പുതിയ സവിശേഷതകളുമായി ബിഎസ്-VI ടിവിഎസ് അപ്പാച്ചെ RR310 ഉടൻ വിപണിയിലെത്തും

ടിവിഎസിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ 2020 അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലെത്തും. പുതിയ മലനീകരണത്തിന് അനുസൃതമായി പരിഷ്ക്കരിച്ച മോട്ടോർസൈക്കിളിന്റെ വില വിവരങ്ങൾ അടുത്തിടെ ഇന്റർനെറ്റിലൂടെ പുറത്തുവന്നിരുന്നു.

പുതിയ സവിശേഷതകളുമായി ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI ഉടൻ വിപണിയിലെത്തും

അതനുസരിച്ച് 2020 അപ്പാച്ചെ RR310 ബിഎസ്-VI-ന് 2.98 ലക്ഷം രൂപയാണ് ഓൺ-റോൺ വില. നിലവിലെ ബി‌എസ്-IV പതിപ്പിനെ അപേക്ഷിച്ച് ഏകദേശം 40,000 രൂപയുടെ വർധനവാണ് വാഹനത്തിന് ഉണ്ടാകാൻ പോവുന്നത്. ബി‌എസ്-VI പരിഷ്ക്കരണത്തിനായി 17 ശതമാനത്തിന്റെ കുത്തനെയുള്ള വില വർധനവാണ് ടിവിഎസ് നടപ്പിലാക്കാനിരിക്കുന്നത്.

പുതിയ സവിശേഷതകളുമായി ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI ഉടൻ വിപണിയിലെത്തും

ഇപ്പോൾ ബിഎസ്-VI അപ്പാച്ചെ RR310-ന്റെ പുതിയ സ്പൈ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കൂടുതൽ ഓപ്ഷനുകളുമായാണ് മോട്ടോർസൈക്കിൾ വിപണിയിലെത്തുകയെന്നാണ് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. 2020 RR310-ൽ ഒരു പുതിയ ഡ്യുവൽ-ടോൺ പെയിന്റ് സ്കീം കമ്പനി ഉൾപ്പെടുത്തും. കൂടാതെ ഒരു പുതിയ ഇൻസ്ട്രുമെന്റ് കൺസോളും വാഹനത്തിൽ ഇടംപിടിക്കുന്നെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.

പുതിയ സവിശേഷതകളുമായി ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI ഉടൻ വിപണിയിലെത്തും

ബൈക്കിലെ പുതിയ ഡിജിറ്റൽ കൺ‌സോൾ‌ തികച്ചും സവിശേഷവും ധാരാളം പ്രവർ‌ത്തനങ്ങളെ സമന്വയിപ്പിക്കുന്നതുമാണ്. പുതിയ ലേഔട്ട് ഉപയോഗിച്ച്, കൂടുതൽ ഫീച്ചറുകളും 2020 RR310-ൽ പ്രതീക്ഷിക്കാം. ഇടത് സ്വിച്ച് ഗിയറിൽ, കെടിഎം ഡ്യൂക്ക് 390-ക്ക് സമാനമായ പുതിയ ബട്ടണുകൾ സ്പൈ ചിത്രങ്ങളിലൂടെ കാണാൻ സാധിക്കും.

പുതിയ സവിശേഷതകളുമായി ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI ഉടൻ വിപണിയിലെത്തും

പുതിയ ഡിജിറ്റൽ സ്പീഡോ സ്ക്രീനിലേക്ക് പ്രവേശിക്കുന്നതിനാണിത്. ഈ പുതിയ നവീകരണങ്ങൾ ബൈക്കിനെ കൂടുതൽ പ്രീമിയമാക്കുന്നു.ഇതുകൂടാതെ നിലവിലുള്ള പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ അപ്പാച്ചെ RR310-ൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല.

പുതിയ സവിശേഷതകളുമായി ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI ഉടൻ വിപണിയിലെത്തും

പരിഷ്ക്കരിച്ച മോട്ടോർസൈക്കിളിന്റെ അവതരണത്തെക്കുറിച്ച് ടിവിഎസ് ഇതുവരെ ഔദ്യോഗിക വാർത്തകളൊന്നും പുറത്തുവിട്ടിട്ടില്ല. ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ പങ്കെടുക്കില്ലെന്ന് കമ്പനി ഇതിനോടകം തന്നെ പ്രഖ്യാപിച്ചിരുന്നു. അതിനാൽ 2020-ന്റെ തുടക്കത്തിൽ ബിഎസ്-VI അപ്പാച്ചെ RR310 വിപണിയിൽ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ ബിഎസ്-IV പതിപ്പിൽ 312.2 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 34 bhp കരുത്തും 28 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എഞ്ചിൻ 6 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

Most Read: തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

പുതിയ സവിശേഷതകളുമായി ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI ഉടൻ വിപണിയിലെത്തും

എൻട്രി ലെവൽ ബിഎംഡബ്ല്യു G 310 R, G 310 GS എന്നിവയിൽ കാണപ്പെടുന്ന അതേ യൂണിറ്റാണ് ഇത്. എങ്കിലും വ്യത്യസ്ത ട്യൂണിലാണ് ടിവിഎസ് മോട്ടോർ കമ്പനി അപ്പാച്ചെ RR310-നെ വിപണിയിൽ എത്തിക്കുന്നത്.

Most Read: ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വിൽപ്പന കെടിഎം ഡീലർഷിപ്പുകളിലൂടെ

പുതിയ സവിശേഷതകളുമായി ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI ഉടൻ വിപണിയിലെത്തും

ഫ്യുവൽ, എക്‌സ്‌ഹോസ്റ്റ് ഡിപ്പാർട്ട്‌മെന്റിൽ എഞ്ചിന് ഗണ്യമായ അളവിൽ പുനർനിർമ്മാണം ആവശ്യമുള്ളതിനാൽ ബിഎസ്-VI പരിഷ്ക്കരണത്തിൽ വാഹനത്തിന്റെ പവർ കണക്കുകളിൽ ചെറിയ മാറ്റമുണ്ടാകും. കുറഞ്ഞ ശേഷിയുള്ള മോട്ടോർസൈക്കിളുകളിൽ ഇത് ഒരു പ്രധാന പ്രശ്നമല്ലെങ്കിലും പ്രീമിയം സ്പോർട്സ് ബൈക്കുകളെ ഇത് ബാധിച്ചേക്കാം.

Most Read: G 310 മോഡലുകൾക്ക് ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

പുതിയ സവിശേഷതകളുമായി ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI ഉടൻ വിപണിയിലെത്തും

കെടിഎം RC 390-യാണ് അപ്പാച്ചെ RR310 മോഡലിന്റെ പ്രധാന വിപണി എതിരാളി. ഇടത്തരം ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോർസൈക്കിളുകളുടെ വിലയിൽ പെട്ടെന്നുള്ളതും കുത്തനെയുള്ളതുമായ വില വർധനവ് ബൈക്കിന്റെ വിൽപ്പനയെ കാര്യമായി ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: Mad Garage/YouTube

Most Read Articles

Malayalam
English summary
TVS Apache RR310 BS6 offer new features. Read more Malayalam
Story first published: Tuesday, December 17, 2019, 12:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X