ജനപ്രിയ മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ടിവിഎസ്

ഇന്ത്യൻ വിപണിയിലെ നിരവധി ജനപ്രിയ മോഡലുകളിൽ കിഴിവുകളും മറ്റ് ഉത്സവ സീസൺ ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ടിവി‌എസ് മോട്ടോർസ്. അതോടൊപ്പം വൻതോതിലുള്ള സേവിംഗ്സ്, വിപുലീകൃത ഇൻഷുറൻസ് പാക്കേജുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ജനപ്രിയ മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ടിവിഎസ്

ജനപ്രിയ വാഹനങ്ങളായ RTR 160, RTR 160 4V, RTR 180, RTR 200 4V, RR‌310 എന്നിവ ഉൾപ്പെടുന്ന ടി‌വി‌എസ് അപ്പാച്ചെ സീരീസിൽ വൻതോതിൽ കിഴിവുകളും ആനുകൂല്യങ്ങളുമാണ് കമ്പനി നൽകുന്നത്. അപ്പാച്ചെ ശ്രേണിയിലെ മുകളിൽ സൂചിപ്പിച്ച എല്ലാ ബൈക്കുകളിലും മോഡലുകളെ ആശ്രയിച്ച് 19,000 രൂപ വരെ പണം ലാഭിക്കാം.

ജനപ്രിയ മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ടിവിഎസ്

10,999 രൂപ മുതലുള്ള കുറഞ്ഞ ഡൗണ്‍ പേയ്‌മെന്റ് സ്കീമും മോട്ടോർ സൈക്കിളുകളിൽ വരുന്നു. മേൽപ്പറഞ്ഞ ക്യാഷ് സേവിംഗിനുപുറമെ ഇന്ത്യയിലെ അപ്പാച്ചെ സീരീസിൽ അഞ്ച് വർഷത്തെ കേടുപാടുകൾക്കുള്ള (OD) ഇൻഷുറൻസ് പോളിസിയിൽ 8,800 രൂപയും ടിവിഎസ് വാഗ്ദാനം ചെയ്യുന്നു.

ജനപ്രിയ മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ടിവിഎസ്

ടിവിഎസ് അപ്പാച്ചെ സീരീസിനു പുറമെ അവരുടെ റേഡിയോൺ കമ്മ്യൂട്ടർ മോട്ടോർ സൈക്കിളിൽ നിരവധി ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 5,999 രൂപ മുതൽ ആരംഭിക്കുന്ന കുറഞ്ഞ ഡൗൺ പേയ്‌മെന്റ് സ്‌കീമിനൊപ്പം കമ്മ്യൂട്ടർ മോട്ടോർ സൈക്കിൾ ഓഫ് ദി ഇയർ അവാർഡ് നേടിയ ടിവിഎസ് റേഡിയോൺ അവതരിപ്പിക്കുന്നു. 53,815 രൂപയുടെ എക്‌സ്‌ഷോറൂം വിലയിൽ സീറോ പ്രോസസ്സിംഗ് ഫീസുമാണ് നൽകുന്നത്.

ജനപ്രിയ മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ടിവിഎസ്

ടിവിഎസ് അടുത്തിടെ ഇന്ത്യൻ വിപണിയിൽ റേഡിയോണിന്റെ സെലിബ്രേറ്ററി എഡിഷൻ പുറത്തിറക്കിയിരുന്നു. പുതിയ ലിമിറ്റഡ് എഡിഷൻ ടിവിഎസ് റേഡിയോൺ നിരവധി കോസ്മെറ്റിക്ക് മാറ്റങ്ങളോടെയാണ് വിപണിയിലെത്തുന്നത്.

ജനപ്രിയ മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ടിവിഎസ്

ഇത് ഉപഭോക്താക്കളെ കൂടുതൽ ആകർഷകമാക്കുന്നു. ഒരു പുതിയ പെയിന്റ് സ്കീം, ബോഡി ഗ്രാഫിക്സ്, എന്നിവ ഉൾപ്പെടുന്നു. സ്‌പെഷ്യൽ എഡിഷൻ ടിവിഎസ് റേഡിയോണിന് 54,665 രൂപയാണ് എക്‌സ്‌ഷോറൂം വില.

Most Read:ബെനലി 400 ഇംപെരിയാലെ ഒക്ടോബർ 25-ന് അവതരിപ്പിക്കും

ജനപ്രിയ മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ടിവിഎസ്

എന്നിരുന്നാലും യാന്ത്രികമായി ടിവിഎസ് റേഡിയോണിന് കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ല. അതേ 109.77 സിസി സിംഗിൾ സിലിണ്ടർ ഡ്യൂറ-ലൈഫ് എഞ്ചിനാണ് ബൈക്കിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് 7000 rpm-ൽ 8 bhp കരുത്തും 5000 rpm-ൽ 8.7 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ബൈക്കിനെ ഘടിപ്പിച്ചിരിക്കുന്നു.

Most Read: തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

ജനപ്രിയ മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ടിവിഎസ്

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ജനപ്രിയ ടിവിഎസ് ജുപ്പിറ്റർ സ്കൂട്ടറും കമ്പനി അടുത്തിടെ പരിഷ്ക്കരിച്ച് വിപണിയിലെത്തിച്ചു. എൻ‌ടോർഖ് 125-ൽ നിന്ന് കടമെടുത്ത ബ്ലൂടൂത്ത് കണക്റ്റിവിറ്റി സാങ്കേതികവിദ്യയുമായാണ് പുതിയ ടിവിഎസ് ജുപ്പിറ്റർ ഇപ്പോൾ എത്തുന്നത്.

Most Read: ടിവിഎസ് എൻടോർഖ് റേസ് എഡിഷൻ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ജനപ്രിയ മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ടിവിഎസ്

ടിവിഎസ് മോട്ടോർസ് ഇന്ത്യൻ വിപണിയിൽ നിരവധി ഡിസ്കൗണ്ടുകളും ഉത്സവ സീസൺ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുതിലൂടെ വിപണി മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഉത്സവ സീസണിൽ ഉപഭോക്താക്കളെ ആകർഷിക്കാനും ഇന്ത്യയിൽ കുറഞ്ഞുവരുന്ന വിൽപ്പന മെച്ചപ്പെടുത്താനും ഹൊസൂർ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമ്മാതാക്കളെ ഇത് സഹായിച്ചേക്കും.

Most Read Articles

Malayalam
English summary
TVS Announced Discounts & Festive Season Benefits On Popular Models In India. Read more Malayalam
Story first published: Monday, September 30, 2019, 12:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X