കോളേജ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന അഞ്ച് സ്‌കൂട്ടറുകള്‍

ഇന്ത്യന്‍ വിപണിയില്‍ സ്‌കൂട്ടറുകള്‍ക്കും ആവശ്യക്കാര്‍ ഏറിവരുകയാണ്. നേരത്തെ ബൈക്കുകളോട് പ്രിയം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് സ്‌കൂട്ടറുകളോടും ആളുകള്‍ക്ക് ഉള്ള പ്രിയം ഏറെയാണ്. വിവിധ പ്രായത്തില്‍ ഉള്ളവരെ ആകര്‍ഷിക്കാന്‍ സാധിക്കുന്ന സ്‌കൂട്ടറുകളുടെ നിരതന്നെയുണ്ട് ഇന്ന് വിപണിയില്‍.

കോളേജ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന അഞ്ച് സ്‌കൂട്ടറുകള്‍

നിരവധി ഫീച്ചറുകളും, ആരെയും ആകര്‍ഷിക്കുന്ന ഡിസൈനുകളിലുമാണ് ഇന്ന് സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്താറുള്ളത്. സൂപ്പര്‍ ബൈക്കുകളില്‍ ചുറ്റി നടന്നിരുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌കൂട്ടറുകളിലും ചുറ്റി നടക്കുന്നത് കാണാം. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന അഞ്ച് സ്‌കൂട്ടറുകള്‍ ഏതൊക്കെ എന്ന് നോക്കാം.

കോളേജ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന അഞ്ച് സ്‌കൂട്ടറുകള്‍

ഹോണ്ട ഡിയോ

ആരെയും ആകര്‍ഷിക്കുന്ന ഡിസൈനാണ് ഡിയോ വിപണിയില്‍ മികച്ചതാക്കുന്നത്. അതിനൊപ്പം തന്നെ യുവാക്കളെ ആകര്‍ഷിക്കുന്ന സ്‌പോര്‍ട്ടി മുഖഭാവവും കൂടി ചേരുന്നതോടെ ഈ നിരയിലെ പ്രധാനിയാണ് ഹോണ്ടയുടെ ഡിയോ. 53,218 രൂപ മുതല്‍ 55,218 രൂപ വരെയാണ് വിപണിയില്‍ ഡിയോയുടെ വില.

കോളേജ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന അഞ്ച് സ്‌കൂട്ടറുകള്‍

103.19 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് ഡിയോയുടെ കരുത്ത്. ഈ എഞ്ചിന്‍ പരമാവധി 8 bhp കരുത്തും 8.91 Nm torque ഉം സൃഷ്ടിക്കും. വി-മാറ്റിക് ട്രാന്‍സ്മിഷനാണ് സ്‌കൂട്ടറില്‍ നല്‍കിയിരിക്കുന്നത്. 83 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗം.

കോളേജ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന അഞ്ച് സ്‌കൂട്ടറുകള്‍

ടിവിഎസ് എന്‍ടോര്‍ഖ് 125 റേസ് എഡിഷന്‍

ടിവിഎസ് എന്‍ടോര്‍ഖ് 125 നേരത്തെ വിപണിയില്‍ ഉണ്ടായിരുന്നെങ്കിലും ഇതിന്റെ പുതിയ പതിപ്പാണ് എന്‍ടോര്‍ഖ് 125 റേസ് എഡിഷന്‍. സ്റ്റാന്‍ഡേര്‍ഡ് മോഡലിനെക്കാള്‍ നിരവധി കോസ്‌മെറ്റിക്, ഫീച്ചര്‍ പരിഷ്‌ക്കരണങ്ങളുമായിട്ടാണ് പുതിയ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

കോളേജ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന അഞ്ച് സ്‌കൂട്ടറുകള്‍

എന്‍ടോര്‍ഖ് 125 റേസ് പതിപ്പിന് 62,995 രൂപയാണ് എക്‌സ്‌ഷോറും വില. യുവാക്കളെ ആകര്‍ഷിക്കുന്ന ഡിസൈന്‍ തന്നെയാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. പുതിയ പതിപ്പിലൂടെ കൂടുതല്‍ യുവാക്കളെ ഈ നിരയിലേക്ക് അടുപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കോളേജ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന അഞ്ച് സ്‌കൂട്ടറുകള്‍

124 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് കരുത്ത്. ഇത് 7500 rpm-ല്‍ 9.4 bhp കരുത്തും 5500 rpm-ല്‍ 10.5 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എന്നാല്‍ ബിഎസ്-IV കംപ്ലയിന്റ് എഞ്ചിനാണ് ഈ മോഡലിലും കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

കോളേജ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന അഞ്ച് സ്‌കൂട്ടറുകള്‍

മുന്നില്‍ ടെലിസ്‌കോപ്പിക് സസ്പെന്‍ഷനും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനുമാണ് എന്‍ടോര്‍ഖ് 125 ല്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. മുന്നില്‍ ഒരു പെറ്റല്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Most Read: വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

കോളേജ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന അഞ്ച് സ്‌കൂട്ടറുകള്‍

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125

സുസുക്കി ഇന്ത്യ നിരയിലെ ഫ്‌ളാഗ്ഷിപ്പ് സ്‌കൂട്ടറാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ്. പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടെത്തുന്ന വാഹനത്തിന് 69,898 രൂപയാണ് വിപണിയിലെ വില. ഇതുവരെ വിപണിയില്‍ കണ്ട് ശീലിച്ചതില്‍ നിന്നും വ്യത്യസ്തമായ ഡിസൈന്‍ ശൈലിയാണ് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത.

Most Read: അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോളേജ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന അഞ്ച് സ്‌കൂട്ടറുകള്‍

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, വലിയ സ്റ്റോറേജ് സ്‌പേസ്, 12V ചാര്‍ജിങ് സോക്കറ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 124 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. 6500 rpm -ല്‍ 8.6 bhp പവറും, 5000 rpm -ല്‍ 10.2 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

കോളേജ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന അഞ്ച് സ്‌കൂട്ടറുകള്‍

വെസ്പ അര്‍ബന്‍ ക്ലബ്

ക്ലാസിക്ക് സ്‌കൂട്ടറുകളാണ് വെസ്പ നിരത്തില്‍ എത്തിക്കുന്നത്. സ്‌പോര്‍ട്ടി സ്‌കൂട്ടറുകള്‍ക്ക് ഒപ്പം യുവാക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന മറ്റൊരു മോഡലാണ് വെസ്പ അര്‍ബന്‍ ക്ലബ്. ക്ലാസിക്ക് മോഡലുകള്‍ ആയതുകൊണ്ട് തന്നെ വിലയും മറ്റ് സ്‌കൂട്ടറുകളില്‍ നിന്ന് അല്പം കൂടുതലായിരിക്കും. വെസ്പ അര്‍ബന്‍ ക്ലബിന് 74,831 രൂപയാണ് വിപണിയിലെ വില.

കോളേജ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന അഞ്ച് സ്‌കൂട്ടറുകള്‍

അപ്രീലിയ SR 150

പിയാജിയോ നിരയിലെ കുടുതല്‍ പെര്‍ഫോമെന്‍സിന് പ്രാധാന്യം നല്‍കി കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്ന മോഡലാണ് അപ്രീലിയ SR 150. അടുത്തിടെ ഇതിന്റെ പരിഷ്‌കരിച്ച പരിപ്പിതെ അടുത്തിടെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

കോളേജ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന അഞ്ച് സ്‌കൂട്ടറുകള്‍

മൂന്നുവകഭേദങ്ങളുണ്ട് പുതിയ അപ്രീലിയ SR 150 -യ്ക്ക്. പ്രാരംഭ മോഡല്‍ 70,031 രൂപയ്ക്ക് അണിനിരക്കുമ്പോള്‍ പുതിയ SR 150 കാര്‍ബണ്‍, SR 150 റേസ് മോഡലുകള്‍ക്ക് യഥാക്രമം 73,500 രൂപയും 80,211 രൂപയുമാണ് വില.

കോളേജ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന അഞ്ച് സ്‌കൂട്ടറുകള്‍

ക്രമീകരിക്കാവുന്ന ഷോക്ക് അബ്സോര്‍ബറുകള്‍, അനലോഗ് - ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വലിയ വിന്‍ഡ്സ്‌ക്രീന്‍ എന്നിവയാണ് അപ്രീലിയ SR 150 -യുടെ സവിശേഷതകള്‍. 154.8 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. എഞ്ചിന്‍ 10.4 bhp കരുത്തും 11.4 Nm torque ഉം പരമാവധി സൃഷ്ടിക്കും.

Most Read Articles

Malayalam
English summary
Top Five scooters for college students. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X