ഹീറോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഹോണ്ട, ഏപ്രില്‍ മാസത്തെ ബൈക്ക് വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

2019 ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ വിവിധ ബൈക്ക് നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടു. പട്ടികയില്‍ ഹീറോ മോട്ടോകോര്‍പ്പാണ് മുന്നിട്ടു നില്‍ക്കുന്നത്. സ്‌പ്ലെന്‍ഡറിന്റെ വില്‍പ്പനയാണ് പോയ മാസം കമ്പനിയ്ക്ക് മുതല്‍ക്കൂട്ടായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പട്ടികയില്‍ ഹോണ്ട CB ഷൈനും ബജാജ് പള്‍സര്‍ നിരയും ഹീറോയുടെ തൊട്ടു പുറകില്‍ തന്നെയുണ്ട്. 2019 ഏപ്രില്‍ മാസത്തെ മികച്ച വില്‍പ്പനയുള്ള പത്ത് ബൈക്കുകളുടെ പട്ടിക താഴെ നല്‍കിയിരിക്കുന്നു.

ഹീറോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഹോണ്ട, ഏപ്രില്‍ മാസത്തെ ബൈക്ക് വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

സ്‌പ്ലെന്‍ഡര്‍, HF ഡീലക്‌സ് മോഡലുകളാണ് പോയ മാസത്തെ വില്‍പ്പനയില്‍ ഹീറോ മോട്ടോകോര്‍പ്പിന് കരുത്ത് പകര്‍ന്നത്. പട്ടികയില്‍ 2,23,532 യൂണിറ്റ് വില്‍പ്പനയുമായി ഒന്നാമതാണ് ഹീറോ സ്‌പ്ലെന്‍ഡര്‍.

ഹീറോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഹോണ്ട, ഏപ്രില്‍ മാസത്തെ ബൈക്ക് വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

HF ഡീലക്‌സാകട്ടെ 1,82,029 യൂണിറ്റ് വില്‍പ്പനയുമായി രണ്ടാം സ്ഥാനത്തും നിലയുറപ്പിച്ചിരിക്കുന്നു. എന്നാല്‍, മുന്‍മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌പ്ലെന്‍ഡറിന്റെ വില്‍പ്പനയില്‍ നേരിയ ഇടിവ് കമ്പനി രേഖപ്പെടുത്തി.

Rank

Model April 2019 Sales
1 Hero Splendor 2,23,532
2 Hero HF Deluxe 1,82,029
3 Honda CB Shine 82,315
4 Bajaj Pulsar 75,589
5 Hero Glamour 67,829
6 Bajaj Platina 67,599
7 Hero Passion 59,138
8 Bajaj CT 45,693
9 TVS Apache 43,499
10 Royal Enfield Classic 350 35,196
ഹീറോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഹോണ്ട, ഏപ്രില്‍ മാസത്തെ ബൈക്ക് വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

2,46,656 യൂണിറ്റ് വില്‍പ്പനയായിരുന്നു മുന്‍മാസത്തില്‍ ഹീറോ സ്‌പ്ലെന്‍ഡറിനുണ്ടായിരുന്നത്. മറുഭാഗത്ത് HF ഡീലക്‌സാകട്ടെ 1,46,162 യൂണിറ്റ് വില്‍പ്പനയില്‍ നിന്നും നേരിയ പുരോഗതി സ്വന്തമാക്കി.

ഹീറോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഹോണ്ട, ഏപ്രില്‍ മാസത്തെ ബൈക്ക് വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഹോണ്ട CB ഷൈനാണ് പട്ടികയിലെ മൂന്നാമന്‍. ഏപ്രില്‍ മാസത്തില്‍ 82,315 യൂണിറ്റാണ് ഹോണ്ടയുടെ കമ്മ്യൂട്ടര്‍ ബൈക്ക് സ്വന്തമാക്കിയത്. മുന്‍മാസത്തില്‍ രേഖപ്പെടുത്തിയ 29,827 വില്‍പ്പനയില്‍ നിന്നും വ്യക്തമായ മുന്‍തൂക്കമാണ് ഇക്കുറി ഹോണ്ട CB ഷൈന്‍ കുറിച്ചിരിക്കുന്നത്.

ഹീറോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഹോണ്ട, ഏപ്രില്‍ മാസത്തെ ബൈക്ക് വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

മാര്‍ച്ചിലെ വില്‍പ്പനയില്‍ പത്താം സ്ഥാനത്തായിരുന്ന ഹോണ്ട CB ഷൈന്‍, ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്. ആദ്യ അഞ്ചില്‍ സ്ഥാനമുറപ്പാക്കി ബജാജും കരുത്ത് കാട്ടിയിട്ടുണ്ട്.

Most Read: ഈ വര്‍ഷം വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍

ഹീറോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഹോണ്ട, ഏപ്രില്‍ മാസത്തെ ബൈക്ക് വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ബജാജ് പള്‍സര്‍ നിരയാണ് പട്ടികയില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. എന്നാല്‍, മാര്‍ച്ച് മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 25,000 യൂണിറ്റിന്റെ ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്.

Most Read: പ്രതിമാസ വിൽപ്പന രണ്ടായിരം കടന്നു, വിജയഗാഥ തുടർന്ന് കോൺടിനന്ൽ ജിടിയും ഇന്റർസെപ്റ്ററും

ഹീറോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഹോണ്ട, ഏപ്രില്‍ മാസത്തെ ബൈക്ക് വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

67,829 യൂണിറ്റ് വില്‍പ്പനയുമായി ഹീറോ ഗ്ലാമറാണ് പട്ടികയില്‍ അഞ്ചാം സ്ഥാനം നേടിയെടുത്തിരിക്കുന്നത്. ശേഷം ബജാജ് പ്ലാറ്റിന, ഹീറോ പാഷന്‍, ബജാജ് CT, ടിവിഎസ് അപ്പാച്ചെ നിര, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 എന്നീ ബൈക്കുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.

Source: AutoPunditz

Most Read Articles

Malayalam
English summary
Top-Selling Bikes In India For April 2019 — Hero MotoCorp Receives Stiff Competition From Honda: Read In Malayalam
Story first published: Thursday, May 23, 2019, 8:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X