ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച ഇരുചക്രവാഹനങ്ങൾ

2019 ഒക്ടോബർ മാസത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഏറ്റവും മികച്ച 10 ഇരുചക്ര വാഹനങ്ങളുടെ പട്ടിക പുറത്തിറങ്ങി. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും ടോപ്പ്-10 പട്ടികയിൽ ഹോണ്ട ആക്ടിവയാണ് ഒന്നാം സ്ഥാനത്തും ഹീറോ സ്പ്ലെൻഡർ രണ്ടാമതും എത്തി.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച ഇരുചക്രവാഹനങ്ങൾ

നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനമാണ് ഹോണ്ട ആക്ടിവ. 2019 ഒക്‌ടോബർ മാസത്തിൽ സ്‌കൂട്ടർ 2,81,273 യൂണിറ്റ് വിൽപ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിൽപ്പന നടത്തിയ 2,252,260 യൂണിറ്റുകളേക്കാൾ 7.25 ശതമാനം വർധനവാണ് ഇത് സൂചിപ്പിക്കുന്നത്.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച ഇരുചക്രവാഹനങ്ങൾ

ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യൻ വിപണിയിലുള്ള സ്കൂട്ടറാണ് ജാപ്പനീസ് നിർമ്മാതാക്കളായ ഹോണ്ടയുടെ ആക്ടിവ. വർഷങ്ങളായി നിരവധി പരിഷ്ക്കരണങ്ങളും മാറ്റങ്ങളും വാഹനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യത്തെ ബി‌എസ്-VI കംപ്ലയിന്റ് ഇരുചക്രവാഹനവും ആക്ടിവ 125 ആണ്.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച ഇരുചക്രവാഹനങ്ങൾ

ഹീറോ സ്പ്ലെൻഡറാണ് ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ ഇരുചക്ര വാഹനം. കഴിഞ്ഞ മാസം 2,64,137 യൂണിറ്റ് വിൽപ്പനയാണ് ഹീറോ സ്പ്ലെൻഡർ നടത്തിയത്. എങ്കിലും 2018 ഒക്ടോബറിൽ വിൽപ്പന നടത്തിയ 2,68,377 യൂണിറ്റുകളേക്കാൾ 1.58 ശതമാനം ഇടിവാണ് മോഡലിന്റെ വിൽപ്പനയിൽ കമ്പനി നേരിട്ടത്.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച ഇരുചക്രവാഹനങ്ങൾ

പട്ടികയിൽ മൂന്നാമത് ഹീറോയുടെ തന്നെ മോഡലായ HF ഡീലക്സാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. സ്പ്ലെൻഡറിനു പുറമെ ഹീറോ മോട്ടോകോർപ്പിന് സ്ഥിരമായ മികച്ച വിൽപ്പന നൽകുന്ന മറ്റൊരു കമ്മ്യൂട്ടർ ബൈക്ക് കൂടിയാണിത്.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച ഇരുചക്രവാഹനങ്ങൾ

2019 ഒക്ടോബറിൽ HF ഡീലക്സിന്റെ 1,85751 യൂണിറ്റ് വിൽപ്പനയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ മോഡലിന്റെ വിൽപ്പനയിൽ ഏഴ് ശതമാനത്തിന്റെ ഇടിവുണ്ടായി. കഴിഞ്ഞ വർഷം ഇതേ സമയം 2,00,312 യൂണിറ്റ് വിൽപ്പനയാണ് HF ഡീലക്സിന് ലഭിച്ചത്.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച ഇരുചക്രവാഹനങ്ങൾ

ബജാജ് പൾസർ മോഡലുകൾ പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ സ്പോർട്സ് ബൈക്ക് വിഭാഗത്തിൽ നിന്ന് ആരംഭിക്കുന്ന പൾസർ ശ്രേണി രാജ്യത്തെ ഏറ്റവും അംഗീകൃത മോട്ടോർസൈക്കിളുകളിൽ ഒന്നാണ്.

Most Read: പെര്‍ഫോമന്‍സ് നിരയിലേക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് കെടിഎം

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച ഇരുചക്രവാഹനങ്ങൾ

കഴിഞ്ഞ മാസം 95,509 യൂണിറ്റ് വിൽപ്പനയാണ് പൾസർ മോഡലുകൾക്ക് ലഭിച്ചത്. 2018 ഒക്ടോബറിലെ 90,363 യൂണിറ്റുകളെ അപേക്ഷിച്ച് വിൽപ്പനയിൽ 5.63 ശതമാനം വർധനവാണ് ഇത് സൂചിപ്പിക്കുന്നത്. ബജാജ് പൾസർ ശ്രേണിയിൽ 125, 150, NS160, 180F, NS200, RS200, 220F എന്നിവ ഉൾപ്പെടുന്നു.

Most Read: സിംഗിൾ സീറ്റർ ക്ലാസിക്ക് 350 വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച ഇരുചക്രവാഹനങ്ങൾ

2019 ഒക്ടോബറിൽ 87,743 യൂണിറ്റ് വിൽപ്പനയുമായി ഹോണ്ട CB ഷൈൻ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചു. ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് ബ്രാൻഡിൽ നിന്നുള്ള അൽപ്പം പ്രീമിയം കമ്മ്യൂട്ടർ മോട്ടോർ സൈക്കിൾ ഓഫറാണ് CB ഷൈൻ.

Most Read: ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച ഇരുചക്രവാഹനങ്ങൾ

ഹോണ്ട അടുത്തിടെ CB ഷൈനിന്റെ ബിഎസ്-VI കംപ്ലയിന്റ് മോഡലായ SP 125 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ആക്ടിവ 125-ന് ശേഷം വിപണിയിൽ കമ്പനി അവതരിപ്പിക്കുന്ന ണ്ടാമത്തെ ബിഎസ്-VI മോട്ടോർസൈക്കിളാണിത്.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച ഇരുചക്രവാഹനങ്ങൾ

ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഇരുചക്രവാഹന പട്ടികയിൽ ആറ്, ഏഴ് സ്ഥാനങ്ങളിൽ യഥാക്രമം ടിവിഎസ് ജുപ്പിറ്ററും ബജാജ് പ്ലാറ്റിനയുമാണുള്ളത്. മോട്ടോർ സൈക്കിളുകളുടെ ആധിപത്യമുള്ള പട്ടികയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്കൂട്ടറായി ടിവിഎസ് ജുപ്പിറ്റർ മാറുന്നു.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച ഇരുചക്രവാഹനങ്ങൾ

കഴിഞ്ഞ മാസം 74,560 യൂണിറ്റ് വിൽപ്പനയാണ് സ്കൂട്ടറിന് നേടാനായത്. എന്നിരുന്നാലും, 2018 ഒക്ടോബറിൽ വിറ്റ 1,02.132 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 27 ശതമാനത്തിന്റെ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച ഇരുചക്രവാഹനങ്ങൾ

മറ്റൊരു കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ ബജാജ് പ്ലാറ്റിനയാണ് ഏഴാം സ്ഥാനത്ത്. ഈ മോട്ടോർസൈക്കിൾ കഴിഞ്ഞ വർഷത്തെ വിൽപ്പനയുമായി നോക്കുമ്പോൾ ഏറെക്കുറെ സ്ഥിരത പുലർത്തുന്നുണ്ട്. കഴിഞ്ഞ വർഷം 74,064 യൂണിറ്റുകളിൽ നിന്ന് നാല് ശതമാനം മാത്രമാണ് ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം 70,466 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച ഇരുചക്രവാഹനങ്ങൾ

ബജാജ് സിടി 100, ടിവിഎസ് ലൂണ XL, സുസുക്കി ആക്സസ് 125 എന്നിവ ഉൾക്കൊള്ളുന്നതാണ് പട്ടികയിലെ അവസാന മൂന്ന് സ്ഥാനങ്ങൾ. ബജാജ് സിടി 100 61,483 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തു. ടിവി‌എസ് ലൂണ XL സൂപ്പർ കഴിഞ്ഞ മാസം 60,174 യൂണിറ്റുമായി ഗണ്യമായ ഇടിവ് രേഖപ്പെടുത്തി.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച ഇരുചക്രവാഹനങ്ങൾ

സുസുക്കി ആക്സസ് 125-ൽ 18.77 ശതമാനം വളർച്ച രേഖപ്പെടുത്തി 53,552 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ ഇത് 45,090 യൂണിറ്റായിരുന്നു. പ്രീമിയം 125 സിസി സെഗ്‌മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ് സുസുക്കി ആക്‌സസ് 125.

Most Read Articles

Malayalam
English summary
Top-Selling Two-Wheelers In India For October 2019. Read more Malayalam
Story first published: Tuesday, November 19, 2019, 17:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X