ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ അഡ്വഞ്ചർ ടൂറർ മോട്ടോർ സൈക്കിളുകളോടുള്ള പ്രിയമേറി വരുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. റോയൽ എൻഫീൽഡ് ഹിമാലയന്റെ കടന്നുവരവോടെയാണ് അഡ്വഞ്ചർ ബൈക്കുകളോടുള്ള സമീപനം വാഹനപ്രേമികൾക്കിടയിൽ മാറി തുടങ്ങിയതും.

ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

ഈ ശ്രേണിയിലെ വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ പുതിയ മോഡലുകളുമായി പ്രമുഖ മോട്ടോർസൈക്കിൾ നിർമ്മാതാക്കൾ വിപണിയിൽ എത്തുകയാണ്. അതിനാൽ ഒരു അഡ്വഞ്ചർ ബൈക്ക് സ്വന്തമാക്കാൻ ഏറ്റവും യോജിച്ച വർഷമായിരിക്കും 2020. ഇന്ത്യയിലെ അഡ്വഞ്ചർ വിഭാഗത്തിലേക്ക് ഉടൻ എത്തുന്ന പുത്തൻ മോഡലുകൾ ഏതൊക്കെയെന്ന് നമുക്ക് നേക്കാം.

ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

1. ഹീറോ എക്സ്പൾസ് 200 റാലി കിറ്റ്

ഇറ്റലിയിലെ മിലാനിൽ നടന്ന EICMA 2019 മോട്ടോർസൈക്കിൾ ഷോയിൽ ഹീറോ മോട്ടോർകോർപ്പ് ഹീറോ എക്സ്പൾസ് 200-ന്റെ പുതിയ റാലി കിറ്റ് പുറത്തിറക്കി. ഹീറോ മോട്ടോസ്പോർട്സ് ടീം റാലിയിൽ നിന്നുള്ള ഘടകങ്ങൾ ഉപയോഗിച്ചാണ് കമ്പനി ഇപ്പോൾ മോട്ടോർസൈക്കിളിന്റെ റാലി കിറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

മുന്നിലും പിന്നിലും ലോംഗ് ട്രാവൽ സസ്പെൻഷനാണ് റാലി കിറ്റിൽ ഹീറോ അവതരിപ്പിക്കുന്നത്. ഇത് ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. എക്സ്പൾസ് റാലി കിറ്റ് ബൈക്കിന് 275 mm ആണ് ഗ്രൗണ്ട് ക്ലിയറൻസ്. ഇത് സ്റ്റാൻഡേർഡ് മോട്ടോർസൈക്കിളിനേക്കാൾ 55 mm കൂടുതലാണ്.

ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

ഫൂട്‌റെസ്റ്റുകൾ ഓഫ്-റോഡിന് അനുയോജ്യമാക്കുകയും എളുപ്പത്തിലുള്ള ഗിയർ-ഷിഫ്റ്റിംഗിനായി ഗിയർ ലിവറിന്റെ നീളം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റാൻഡേർഡ് എക്സ്-പൾസിന്റെ അതേ 199.6 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് റാലി കിറ്റിനും കരുത്തേകുന്നത്. ഇത് പരമാവധി 18.4 bhp കരുത്തിൽ 17.1 Nm torque ഉത്പാദിപ്പിക്കും.

ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

2. കെടിഎം 250 അഡ്വഞ്ചർ

ഇന്ത്യൻ അഡ്വഞ്ചർ നിരയിലേക്ക് ഒരു എൻട്രി ലെവൽ 250 സിസി ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഓസ്ട്രിയൻ നിർമ്മാതാക്കളായ കെടിഎം. അടുത്തിടെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 250 അഡ്വഞ്ചറിനെ വെളിപ്പെടുത്തിയിരുന്നു. ഡിസംബറിൽ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കിൽ വാഹനത്തെ രാജ്യത്ത് അവതരിപ്പിക്കും.

ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

390 അഡ്വഞ്ചറിന്റെ അതേ രൂപകൽപ്പനയും സ്റ്റൈലിംഗും ഉൾക്കൊള്ളുന്ന 250 മോഡൽ പരിമിതമായ ബജറ്റുള്ള ആളുകളെ ലക്ഷ്യമാക്കി എത്തുന്ന മോട്ടോർസൈക്കിളാണ്. 250 ഡ്യൂക്കിൽ ഉപയോഗിച്ചിരിക്കുന്ന അതേ 248.8 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് കെടിഎം 250 അഡ്വഞ്ചറിനും കരുത്തേകുന്നത്.

Most Read: സിംഗിൾ സീറ്റർ ക്ലാസിക്ക് 350 വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്

ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

ഡ്യുവൽ-സ്‌പോർട്ട് ടയറുകൾ, 200 മില്ലീമീറ്റർ ഗ്രൗണ്ട്‌ ക്ലിയറൻസും 855 മില്ലീമീറ്റർ സെറ്റ് ഉയരവും 250 അഡ്വഞ്ചറിന്റെ 'സാഹസിക' ക്രെഡിറ്റ് സ്ഥിരീകരിക്കുന്നു. ഏകദേശം രണ്ട് ലക്ഷം രൂപ മുതൽ 2.5 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില പ്രതീക്ഷിക്കുന്നത്.

Most Read: പെര്‍ഫോമന്‍സ് നിരയിലേക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് കെടിഎം

ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

3. കെടിഎം 390 അഡ്വഞ്ചർ

രണ്ട് വർഷത്തിലേറെയായി ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നാണ് കെടിഎം 390 അഡ്വഞ്ചർ. അടുത്തിടെ നടന്ന EICMA 2019-ലാണ് പുതിയ അഡ്വഞ്ചർ ടൂററിനെ കമ്പനി അവതരിപ്പിച്ചത്.

Most Read: EICMA-യിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ വിപണിയിലെത്തുന്ന മികച്ച ബൈക്കുകൾ

ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

390 ഡ്യൂക്കിനെ അടിസ്ഥാനമാക്കിയുള്ള ഓഫ്-റോഡ് ബൈക്കാണ് അഡ്വഞ്ചർ 390. അതേ 373.2 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് പുതിയ വാഹനത്തിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത്. മുന്നിലും പിന്നിലും 19 ഇഞ്ച്, 17 ഇഞ്ച് ടയറുകൾക്കൊപ്പം ക്രമീകരിക്കാവുന്ന ഉയർന്ന WP സസ്‌പെൻഷൻ ട്രാവലും മോട്ടോർസൈക്കിളിന് ലഭിക്കും.

ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

390 അഡ്വഞ്ചർ ഒരു സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിനും ബോൾട്ട് ചെയ്ത സബ് ഫ്രെയിമിനും ചുറ്റുമാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു ഡൈ-കാസ്റ്റ്, ഓപ്പൺ-ലാറ്റിസ് സ്വിംഗാർമും പാക്കേജിന്റെ ഭാഗമാണ്. സ്വിച്ച് ചെയ്യാവുന്ന എബിഎസ് സുരക്ഷാ പ്രവർത്തനവും 390 അഡ്വഞ്ചറിൽ കെടിഎം വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

ഈ വർഷം ഡിസംബറിൽ ഗോവയിൽ നടക്കുന്ന 2019 ഇന്ത്യ ബൈക്ക് വീക്കിൽ പുതിയ കെടിഎം 390 അഡ്വഞ്ചർ ഇന്ത്യയിൽ അരങ്ങേറും.

ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

4. ഹോണ്ട CRF1100L ആഫ്രിക്ക ട്വിൻ

ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട തങ്ങളുടെ അഡ്വഞ്ചർ മോട്ടോർ സൈക്കിളായ ആഫ്രിക്ക ട്വിന്നിന്റെ 2020 പതിപ്പ് അടുത്തിടെയാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. പഴയ മോഡലിനെ അപേക്ഷിച്ച് ബിഎസ്-VI ലേക്ക് പരിഷ്ക്കരിച്ചതിന് പുറമെ പുതിയതും വലുതുമായ സമാന്തര-ഇരട്ട എഞ്ചിൻ വാഹനത്തിന് ലഭിക്കുന്നു. കരുത്തേറിയ പുതിയ 1,084 സിസി എഞ്ചിനാണ് ഈ അഡ്വഞ്ചർ ടൂററിന് ഹോണ്ട നൽകിയിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

1,084 സിസി, പാരലൽ-ട്വിന്നിൽ 10.1: 1 എന്ന കംപ്രഷൻ അനുപാതമാണുള്ളത്. കൂടാതെ 7,500 rpm-ൽ 101 bhp കരുത്തും 6,250 rpm-ൽ 105 Nm torque ഉം ഉത്പാദിപ്പി്കും പുതിയ മോഡൽ. 2020 ഹോണ്ട ആഫ്രിക്ക ട്വിന്നിന്റെ ഇലക്ട്രോണിക്സ് സ്യൂട്ടും പൂർണ്ണമായും നവീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

ഹോണ്ടയുടെ ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തിന്റെ പതിപ്പായ ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC), ഇപ്പോൾ സിക്സ്-ആക്സിസ് ഇൻറേഷ്യൽ മെഷർമെന്റ് യൂണിറ്റ് (IMU) പ്രവർത്തിപ്പിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

എഞ്ചിനിൽ ഇപ്പോൾ നാല് പവർ ലെവലും മൂന്ന് ലെവൽ ഇലക്ട്രോണിക് എഞ്ചിൻ ബ്രേക്കിംഗും ഉൾക്കൊള്ളുന്നു. മൂന്ന് തലത്തിലുള്ള ഇൻപുട്ടിനൊപ്പം ആഫ്രിക്ക ട്വിന്നിന്റെ ഏറ്റവും പുതിയ മോഡലിലേക്ക് ഹോണ്ട വീലി നിയന്ത്രണവും ചേർത്തിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

5. 2020 ട്രയംഫ് ടൈഗർ 900

ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ട്രയംഫ് അവരുടെ ടൈഗർ സീരിസിൽ പുതിയ പതിപ്പ് അടുത്ത മാസം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. പേര് സൂചിപ്പിക്കുന്നത് പോലെ പുതിയ ടൈഗറിന് ഒരു വലിയ എഞ്ചിൻ, കൂടുതൽ പവർ, ടോർഖ്, പുതിയ ഇലക്ട്രോണിക്സ് സ്യൂട്ട് എന്നിവ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

പുതിയ ടൈഗർ 900-ന് യഥാക്രമം ഓഫ് റോഡ്, ടൂറിംഗ് എന്നിവയ്ക്കായി റാലി, ജിടി എന്നീ രണ്ട് വകഭേദങ്ങൾ ഉണ്ടാകും. അതിനാൽ വാഹനത്തിന്റെ ചേസിസും സസ്പെൻഷനും പുനർ‌നിർമ്മിച്ചേക്കും. യൂണിബ്രോ സ്റ്റൈൽ എൽഇഡി ഡിആർഎല്ലും ഒരു ജോടി സഹായ ലൈറ്റുകളും ടൈഗർ 900-ൽ വാഗ്ദാനം ചെയ്യും.

ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ

2020 ട്രയംഫ് ടൈഗർ 900 റാലി സീരീസ് ഓഫ്-റോഡിംഗ് മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പാക്കേജ് വാഗ്ദാനം ചെയ്യും. അതിൽ ലോംഗ്-ട്രാവൽ സസ്പെൻഷൻ, മികച്ച എഞ്ചിൻ പരിരക്ഷണം (മെറ്റൽ ബാഷ് പ്ലേറ്റ്), ട്യൂബ് ലെസ് ടയർ അനുയോജ്യമായ 21 ഇഞ്ച് ക്രോസ്-സ്പീക്ക് വീലുകൾ എന്നിവ ഉൾക്കൊള്ളും.

Most Read Articles

Malayalam
English summary
Top five Upcoming Adventure Bikes In India. Read more Malayalam
Story first published: Monday, November 18, 2019, 19:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X