സർ 250, SF 250 മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് എൻ‌ടോർഖ് 125

മുൻഭാഗത്ത് ടെലിസ്‌കോപ്പിക്ക് സസ്‌പെൻഷനും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ് എൻ‌ടോർഖ് 125-ൽ വാഗ്ദാനം ചെയ്യുന്നത്. മുന്നിൽ ഒരു പെറ്റൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ടിവിഎസ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: യമഹ ഫാസിനോ ബിഎസ്-VI-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് എൻ‌ടോർഖ് 125

ടിവിഎസ് എൻ‌ടോർഖ് 125 റേസ് എഡിഷന് 62,995 രൂപയാണ് എക്‌സ്‌ഷോറൂം വില. എൻടോർഖ് 125 സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 3,000 രൂപ കൂടുതലാണ് പുതിയ മോഡലിന്. ഹോണ്ട ആക്ടിവ 125, അപ്രിലിയ SR125, സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125, ഹീറോ ഡെസ്റ്റിനി 125 തുടങ്ങിയ സ്കൂട്ടറുകളാണ് എൻടോർഖിന്റെ വിപണിയിലെ എതിരാളികൾ.

Most Read Articles

Malayalam
English summary
The TVS Ntorq 125 has crossed a new milestone. Read more Malayalam
Story first published: Monday, October 21, 2019, 16:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X