ഹീറോ സ്‌പ്ലെന്‍ഡര്‍ വീണ്ടും വിപണിയില്‍ ഒന്നാമന്‍

2019 മെയ് മാസം ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ടോപ്പ് സെല്ലിംഗ് മോട്ടോര്‍സൈക്കിളുകളുടെ ലിസ്റ്റ് പുറത്ത് വന്നു. സ്ഥിരമായി വിപണിയില്‍ തിളങ്ങുന്ന ഹീറോ സ്‌പ്ലെന്‍ഡര്‍ തന്നെയാണ് ഇത്തവണയും ഒന്നാമത്.

ഹീറോ സ്‌പ്ലെന്‍ഡര്‍ വീണ്ടും വിപണിയില്‍ ഒന്നാമന്‍

കഴിഞ്ഞ മാസങ്ങളിലെ പോലെ തന്നെ ഈപ്രാവശ്യവും ഹീറോ സ്‌പ്ലെന്‍ഡര്‍ തന്റെ ആധിപത്യം തെളിയിച്ചിരിക്കുകയാണ്. ഈ മാസം സ്‌പ്ലെന്‍ഡറിന്റെ 2,67,450 യൂണിറ്റുകളാണ് വിറ്റ് പോയത്. വില്‍പ്പനയില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തിലും 40,000 യൂണിറ്റ് അധിക വര്‍ദ്ധനവാണ് ഈ മാസം സ്‌പ്ലെന്‍ഡറിന് ലഭിച്ചത്.

ഹീറോ സ്‌പ്ലെന്‍ഡര്‍ വീണ്ടും വിപണിയില്‍ ഒന്നാമന്‍

അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയിലെ സ്‌പ്ലെന്‍ഡറിന്റെ 25 വര്‍ഷം ആഘോഷിച്ചത്. ഈ അവസരം ആഘോഷിക്കുന്നതിനായി ഹീറോ സ്‌പ്ലെന്‍ഡറിന്റെ ഒരു സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിയിരുന്നു.

ഹീറോ സ്‌പ്ലെന്‍ഡര്‍ വീണ്ടും വിപണിയില്‍ ഒന്നാമന്‍

സ്‌പ്ലെന്‍ഡര്‍ കൂടാതെ വില്‍പ്പന പട്ടികയില്‍ താഴേക്ക് പോവുമ്പോള്‍ രണ്ടാം സ്ഥാനം കൈയ്യടക്കിയിരിക്കുന്നത് ഹീറോയുടെ തന്നെ മറ്റൊരു മോഡലായ HF ഡീലക്‌സാണ്. സ്‌പ്ലെന്‍ഡറിനെ പോലെ തന്നെ വിപണിയില്‍ വീഴ്ച്ചകളില്ലാതെ നിലനിന്ന് പോവുന്ന മറ്റൊരു ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്റാണിത്. ഇത്തവണ 1,83,255 യൂണിറ്റ് HF ഡീലക്‌സാണ് വിറ്റുപോയത്.

Most Read: വിൽപ്പനയിൽ പച്ചപിടിക്കാതെ ഹീറോ എക്സ്പൾസ്

ഹീറോ സ്‌പ്ലെന്‍ഡര്‍ വീണ്ടും വിപണിയില്‍ ഒന്നാമന്‍

പട്ടികയില്‍ മൂന്നാമത് നില്‍ക്കുന്നത് ഹോണ്ട CB ഷൈന്‍ ആണ്. ഇന്ത്യന്‍ വിപണിയില്‍ ഹീറോ മോട്ടോകോപ്പിന്റെ പ്രധാന എതിരാളി ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയാണ്. CB ഷൈനാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ മേഖലയില്‍ ഹോണ്ടയുടെ ജനപ്രീതിയാര്‍ജിച്ച ഒരു മോഡല്‍. 92,069 യൂണിറ്റ് ഷൈനാണ് ഈ മാസം വിറ്റഴിഞ്ഞത്.

Most Read: ഹെല്‍മറ്റ് വാങ്ങുന്നതിന് മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഹീറോ സ്‌പ്ലെന്‍ഡര്‍ വീണ്ടും വിപണിയില്‍ ഒന്നാമന്‍

വില്‍പ്പന പട്ടികയിലെ മധ്യനിരയില്‍ ബജാജ്, ഹീറോ, ടിവിഎസ് എന്നീ ബ്രാന്റുകള്‍ ഇടംപിടിച്ചിരിക്കുകയാണ്. പള്‍സര്‍ നിരയാണ് നാലാം സ്ഥാനത്ത്. അതിനപ്പുറം ഹീറോ പാഷന്‍, ഹീറോ ഗ്ലാമര്‍, ബജാജ് പ്ലാറ്റിന, ടിവിഎസ് അപ്പാച്ചെ എന്നിവ പിന്നാലെയുണ്ട്.

Most Read: ചൈനീസ് കമ്പനിയെ കൂട്ടുപിടിച്ച് വില കുറഞ്ഞ ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ഹാര്‍ലി

ഹീറോ സ്‌പ്ലെന്‍ഡര്‍ വീണ്ടും വിപണിയില്‍ ഒന്നാമന്‍

ടോപ്പ് 10 -ലെ അവസാന രണ്ട് സ്ഥാനങ്ങള്‍ കൈയ്യടക്കിയിരിക്കുന്നത് ബജാജ് CT 100 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 മോഡലുകളാണ്. 38,709 യൂണിറ്റുകള്‍ വിറ്റഴിച്ച് CT 100 ഒമ്പതാം സ്ഥാനത്തും 35,998 യൂണിറ്റുകള്‍ വിറ്റഴിച്ച് ക്ലാസിക്ക് 350 10 -ാം സ്ഥാനത്തുമാണ് മെയിലെ കണക്ക് പ്രകാരം നില്‍ക്കുന്നത്.

Most Read Articles

Malayalam
English summary
Top-Selling Motorcycles In India For May 2019 — Hero Splendor Continues Dominance In The Market. Read More Malayalam.
Story first published: Friday, June 21, 2019, 15:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X