അപാച്ചെ RR3310 -ന് സൗജന്യ പെര്‍ഫോര്‍മന്‍സ് അപ്‌ഗ്രേഡ് പ്രഖ്യാപിച്ച് ടിവിഎസ്

ഫ്‌ളാഗ്ഷിപ്പ് ബൈക്ക് അപാച്ചെ RR310 -ന് സൗജന്യ പെര്‍ഫോര്‍മന്‍സ് അപ്‌ഗ്രേഡ് ടിവിഎസ് പ്രഖ്യാപിച്ചു. ഇസിയു അപ്‌ഡേറ്റ് ഉള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങള്‍ അപ്ഗ്രഡേഷന്റെ ഭാഗമായി ബൈക്കിന് ലഭിക്കും. സൗജന്യ പെര്‍ഫോര്‍മന്‍സ് അപ്‌ഗ്രേഡ് സംബന്ധിച്ച കാര്യം എസ്എംഎസ് സന്ദേശം മുഖേന അപാച്ചെ RR310 ഉടമകളെ കമ്പനി അറിയിക്കാന്‍ തുടങ്ങി. അംഗീകൃത ടിവിഎസ് സര്‍വീസ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് ഉടമകള്‍ക്ക് സൗജന്യമായി ബൈക്ക് അപ്‌ഗ്രേഡ് ചെയ്‌തെടുക്കാം.

അപാച്ചെ RR3310 -ന് സൗജന്യ പെര്‍ഫോര്‍മന്‍സ് അപ്‌ഗ്രേഡ് പ്രഖ്യാപിച്ച് ടിവിഎസ്

മോഡലിന്റെ പ്രകടനക്ഷമത കൂട്ടാന്‍ പുതിയ ഇസിയു അപ്‌ഡേറ്റിന് കഴിയുമെന്ന് ടിവിഎസ് പറയുന്നു. അതേസമയം കരുത്തുത്പാദനം കൂടുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പുതിയ നടപടിയുടെ ഭാഗമായി അപാച്ചെ RR310 -ന്റെ വൈസര്‍ കവര്‍ കമ്പനി മാറ്റിസ്ഥാപിക്കും. ബൈക്കിന്റെ എയറോഡൈനാമിക് മികവ് കൂട്ടാന്‍ വേണ്ടിയാണിത്. ഹാന്‍ഡില്‍ബാറുകളുടെ വൈബ്രേഷന്‍ കുറയ്ക്കുക ലക്ഷ്യമിട്ട് ഭാരം കൂടിയ ബാര്‍ എന്‍ഡുകള്‍ ഇരുവശത്തും ഒരുങ്ങും.

അപാച്ചെ RR3310 -ന് സൗജന്യ പെര്‍ഫോര്‍മന്‍സ് അപ്‌ഗ്രേഡ് പ്രഖ്യാപിച്ച് ടിവിഎസ്

2017 ഡിസംബറിലാണ് തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് ബൈക്കായി അപാച്ചെ RR310 -നെ ടിവിഎസ് ഇന്ത്യയില്‍ കൊണ്ടുവന്നത്. ബ്ലാക്ക്, റെഡ് നിറങ്ങളില്‍ മോഡല്‍ വിപണിയില്‍ ലഭ്യമാണ്. ബിഎംഡബ്ല്യു G310 R ടിവിഎസ് ബൈക്കിന് ആധാരമാവുന്നു. മോഡലില്‍ തുടിക്കുന്ന 313 സിസി ഒറ്റ സിലിണ്ടര്‍ നാലു വാല്‍വ് റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം പരമാവധി കുറിക്കാനാവും.

അപാച്ചെ RR3310 -ന് സൗജന്യ പെര്‍ഫോര്‍മന്‍സ് അപ്‌ഗ്രേഡ് പ്രഖ്യാപിച്ച് ടിവിഎസ്

ഗിയര്‍ബോക്‌സ് ആറു സ്പീഡ്. മറ്റു ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി മുന്‍ ചക്രത്തിന് സമീപമാണ് RR310 -ല്‍ എഞ്ചിന്‍. ബൈക്കിലെ നീളമേറിയ സ്വിങ് ആമും നീളം കുറഞ്ഞ വീല്‍ബേസും മികവുറ്റ നിയന്ത്രണം കാഴ്ച്ചവെക്കുന്നതില്‍ നിര്‍ണായകമാവുന്നു. അപ്സൈഡ് ഡൗണ്‍ കയാബ മുന്‍ ഫോര്‍ക്കുകള്‍, കയാബ മോണോഷോക്ക് എന്നിങ്ങനെ നീളും അപാച്ചെ RR310 -ലെ പ്രീമിയം വിശേഷങ്ങള്‍.

Most Read: പട്ടാപ്പകല്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ മോഷണം, ഇന്റര്‍സെപ്റ്ററുമായി മോഷ്ടാവ് മുങ്ങി

അപാച്ചെ RR3310 -ന് സൗജന്യ പെര്‍ഫോര്‍മന്‍സ് അപ്‌ഗ്രേഡ് പ്രഖ്യാപിച്ച് ടിവിഎസ്

300 mm വലുപ്പമുള്ള ഡിസ്‌ക്കാണ് മുന്‍ ടയറില്‍ ബ്രേക്കിംഗിനായി. പിന്‍ ടയറില്‍ 240 mm ഡിസ്‌ക്ക് വേഗം നിയന്ത്രിക്കും. ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ ബൈക്കിനുണ്ട്. 2.23 ലക്ഷം രൂപയാണ് അപാച്ചെ RR310 -ന് ഇന്ത്യയില്‍ വില. വിപണിയില്‍ കെടിഎം RC390, ബജാജ് ഡോമിനാര്‍ 400, ബെനലി 302R മോഡലുകളുമായി ഫ്‌ളാഗ്ഷിപ്പ് അപാച്ചെ ബൈക്ക് മത്സരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടിവിഎസ് #tvs motor
English summary
TVS Apache RR 310 Receives Free Performance Upgrades. Read in Malayalam.
Story first published: Tuesday, March 12, 2019, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X