EICMA-യിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ വിപണിയിലെത്തുന്ന മികച്ച ബൈക്കുകൾ

2019 EICMA -ൽ പ്രദർശിപ്പിച്ച നിരവധി പുതിയ ബൈക്കുകൾ വരും മാസങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നതിനാൽ ബൈക്ക് പ്രേമികൾക്ക് സന്തോഷകരമായ ചില പുതിയ റൈഡുകൾ പ്രതീക്ഷിക്കാം.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

500 സിസിക്കു താഴെയുള്ള ശ്രേണി നിലവിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഒന്നാണ്.

ശ്രേണിയിലെ ബൈക്കുകളുടെ ശൈലി, പ്രകടനം, ന്യായമായ വിലനിർണ്ണയം എന്നിവ സമന്വയിപ്പിക്കുന്നതാണ് ഇതിന്റെ കാരണം.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

ബൈക്ക് നിർമ്മാതാക്കൾ ഈ വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ, 2020 മുതൽ മത്സരം ശക്തമാക്കും. 500 സിസിക്കു താഴെയുള്ള ഒരു മോട്ടോർസൈക്കിളിലേക്ക് അപ്‌ഗ്രേഡുചെയ്യാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്ക് പരിഗണിക്കാവുന്ന ചില ഓപ്ഷനുകൾ ഇതാ.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

ഹീറോ എക്സ്ട്രീം 1.R

നിലവില്‍ വിപണിയില്‍ ഉള്ള എക്‌സ്ട്രീം മോഡലില്‍ നിന്നും വ്യത്യസ്തമായ ഡിസൈനാണ് ഹീറോഎക്സ്ട്രീം 1.R എന്ന് പേരിട്ടിരിക്കുന്ന കണ്‍സെപ്റ്റ് മോഡലിന് നല്‍കിയിരിക്കുന്നത്. യുവതലമുറയെ ആകര്‍ഷിക്കുന്ന അഗ്രസീവ് ഡിസൈനാണ് വാഹനത്തിന്റെ പ്രധാന സവിശേഷത.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

സ്‌പോര്‍ട്ടി എല്‍ഇഡി ഹെഡ് ലാമ്പുകളും, സ്‌പോര്‍ട്‌സ് ബൈക്കുകളെപോലെ മുന്‍ഭാഗത്ത് കൂടുതല്‍ ബോഡി പാനലുകളും പിന്നിലേക്ക് വരുമ്പോള്‍ ബോഡി പാനലുകള്‍ കുറഞ്ഞു വരുന്നതും കാണാം.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

വലിയൊരു ബൈക്കായി തോന്നുമെങ്കിലും 140 കിലോഗ്രാമില്‍ താഴെ മാത്രമായിരിക്കും വാഹനത്തിന്റെ ഭാരം എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

ലിക്വിഡ് കൂള്‍ഡ് അല്ലെങ്കില്‍ ഓയില്‍ കൂള്‍ഡ് പെര്‍ഫോമന്‍സ് എന്‍ജിനാവും എക്സ്ട്രീം 1.R -ല്‍ കമ്പനി നല്‍കുക. ഇപ്പോഴുള്ള 200സിസി X പ്ലാറ്റ്‌ഫോമില്‍ എക്സ്ട്രീം 200R, എക്സ്ട്രീം 200S, എക്സ്പള്‍സ് 200, എക്സ്പള്‍സ് 200T എന്നിങ്ങനെ നാലു ബൈക്കുകളാണ് ഹീറോ വില്‍ക്കുന്നത്.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

KTM അഡ്വഞ്ചർ 390

390 ഡ്യൂക്കിനെ അടിസ്ഥാനമാക്കിയുള്ള ഓഫ്-റോഡ് ബൈക്കാണ് അഡ്വഞ്ചർ 390. KTM അഡ്വഞ്ചർ ശ്രേണി പ്രചോദിത സ്റ്റൈലിംഗ് സൂചകങ്ങളായ സ്പ്ലിറ്റ് സ്റ്റൈൽ എൽഇഡി ഹെഡ്‌ലൈറ്റ്‌, വിൻഡ്സ്ക്രീൻ, നക്കിൾ ഗാർഡുകൾ എന്നിവയും മോട്ടോർസൈക്കിളിൽ ചേർക്കുന്നു.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

പുതിയ 390 അഡ്വഞ്ചറിന്റെ വികസനത്തിനായി KTM 790 അഡ്വഞ്ചറിൽ നിന്നുള്ള പല ഘടകങ്ങളും കടമെടുത്തിട്ടുണ്ട്. അലോയ് വീൽ സജ്ജീകരണത്തോടെയാണ് മോട്ടോർസൈക്കിൾ വിപണിയിലെത്തുന്നത്.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

14.5 ലിറ്ററാണ് ബൈക്കിന്റെ ഇന്ധനശേഷി. ഒരു സ്പ്ലിറ്റ് സ്റ്റൈലും ഒരു പില്യൺ ഗ്രാബ് റെയിലും 390 അഡ്വഞ്ചറിനുണ്ട്. പിൻഭാഗത്ത് എൽ‌ഇഡി ടെയിൽ ‌ലൈറ്റിനൊപ്പം ഒരു ചെറിയ ഫെൻഡറിൽ നമ്പർ പ്ലേറ്റിന് ഇടം നൽകിയിരിക്കുന്നു.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

390 ഡ്യൂക്കിലെ അതേ 373.2 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് പുതിയ വാഹനത്തിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത്. 9,000 rpm-ൽ 43 bhp കരുത്തും 7000 rpm-ൽ 37 Nm torque ഉം ആണ് ഈ യൂണിറ്റ് ഉത്പാദിപ്പിക്കുന്നത്.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

ആറ് സ്പീഡ് ഗിയർബോക്‌സിലേക്കാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. അതിൽ സ്ലിപ്പർ ക്ലച്ചും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. 2.80 ലക്ഷം രൂപയ്ക്കും 3.0 ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കും ബൈക്കിന്റെ എക്സ്ഷോറൂം വില.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

എക്സ്പൾസ് 200 റാലി കിറ്റ്

റാലി പ്രേമികൾക്കും പങ്കെടുക്കുന്നവരെയും മോട്ടോർസൈക്കിളിലേക്ക് ആകർഷിക്കാനാണ് ഹീറോ പുതിയ റാലി കിറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് എക്സ്പിൾസ് 200-ന്റെ ഓഫ്-റോഡ് മികവ് വലിയൊരു അളവിൽ മെച്ചപ്പെടുത്തുന്നു.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

എൻട്രി ലെവൽ ഓഫ് റോഡ് മോട്ടോർസൈക്കിൾ വാങ്ങുന്നവരെ ലക്ഷ്യമിട്ട് ഹീറോ മോട്ടോകോർപ് 2019 മെയ് മാസത്തിലാണ് എക്സ്പൾസ് 200-നെ പുറത്തിറക്കിയത്. വിപണിയിൽ ഇപ്പോൾ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ ടൂറർ ബൈക്ക് കൂടിയാണിത്.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര റാലികളിൽ അംഗീകാരങ്ങൾ നേടിയ ടീമാണ് ഹീറോയുടേത്. ഈ മോട്ടോസ്പോർട്സ് ടീം റാലിയിൽ നിന്നുള്ള ഘടകങ്ങൾ ഉപയോഗിച്ചാണ് കമ്പനി ഇപ്പോൾ മോട്ടോർസൈക്കിളിന്റെ റാലി കിറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

ഡ്രൈവ് ചെയിൻ ടെൻഷനറുമായാണ് റാലി പതിപ്പ് എത്തുന്നത്. ഒരു ചെറിയ മഡ്‌ഗാർഡ് നൽകി റാലി കിറ്റ് മോട്ടോർസൈക്കിളിന്റെ പിൻഭാഗത്തെ ഹീറോ പരിഷ്‌ക്കരിച്ചിട്ടുണ്ട്.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

ഈ പരിഷ്കാരം മുന്നിലും പിന്നിലുമുള്ള ഇൻഡിക്കേറ്ററുകളും നമ്പർ പ്ലേറ്റും നീക്കംചെയ്‌തു. അതിനാൽ പൊതു നിരത്തുകളിൽ ബൈക്ക് ഓടിക്കുന്നത് നിയമ വിരുദ്ധമാക്കുന്നു. എക്‌സ്‌ഹോസ്റ്റ് സംവിധാനം ഒഴികെ റാലി കിറ്റിന് 50,000 രൂപയോളം ചെലവാകും.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

ഹസ്‌വർണ 401 വിറ്റ്‌പൈലൻ, 401 സ്വാർട്ട്‌പൈലൻ

KTM AG-യുടെ ഉടമസ്ഥതയിലുള്ള ഹസ്‌വർണ 2019 ECIMA -ൽ 401 വിറ്റ്‌പൈലൻ, 401 സ്വാർട്ട്‌പിലൻ എന്നിവയുൾപ്പെടെ നിരവധി ബൈക്കുകൾ പ്രദർശിപ്പിച്ചു. ഈ രണ്ട് ബൈക്കുകളും KTM 390 ഡ്യൂക്ക് ഉപയോഗിക്കുന്ന അതേ പ്ലാറ്റ്ഫോമിലാണ് ഒരുങ്ങുന്നത്.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

എഞ്ചിനും മറ്റ് പ്രധാന ഭാഗങ്ങളും 390 ഡ്യൂക്കിൽ നിന്നുള്ളതാണ്. എന്നിരുന്നാലും, വിറ്റ്‌പൈലനും സ്വാർട്ട്പിലനും സവിശേഷ സ്വഭാവസവിശേഷതകളുണ്ട്, ആദ്യത്തേത് കഫേ-റേസർ രൂപകൽപ്പനയിലാണ് ഒരുക്കിയിരിക്കുന്നു, രണ്ടാമത്തേതിൽ ഒരു സാധാരണ സ്‌ക്രാംബ്ലറിന്റെ ഘടകങ്ങളാണുള്ളത്.

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

EICMA- ൽ പ്രദർശിപ്പിച്ച യൂണിറ്റുകൾ നിരവധി പരിഷ്കാരങ്ങളും സാങ്കേതിക മാറ്റങ്ങളും വരുത്തിയവയാണ്. ഉദാഹരണത്തിന്, രണ്ട് ബൈക്കുകളും ഇപ്പോൾ പുതിയ നിറങ്ങളിൽ വരുന്നു, ഒപ്പം നീളമുള്ള പില്യൺ സീറ്റുമുണ്ട്.

Most Read: CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് ഹോണ്ട

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

സസ്പെൻഷൻ ഇരു ബൈക്കുകൾക്കും തുല്യമാണ്. മുൻവശത്ത് WP- സോർസ്ഡ് ഇൻവെർട്ടഡ് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്ക് യൂണിറ്റുമാണ്.

Most Read: 250 അഡ്വഞ്ചറിനെ അവതരിപ്പിച്ച് കെടിഎം

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

ബ്രേക്കിംഗ് സിസ്റ്റവും സമാനമാണ്, ഇരട്ട-ചാനൽ ABS സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ടയറുകൾ ഇരു ബൈക്കുകളിലും വ്യത്യസ്തമാണ്.

Most Read: 2020 CBR1000RR-R ഫയർബ്ലേഡ്, ഫയർബ്ലേഡ് SP മോഡലുകളെ അവതരിപ്പിച്ച് ഹോണ്ട

EICMA -ൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന 500 സിസിയിൽ താഴെയുള്ള അഞ്ച് ബൈക്കുകൾ

വിറ്റ്‌പൈലൻ‌ സ്റ്റാൻ‌ഡേർ‌ഡ് റേസിംഗ് ടയറുകൾ‌ ഉപയോഗിക്കുമ്പോൾ‌, നഗര സവാരികൾ‌ക്കും ഓഫ്-റോഡിംഗിനും അനുയോജ്യമായ ട്വിൻ പർപസ് ടയറുകളുമായാണ് സ്വാർ‌ട്ട്പിലൻ‌ വരുന്നത്. ഇന്ത്യയിൽ വിറ്റ്‌പൈലന് 3.20 ലക്ഷം രൂപയും സ്വാർട്ട്പിലന് 3.30 ലക്ഷം രൂപയുമാണ് പ്രാരംഭ വില.

Most Read Articles

Malayalam
English summary
Top 5 bikes under 500cc from EICMA 2019 coming to India shortly. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X