ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

ഇന്ത്യയിലെ പ്രീമിയം മോട്ടോർസൈക്ലിംഗ് സംസ്കാരം മുമ്പത്തേക്കാളും വ്യത്യസ്തമായ വളർച്ചയാണ് കൈവരിക്കുന്നത്. പ്രീമിയം ബൈക്കുകൾ സ്വന്തമാക്കുന്ന ആളുകൾ മികച്ച അനുഭവത്തിനായി എത്ര രൂപ വേണേലും ചെലവാക്കാൻ തയ്യാറാവുകയാണ്. നിങ്ങൾ ഇതുപോലുള്ള ഒരാളാണെങ്കിൽ ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനക്കെത്തുന്ന ഏറ്റവും വിലയേറിയ ബൈക്കുകളെ നമുക്ക് പരിചയപ്പെടാം.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

10. കവാസാക്കി നിഞ്ച H2- 34.99 ലക്ഷം രൂപ

കവാസാക്കിയുടെ നിഞ്ച H2 ആണ് ഈ പട്ടികയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക്. കരുത്തുത്പാദനം കൂട്ടിയതാണ് 2019 കവാസാക്കി നിഞ്ച H2 മോഡലിന്റെ മുഖ്യവിശേഷം. 998 സിസി ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് 231 bhp കരുത്തും 141.7 Nm torque ഉം ഉത്പാദിപ്പിക്കും.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

കരുത്തുത്പാദനം കൂട്ടിയതിന് പുറമെ പുതിയ ടിഎഫ്ടി കളര്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ബൈക്കിന് കവാസാക്കി നൽകി. സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി ഓപ്ഷന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിൽ ലഭ്യമാണ്.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

9. ഇന്ത്യൻ ചീഫ്ടെയിൻ ലിമിറ്റഡ്- 39.19 ലക്ഷം രൂപ

ബൈക്കുകളിലെ റോൾസ് റോയ്സ് എന്നറിയപ്പെടുന്ന അത്യാഢംബര മോട്ടോർസൈക്കിളാണ് ഇന്ത്യൻ ചീഫ്ടെയിൻ ലിമിറ്റഡ്. ഹാർലി ഡേവിഡ്സൺ ടൂറിംഗ് റേഞ്ചിലുള്ള ഇന്ത്യൻ മോട്ടോർസൈക്കിളിന്റെ ഉത്തരം കൂടിയാണ് ഈ ബൈക്ക്. 2019 മോഡലിന് റൈഡ് കമാന്റ് സിസ്റ്റവും ലഭിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

കൂടാതെ നാവിഗേഷൻ, ബ്ലൂടൂത്ത് കണക്ടീവിറ്റി, എന്നിവയും മറ്റ് സവിശേഷതകളും ഉൾപ്പെടുന്നു. 1811 സിസി തണ്ടർ സ്ട്രോക്ക് III V-ഇരട്ട എഞ്ചിനാണ് ബൈക്കിനുള്ളത്. ഇത് 161 Nm torque സൃഷ്ടിക്കും.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

8. കവാസാക്കി നിൻജ H2 കാർബൺ- 41.79 ലക്ഷം രൂപ

കവാസാക്കി നിൻജ H2 കാർബൺ ഒരു പൂർണ കാർബൺ-ഫൈബർ അപ്പർ കൗള്‍ ഉൾപ്പെടുത്തിയിരിക്കുന്ന മോട്ടോർസൈക്കിളാണ്. 998 സിസി ലിക്വിഡ് കൂൾ ഇൻലൈൻ നാല് സിലിണ്ടർ സൂപ്പർ ചാർജർ എഞ്ചിനാണ് നിൻജ H2 കാർബണിന് കരുത്തേകുന്നത്. ഇത് 141.7 Nm torque ഉത്പാദിപ്പിക്കും. നവീകരിച്ച ഇൻടേക്ക് സിസ്റ്റം, ഇസിയു, എന്നിവയെല്ലാം കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

7. ഇന്ത്യൻ റോഡ് മാസ്റ്റർ- 42.15 ലക്ഷം രൂപ

ആഢംബര ക്രോസ്-കൺട്രി ടൂററാണ് ഇന്ത്യൻ റോഡ് മാസ്റ്റർ. ഒട്ടേറെ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഈ ബൈക്കിൽ ഇലക്ട്രോണിക്കായി ക്രമീകരിക്കാവുന്ന വിൻഡ് ഡിഫ്ലെക്ടർ, ക്രമീകരിക്കാവുന്ന ഫുട്പെഗുകൾ, ഹീറ്റഡ് ഹാൻഡ് ഗ്രിപ്പുകൾ, ഹീറ്റഡ് സീറ്റുകൾ, കീലെസ് ഇഗ്നീഷൻ എന്നിവയെല്ലാം ഉൾപ്പെടുന്നു. 1811 സിസി എഞ്ചിനാണ് വാഹനത്തിനുള്ളത്. ഇത് 2900 rpm-ൽ 150 Nm torque ഉത്പാദിപ്പിക്കും.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

6. ഹാർലി ഡേവിഡ്സൺ CVO- 50.53 ലക്ഷം രൂപ

ഹാർലി ഡേവിഡ്സണെക്കുറിച്ച് സംസാരിക്കാതെ നമുക്ക് ഹൈവേ മോട്ടോർ സൈക്കിളിനേക്കുറിച്ചും ക്രോസ്-കൺട്രി ടൂറുകളെക്കുറിച്ചും സംസാരിക്കാൻ സാധിക്കില്ല. 1923 സിസി മിൽവാക്കി എട്ട് 117 എഞ്ചിനാണ് ഹാർലി ഡേവിഡ്സൺ CVO-ക്ക് കരുത്ത് പകരുന്നത്.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

ബ്ലൂടൂത്ത് കണക്ടീവിറ്റി, ഓഡിയോ സിസ്റ്റം, ഹീറ്റഡ് ഗ്രിപ്പുകൾ, ഹീറ്റഡ് സീറ്റുകൾ കീലെസ് ഇഗ്നിഷൻ തുടങ്ങിയ സവിശേഷതകളും കമ്പനി CVO-യിൽ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

5. ഡ്യുക്കാട്ടി പാനിഗാലെ സ്പെഷൽ V4- 51.8 ലക്ഷം രൂപ

ഈ ശ്രേണി ഇനി സ്പോർട്സ് മോട്ടോർസൈക്കിളുകൾ ഏറ്റെടുക്കുകയാണ്. ഡ്യുക്കാട്ടി പാനിഗാലെ സ്പെഷൽ V4-ൽ നിന്ന് തുടങ്ങാം. ക്രമീരിക്കാവുന്ന ഫുട്പെഗുകൾ, കാർബൺ ഫൈബർ ബിറ്റുകൾ, അൽകാന്റാര സീറ്റുകൾ, അക്രപോവിക് എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവയാണ് ഐതിഹാസിക പാനിഗലെ V4 വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

1103 സിസി എഞ്ചിൻ 226 bhp കരുത്തിൽ 133.6 Nm torque സൃഷ്ടിക്കും. വെറും 1500 യൂണിറ്റ് ബൈക്കുകൾ മാത്രമാണ് കമ്പനി ഉത്പാദിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

4. ഡ്യുക്കാട്ടി പാനിഗാലെ V4 R- 51.87 ലക്ഷം രൂപ

ഇന്ത്യയില്‍ വില്‍പ്പനയ്ക്കു എത്തുന്ന ഏറ്റവും കരുത്തുകൂടിയ ഡ്യൂക്കാട്ടി ബൈക്കാണ് പാനിഗാലെ V4 R. 2019 ലോക സൂപ്പര്‍ബൈക്ക് ചാമ്പ്യന്‍ഷിപ്പില്‍ (WSBK) പങ്കെടുക്കുന്ന ഡ്യൂക്കാട്ടി റേസ് ബൈക്കിനെ ആധാരമാക്കി ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്ന റോഡ് ലീഗല്‍ പതിപ്പാണീ ബൈക്ക്.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

991 സിസി V4 എഞ്ചിൻ 221 bhp കരുത്തിൽ 112 Nm torque ഉത്പാദിപ്പിക്കും. റേസ് കിറ്റ് ഘടിപ്പിക്കുകയാണെങ്കില്‍ കരുത്തുത്പാദനം 234 bhp ആയി ഉയരും. ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും കരുത്തേറിയ ബൈക്കുകളിൽ ഒന്നാണിത്.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

3. ഡ്യുക്കാട്ടി പാനിഗാലെ V4 25 ° ആനിവേസാരിയോ 916

പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ള മികച്ച ബൈക്ക് ഡ്യുക്കാട്ടി പാനിഗാലെ V4 ആണെങ്കിലും ലിമിറ്റഡ് എഡിഷൻ പതിപ്പായ പാനിഗാലെ V4 25 ° ആനിവേസാരിയോ 916 ആണ് ഡ്യുക്കാട്ടിയുടെ ഏറ്റവും വിലകൂടിയ മോട്ടോസൈക്കിൾ. കമ്പനിയുടെ ജനപ്രീതി നേടിയ 916 മോഡലിന്റെ 25 വർഷത്തിന്റെ ആഘോഷ സൂചകമായി ഇറക്കിയ വാഹനമാണിത്.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

കൂടാതെ എക്കാലത്തേയും മികച്ച ഡ്യുക്കാട്ടി റേസിംഗ് മോട്ടോർസൈക്കിളുകളിൽ ഒന്നാണ്. ഈ പതിപ്പിന്റെ 500 യൂണിറ്റുകൾ മാത്രമാണ് കമ്പനി നിർമ്മിച്ചിരിക്കുന്നത്. 54.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. പാനിഗാലെ V4 R- ന്റെ അതേ എഞ്ചിനും സസ്പെൻഷനുമാണ് ഇതിലും ഡ്യുക്കാട്ടി വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

2. 2019 കവാസാക്കി നിഞ്ച H2R- 75.80 ലക്ഷം

ഇന്ത്യയിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ ബൈക്കാണ് കവാസാക്കി നിഞ്ച H2R. നിങ്ങൾ കേട്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ആവേശകരമായതും മികച്ച പെർഫോമൻസ് ബൈക്കുമാണിത്.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

ഇതിലെ 998 സിസി സൂപ്പർ ചാർജ് എഞ്ചിൻ അവിശ്വസിനീയമായ 326 bhp കരുത്തും 165 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഈ ബൈക്ക് നിരത്തുകളിൽ ഉപയോഗിക്കുന്നത് നിയമപരമല്ല. പൂർണമായും റേസ് ട്രാക്കിനായി നിർമ്മിച്ചിരിക്കുന്ന ബൈക്ക് ആണിത്.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

1. ബിഎംഡബ്ല്യു- 86.70 ലക്ഷം

ഇന്ത്യയിലെ ഏറ്റവും വില കൂടിയ ബൈക്കെന്ന പദവി ബിഎംഡബ്ല്യു HP4 സ്വന്തമാക്കി. ഒരു കരുത്തേറിയ ബൈക്ക് അല്ലെങ്കിലും കാർബൺ-ഫൈബർ ഉപയോഗിച്ചാണ് ഈ മോട്ടോർസൈക്കിളിന്റെ നിർമ്മാണം.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

7.8 കിലോ ഭാരം മാത്രം വരുന്ന കാർബൺ ഫൈബർ ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ മോട്ടോർസൈക്കിളാണ് ബിഎംഡബ്ല്യു എച്ച്പി 4 റേസ്. വിഖ്യാത HP4 മോഡലിന്റെ ട്രാക്ക് കേന്ദ്രീകൃത പതിപ്പാണ് HP4 റേസ്. പറഞ്ഞുവരുമ്പോള്‍ ബിഎംഡബ്ല്യു HP4 റേസിന് റോഡിലിറങ്ങാന്‍ അനുമതിയില്ല.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

ബൈക്കിലുള്ള 999 സിസി ലിക്വിഡ് കൂള്‍ഡ് DOHC ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന് 215 bhp കരുത്തും (14,500 rpm) 120 Nm torque ഉം (10,000 rpm) പരമാവധി സൃഷ്ടിക്കാനാവും.

Most Read Articles

Malayalam
English summary
Top ten Most Expensive Motorcycles on Sale in India. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X