ബൈക്കുകള്‍ക്ക് വന്‍ ഡിസ്കൗണ്ടുകളുമായി ട്രയംഫ്

ബ്രിട്ടീഷ് ബൈക്ക് നിര്‍മ്മാതാക്കളയായ ട്രയംഫ്, ഇന്ത്യയിലെ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നു.2016, 2017 വര്‍ഷങ്ങളിലെ മോഡലുകളാണ് പുതിയ ഡിസ്‌കൗണ്ട് പരിധിയില്‍ വരുന്നത്. വിപണിയില്‍ കമ്പനി പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാതിരുന്ന ബൈക്കുകള്‍ക്കാണ് ഇപ്പോള്‍ വന്‍ ഡിസ്‌കകൗണ്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം.

ബൈക്കുകള്‍ക്ക് വന്‍ ഡിസ്കൗണ്ടുകളുമായി ട്രയംഫ്

പ്രശസ്ത ട്രയംഫ് മോഡലായ സ്ട്രീറ്റ് ട്വിന്‍ അഞ്ച് ലക്ഷം രൂപ മുതലും സ്ട്രീറ്റ് ട്രിപ്പിള്‍ S ആറ് ലക്ഷം രൂപ മുതലും ലഭ്യമാവും. ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാമ്പ്‌ളറാണ് നിരയില്‍ ആകര്‍ഷകമായ വിലയില്‍ ലഭ്യമാവുന്ന മോഡല്‍.

ബൈക്കുകള്‍ക്ക് വന്‍ ഡിസ്കൗണ്ടുകളുമായി ട്രയംഫ്

5.75 ലക്ഷം രൂപ മുതലാണ് സ്ട്രീറ്റ് സ്‌ക്രാമ്പ്‌ളര്‍ ലഭിക്കുക. ബോണവില്‍ നിരയിലെ മോഡലുകളായ ബോബര്‍, T100, T120 എന്നിവയ്ക്കും ആകര്‍ഷകമായ ഓഫറുകളാണ് കമ്പനി നല്‍കുന്നത്.

ബൈക്കുകള്‍ക്ക് വന്‍ ഡിസ്കൗണ്ടുകളുമായി ട്രയംഫ്

ബോബറിന് 6.40 ലക്ഷം രൂപയും T100 -ന് 5.75 ലക്ഷം രൂപയും T120 -യ്ക്ക് 6.50 ലക്ഷം രൂപയുമാണ് പ്രാരംഭ വില. എന്നാല്‍, ഓഫറുകള്‍ കൂടാതെ വലിയ അന്തരമാണ് ഇവയുടെ വിലയിലുള്ളത്.

ബൈക്കുകള്‍ക്ക് വന്‍ ഡിസ്കൗണ്ടുകളുമായി ട്രയംഫ്

പുതിയ ബോണവില്‍ T120 -യക്ക് 9.78 ലക്ഷം രൂപയും T100 -യ്ക്ക് 8.70 ലക്ഷം രൂപയും ബോബറിന് 10.08 ലക്ഷം രൂപയുമാണ് വിപണി വില. കമ്പനി നിരയിലെ ഏറ്റവും വില കുറഞ്ഞ സ്ട്രീറ്റ് ട്വിന്‍ മോഡലിന് 9.46 ലക്ഷവും സ്ട്രീറ്റ് സ്‌ക്രാമ്പ്‌ളറിന് 8.55 ലക്ഷം രൂപയുമാണ് വില.

ബൈക്കുകള്‍ക്ക് വന്‍ ഡിസ്കൗണ്ടുകളുമായി ട്രയംഫ്

ഈ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ട്രയംഫ് ബൈക്കുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഡിസ്‌കൗണ്ടുകളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നതെന്ന് വേണം പറയാന്‍. ലിമിറ്റഡ് സ്റ്റോക്കുകള്‍ക്ക് മാത്രം ലഭിക്കുന്ന ലഈ ഡിസ്‌കൗണ്ടുകള്‍ക്ക് ജൂണ്‍ 30 വരെയാണ് കാലാവധി.

Most Read: എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

ബൈക്കുകള്‍ക്ക് വന്‍ ഡിസ്കൗണ്ടുകളുമായി ട്രയംഫ്

ബൈക്കുകളുടെ നികുതി ഒഴികെയാണ് ഈ വിലകള്‍. ഡിസ്‌കൗണ്ടുകള്‍ക്ക് കീഴില്‍ വരുന്ന 30 ബൈക്കുകള്‍ പ്രദര്‍ശനത്തിന് വേണ്ടി ഉപയോഗിച്ചവയോ മറ്റോ ആയിരിക്കും.

Most Read: പുതിയ ടിവിഎസ് അപ്പാച്ചെ RR310 വിപണിയില്‍, വില 2.27 ലക്ഷം രൂപ

ബൈക്കുകള്‍ക്ക് വന്‍ ഡിസ്കൗണ്ടുകളുമായി ട്രയംഫ്

അടുത്ത ദിവസങ്ങളില്‍ തന്നെ സ്‌ക്രാമ്പ്‌ളര്‍ 1200 XC മോഡലിന് വിപണിയിലെത്തിക്കാനുള്ള തിരക്കുകളിലാണ് ട്രയംഫ്. വിപണിയില്‍ ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 -നോടായിരിക്കും സ്‌ക്രാമ്പ്‌ളര്‍ 1200 XC മത്സരിക്കുക.

Most Read: ഇതാ കര്‍ദുങ് ലാ പാസിലെത്തിയ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ഇന്‍റര്‍സെപ്റ്റര്‍

ബൈക്കുകള്‍ക്ക് വന്‍ ഡിസ്കൗണ്ടുകളുമായി ട്രയംഫ്

ത്രക്സ്റ്റണ്‍ R -ല്‍ നിന്ന് കടമെടുത്ത 1200 സിസി പാരലല്‍ ട്വിന്‍ എഞ്ചിനായിരിക്കും ട്രയംഫ് സ്‌ക്രാമ്പ്‌ളര്‍ 1200 XC -യില്‍ ഉണ്ടാവുക. ഇത് 88 bhp കരുത്തും 110 Nm torque ഉം പരമാവധി കുറിക്കും. ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Source: Gaadiwaadi

Most Read Articles

Malayalam
കൂടുതല്‍... #ട്രയംഫ് #triumph motorcycles
English summary
Triumph Offering Huge Discounts For Selected Bikes In India. Read In Malayalam
Story first published: Monday, May 27, 2019, 19:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X