ടൊയോട്ട ഇന്നോവ എഞ്ചിന്‍ കൊണ്ടൊരു ഓട്ടോമാറ്റിക് ബൈക്ക്

ഇന്ത്യയിലെന്നപോലെ വിദേശത്തും ടൊയോട്ട ഇന്നോവയ്ക്ക് ആരാധകരേറെയാണ്. ഇന്തോനേഷ്യയടക്കം തെക്കു കിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ ഇന്നോവ ജാപ്പനീസ് നിര്‍മ്മാതാക്കളുടെ നിര്‍ണായക മോഡലാണുതാനും. കിജാങ് ഇന്നോവയെന്നാണ് ഇന്തോനേഷ്യയില്‍ ടൊയോട്ട എംപിവി അറിയപ്പെടുന്നത്. എളുപ്പം രൂപംമാറ്റാമെന്നത് കാരണം മോഡിഫിക്കേഷന്‍ രംഗത്തും ടൊയോട്ട ഇന്നോവ സുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട്.

ടൊയോട്ട ഇന്നോവ എഞ്ചിന്‍ കൊണ്ടൊരു ഓട്ടോമാറ്റിക് ബൈക്ക്

അടുത്തിടെ ഇന്നോവയുടെ എഞ്ചിന്‍കൊണ്ടു ബൈക്ക് നിര്‍മ്മിച്ച ബോക്കര്‍ കസ്റ്റംസ് വാഹന പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. മട്ടിലും ഭാവത്തിലും അസ്സല്‍ ബൈക്ക്. ഇന്നോവയുടെ എഞ്ചിന്‍ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഷാസി കസ്റ്റം നിര്‍മ്മിതമാണ്.

ടൊയോട്ട ഇന്നോവ എഞ്ചിന്‍ കൊണ്ടൊരു ഓട്ടോമാറ്റിക് ബൈക്ക്

ഷാസിയുടെ നീളം പ്രത്യേകം പരാമര്‍ശിക്കണം. വീല്‍ബേസിനും നീളം കൂടുതലുണ്ട്. ബൈക്ക് ഫ്രെയിമിന് വിലങ്ങനെയാണ് ഇന്നോവയുടെ പെട്രോള്‍ എഞ്ചിനെ ഇവര്‍ സ്ഥാപിച്ചിരിക്കുന്നത്. ഗിയര്‍ബോക്‌സാണ് ബൈക്കിലെ മുഖ്യവിശഷം. ഇന്നോവയിലേതുപോലെ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഈ ബൈക്കിലും തുടരുന്നു.

ടൊയോട്ട ഇന്നോവ എഞ്ചിന്‍ കൊണ്ടൊരു ഓട്ടോമാറ്റിക് ബൈക്ക്

കാര്‍ എഞ്ചിന്‍കൊണ്ടു ബൈക്ക് നിര്‍മ്മിക്കുന്നത് പുതുമയല്ലെങ്കിലും ഇത്തരം ബൈക്കുകള്‍ക്ക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കാന്‍ ഇതുവരെയാരും മുതിര്‍ന്നിട്ടില്ല. പിന്‍ ടയറിനും എഞ്ചിനും നടുവിലാണ് ഗിയര്‍ബോക്‌സ്. കാറുകളില്‍ കണ്ടുവരുന്ന ചെയിന്‍ ഡ്രൈവ് സംവിധാനം ഈ ബൈക്കിലും യാഥാര്‍ത്ഥ്യമാവുന്നു.

ടൊയോട്ട ഇന്നോവ എഞ്ചിന്‍ കൊണ്ടൊരു ഓട്ടോമാറ്റിക് ബൈക്ക്

ബൈക്കുകളില്‍ കാര്‍ എഞ്ചിന്‍ ഘടിപ്പിക്കുക കരുതുന്നതുപോലെ എളുപ്പമല്ല. എഞ്ചിന്റെ വലുപ്പം തന്നെയാണ് ആദ്യത്തെ പ്രശ്‌നം. വീതികൂടിയ എഞ്ചിന്‍ ഉള്‍ക്കൊള്ളാന്‍ ബൈക്കിന്റെ ഫ്രെയിമില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ നടത്തേണ്ടതായി വരും.

ടൊയോട്ട ഇന്നോവ എഞ്ചിന്‍ കൊണ്ടൊരു ഓട്ടോമാറ്റിക് ബൈക്ക്

ബാറ്ററിയ്ക്കും എയര്‍ ഇന്‍ടെയ്ക്കിനും പ്രത്യേകയിടങ്ങള്‍ ബോക്കര്‍ കസ്റ്റംസിന്റെ ബൈക്കില്‍ കാണാം. മോഡലില്‍ എക്‌സ്‌ഹോസ്റ്റ് മഫ്‌ളറില്ലെന്നത് ശ്രദ്ധേയം. ഒറ്റ സീറ്റുള്ള കഫെ റേസര്‍ ശൈലിയാണ് ബൈക്കിന് ഇവര്‍ നിഷ്‌കര്‍ഷിക്കുന്നത്.

ടൊയോട്ട ഇന്നോവ എഞ്ചിന്‍ കൊണ്ടൊരു ഓട്ടോമാറ്റിക് ബൈക്ക്

ബൈക്കിന്റെ പാനലുകള്‍ മുഴുവന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്. പതിവായി കണ്ടുവരുന്ന വലിയ ഹെഡ്‌ലാമ്പോ, ടെയില്‍ലാമ്പോ മോഡലില്ല. പകരം ഒറ്റ പ്രൊജക്ടര്‍ ലാമ്പ് യൂണിറ്റാണ് മുന്നില്‍. ഒറ്റനോട്ടത്തില്‍ ഹെഡ്‌ലാമ്പ് തിരിച്ചറിയുക ബുദ്ധിമുട്ടായിരിക്കും.

ടൊയോട്ട ഇന്നോവ എഞ്ചിന്‍ കൊണ്ടൊരു ഓട്ടോമാറ്റിക് ബൈക്ക്

നീളമുള്ള ആകാരം ബൈക്ക് കഫെ റേസറാണെന്ന കാര്യം അടിവരയിടും. പിറകില്‍ വീതികൂടിയ തടിച്ച ടയറാണ് മോഡലിന് ലഭിക്കുന്നത്. വേഗം നിയന്ത്രിക്കാനായി മുന്‍ പിന്‍ ടയറുകളില്‍ ഡിസ്‌ക്ക് ബ്രേക്ക് സംവിധാനമുണ്ട്. ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍ മുഖേന എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാം.

ടൊയോട്ട ഇന്നോവ എഞ്ചിന്‍ കൊണ്ടൊരു ഓട്ടോമാറ്റിക് ബൈക്ക്

അടിയന്തര സാഹചര്യങ്ങളില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് കണ്ടാല്‍ എഞ്ചിനിലേക്കുള്ള ഇന്ധനവിതരണം പൂര്‍ണ്ണമായി നിര്‍ത്താന്‍ പ്രത്യേക ബട്ടണുകള്‍ ബൈക്കിലുണ്ട്. റേഡിയേറ്ററും മോഡലില്‍ ചൂണ്ടിക്കാട്ടണം.

ടൊയോട്ട ഇന്നോവ എഞ്ചിന്‍ കൊണ്ടൊരു ഓട്ടോമാറ്റിക് ബൈക്ക്

ഇന്ധനടാങ്കില്‍ സ്ഥാപിച്ച എല്‍സിഡി ഡിസ്‌പ്ലേ ആര്‍പിഎം, വേഗം തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കും. 137 bhp കരുത്തും 183 Nm torque ഉം സൃഷ്ടിക്കാന്‍ ഇന്നോവയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് കഴിയും. അതായത് സൂപ്പര്‍ബൈക്കുകളുടെ കരുത്ത് ഈ ബൈക്കിനുണ്ടെന്ന് സാരം.

ഇന്ത്യയിലും കാര്‍ എഞ്ചിന്‍കൊണ്ടുള്ള ഒരുപിടി ബൈക്കുകള്‍ അവതരിച്ചിട്ടുണ്ടെങ്കിലും അവയ്‌ക്കെല്ലാം മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെയുള്ളൂ.

Source: Stupid Brother

Most Read Articles

Malayalam
English summary
Toyota Innova-Engine Powered Automatic Bike. Read in Malayalam.
Story first published: Tuesday, February 5, 2019, 14:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X